പ്രണയം പാടില്ല, ആലിംഗനവും ഹസ്തദാനവും വിലക്കി; വിചിത്ര നിര്‍ദേശവുമായി ബ്രിട്ടണിലെ സ്‌കൂള്‍
- Published by:Sarika KP
- news18-malayalam
Last Updated:
കുട്ടികളില്‍ യഥാര്‍ഥ സൗഹൃദമുണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ സ്‌കൂളിനകത്ത് പ്രണയ ബന്ധങ്ങള്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു.
പല വിചിത്രമായ കാര്യങ്ങളും വാർത്തകളാകാറുണ്ട്. അത്തരത്തിലുളള ഒരു വാർത്തയാണ് ബ്രിട്ടണിലെ ഒരു സ്‌കൂളില്‍ നിന്ന് വരുന്നത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള പരസ്പര ആലിംഗനവും ഹസ്തദാനവും വിലക്കി കൊണ്ട് ഒരു പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് ബ്രിട്ടണിലെ ഒരു സ്‌കൂള്‍ . ചെംസ്‌ഫോഡിലെ ഹൈലാന്‍ഡ് സ്‌കൂളാണ് വിചിത്രമായ ഈ ഉത്തരവിറക്കിയത്. സുരക്ഷ കണക്കിലെടുത്ത് സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ യാതൊരു വിധത്തിലും പരസ്പരം ശരീരത്തില്‍ സ്പര്‍ശിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം.
സ്‌കൂളിനകത്ത് യാതൊരു തരത്തിലുളള ശാരീരിക സമ്പര്‍ക്കം അനുവദിക്കില്ലെന്നാണ് രക്ഷിതാക്കള്‍ക്ക് നൽകിയ കത്തില്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കുട്ടികളില്‍ യഥാര്‍ഥ സൗഹൃദമുണ്ടാക്കാനാണ് ഇത്തരത്തിലുളള നിയമം. അതിനാല്‍ സ്‌കൂളിനകത്ത് പ്രണയ ബന്ധങ്ങള്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ സ്‌കൂളിന് പുറത്ത് രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം ബന്ധങ്ങളാകാമെന്നും കത്തില്‍ പറയുന്നുണ്ട്.
സ്‌കൂളിനുള്ളില്‍ കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ എന്തുവേണമെങ്കിലും സംഭവിക്കാം. ഇത് തടയാൻ വിദ്യാര്‍ഥികളെ സ്‌കൂള്‍ സമയം കഴിയുന്നതുവരെ സുരക്ഷിതരായി പൂട്ടിയിടുമെന്നും സ്‌കൂളിലെ പ്രധാനധ്യാപിക രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
advertisement
Also read-വിവാഹം കഴിഞ്ഞ് നാലുമാസം; മഹാലക്ഷ്മിക്കും രവീന്ദർ ചന്ദ്രശേഖരനുമെതിരെ വീണ്ടും സൈബര്‍ ആക്രമണം
എന്നാൽ സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായ കര്‍ക്കശമായ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് രക്ഷിതാക്കളും നാട്ടുകാരും. എന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും തങ്ങളുടെ നടപടിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം. ഈ ഉത്തരവ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പരം ബഹുമാനം ജനിപ്പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരണം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 14, 2023 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രണയം പാടില്ല, ആലിംഗനവും ഹസ്തദാനവും വിലക്കി; വിചിത്ര നിര്‍ദേശവുമായി ബ്രിട്ടണിലെ സ്‌കൂള്‍