വിവാഹം കഴിഞ്ഞ് നാലുമാസം; മഹാലക്ഷ്മിക്കും രവീന്ദർ ചന്ദ്രശേഖരനുമെതിരെ വീണ്ടും സൈബര്‍ ആക്രമണം
- Published by:Rajesh V
- news18-malayalam
Last Updated:
South Actress Mahalakshmi And Ravindar chandrasekaran: വിവാഹം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും ഇന്നും താരങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണം തുടരുകയാണ്
advertisement
advertisement
സോഷ്യൽ മീഡിയയിൽ സജീവമായ രവീന്ദര്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. "We are not made for each other we are mad for each other." എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നടിക്കെതിരെ വിമർശനവുമായി നെറ്റിസൺസ് എത്തുകയായിരുന്നു.
advertisement
പണത്തിന് വേണ്ടിയാണ് വിവാഹം കഴിച്ചതെന്നും പണത്തിന് ഹൃദയത്തെ ചേർത്തു വയ്ക്കാൻ കഴിയുമെന്നും കമന്റ് ഉയർന്നു. കൂടാതെ പണത്തിന്റെ ശക്തിയാണ് ഇവരുടെ ജീവിതം, വിവാഹമോചനത്തിന് ശേഷം വലിയ തുക ജീവനാംശം വാങ്ങാമെന്നും ചിലർ കുറിച്ചു. ഇതേ ചിത്രം നടിയും സോഷ്യൽ മീഡീയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ വിമർശനങ്ങൾ അതിരുകടന്നതോടെ നടി ചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കി.
advertisement
advertisement