പണക്കാരൻഡാ! പെണ്‍കുട്ടിയ്ക്ക് സഹപാഠി സമ്മാനിച്ചത് 12 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റ്
- Published by:Sarika KP
- news18-malayalam
Last Updated:
ഈ സ്വര്‍ണ ബിസ്‌കറ്റ് മകന്റെ ഭാവിവധുവിന് ഉള്ളതാണെന്ന് ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയോട് ഒരിക്കല്‍ പറഞ്ഞിരുന്നു.
കൂടെപ്പഠിക്കുന്ന പെണ്‍കുട്ടിയ്ക്ക് 15000 ഡോളര്‍ (ഏകദേശം 12,47,870 രൂപ) വിലമതിക്കുന്ന സ്വര്‍ണ ബിസ്‌കറ്റ് സമ്മാനിച്ച് ചൈനീസ് ബാലന്‍. കുട്ടിയുടെ പ്രവൃത്തിയിൽ മാതാപിതാക്കളും സോഷ്യല്‍ മീഡിയയും മൂക്കത്ത് വിരല്‍ വെച്ചിരിക്കുകയാണ്.
ഡിസംബറിലാണ് സംഭവം നടന്നത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഗ്വാംഗാനിലാണ് സംഭവം നടന്നത്. 100 ഗ്രാം വരുന്ന രണ്ട് സ്വര്‍ണ ബിസ്‌കറ്റാണ് കുട്ടി തന്റെ സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് സമ്മാനിച്ചത്. ഇത് കണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും ഞെട്ടിയിരുന്നു.
ഒരു ചുവന്ന ബോക്‌സുമായാണ് പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വീട്ടിൽ എത്തിയത്. എന്താണ് ഇതിനുള്ളിലെന്ന് കുട്ടിയോട് അമ്മ ചോദിച്ചു. തനിക്ക് അറിയില്ലെന്നാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. പിന്നീട് ബോക്‌സ് തുറന്നപ്പോഴാണ് സ്വര്‍ണ ബിസ്‌കറ്റ് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.
advertisement
ഇതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഈ വിവരം ആണ്‍കുട്ടിയുടെ വീട്ടിലറിയിക്കുകയായിരുന്നു.
ഈ സ്വര്‍ണ ബിസ്‌കറ്റ് മകന്റെ ഭാവിവധുവിന് ഉള്ളതാണെന്ന് ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയോട് ഒരിക്കല്‍ പറഞ്ഞിരുന്നു. ഇത് ഓർത്തിരുന്നാണ് കുട്ടി സ്വര്‍ണ്ണബിസ്‌കറ്റ് തന്റെ സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് സമ്മാനിച്ചത്. സംഭവം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
'' ആണ്‍കുട്ടിയ്ക്ക് അസാമാന്യ ധൈര്യമുണ്ട്. 200 ഗ്രാം സ്വര്‍ണ ബിസ്‌കറ്റ് എത്ര ലാഘവത്തോടെയാണ് കുട്ടി ഒഴിവാക്കാന്‍ ശ്രമിച്ചത്,'' ഒരാള്‍ കമന്റ് ചെയ്തു.
advertisement
'' എന്റെ അമ്മായിയമ്മ എനിക്കൊരു കൈചെയിന്‍ തന്നിരുന്നു. അതിന്റെ ഭംഗി കണ്ട് തനിക്ക് തരുമോ എന്ന് എന്റെ മകന്‍ ചോദിച്ചു. തന്റെ സഹപാഠിയ്ക്ക് കൊടുക്കാന്‍ എന്നായിരുന്നു അവന്‍ എന്നോട് പറഞ്ഞത്. എന്നോട് ആദ്യം ചോദിച്ചിട്ട് സഹപാഠിയ്ക്ക് സമ്മാനം നല്‍കാം എന്നവന് തോന്നിയതില്‍ സന്തോഷമുണ്ട്,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
'' മുമ്പ് എന്റെ മകളുടെ സഹപാഠി 200 യുവാന്‍ ആണ് മകള്‍ക്ക് സമ്മാനിച്ചത്. അന്ന് വൈകുന്നേരം തന്നെ ആ പണം ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഞാന്‍ തിരികെ നല്‍കി,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
advertisement
അതേസമയം ഇക്കഴിഞ്ഞ മെയില്‍ ഷാങ്ഹായിലെ ഒരു നഴ്‌സറി സ്‌കൂളിലെ ബാലന്‍ തന്റെ സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് 19000 യുവാന്‍ രൂപ വിലവരുന്ന ബുള്‍ഗാരി മോതിരം സമ്മാനിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഈ മോതിരം ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കി. ഇതോടെ തന്റെ സ്‌നേഹത്തിന്റെ പ്രതീകമെന്ന നിലയില്‍ കുട്ടി കൈകൊണ്ട് നിര്‍മ്മിച്ച ഒരു മോതിരം വീണ്ടും പെണ്‍കുട്ടിയ്ക്ക് സമ്മാനിക്കുകയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 08, 2024 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പണക്കാരൻഡാ! പെണ്‍കുട്ടിയ്ക്ക് സഹപാഠി സമ്മാനിച്ചത് 12 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റ്