ഇത്ര ചീപ്പാണോ മിലിറ്ററി മദ്യം? നേവി മെസ്സിലെ കുറഞ്ഞ മദ്യവില കണ്ട് കണ്ണുതള്ളി നെറ്റിസൺസ്
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു ട്വിറ്റർ ഉപയോക്താവ് പങ്കുവെച്ച നേവി ഉദ്യോഗസ്ഥരുടെ മെസ്സിലെ ഒരു ബില്ലിന്റെ കണ്ട് അന്തംവിട്ടിരിക്കുകയാണ് നെറ്റിസൺസ്. വിവിധ ബ്രാൻഡുകളിലുള്ള വിസ്കിയും ബിയറും ബജറ്റ് നിരക്കിൽ വിൽക്കുന്നതായാണ് വിലവിവര പട്ടികയിൽ കാണുന്നത്. പുറത്തുള്ള മദ്യവിലയും മെസിലെ വിലയും തമ്മിലുള്ള അന്തരമാണ് നെറ്റിസൺസിനെ ഞെട്ടിച്ചത്.
റസ്റ്റോറന്റ് സന്ദർശിക്കുമ്പോൾ ഒരു സാധാരണക്കാരൻ ആദ്യം നോക്കുന്നത് എന്താകും? കീശയിലെ കാശിന് അനുസരിച്ച് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാൻ മെനു കാർഡിന്റെ വലതുവശത്ത് നിന്ന് ഇടതുവശത്തേക്ക്, അതായത് വിലയിലേക്ക് കണ്ണുകൾ ഓടിക്കുകയാണ് സാധാരണക്കാർ ആദ്യം ചെയ്യുക. ഒരു സ്റ്റാർട്ടർ ആയാലും ഡ്രിങ്ക് ആയാലും, ഉയർന്ന വിലയുള്ള ഇനങ്ങൾ എല്ലാവർക്കും താങ്ങാനാകുന്നതല്ല.
ഇതിനു വിപരീതമായി, നാവികസേനാ ഓഫീസർമാരുടെ മെസ്സിൽ നിന്നുള്ള ഈ മെനുവിൽ മദ്യം വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതാണ് കാണുന്നത്. പ്രാദേശിക വിപണിയിൽ നിന്നും സമാനമായ പാനീയങ്ങൾ ഉയർന്ന വിലയ്ക്ക് വാങ്ങുന്ന ഒരു സാധാരണക്കാരനെ ഇതു തളർത്തുമെന്ന് ഉറപ്പാണ്.
My Bangalore brain cannot comprehend these prices pic.twitter.com/g9SrzWfcA4
— Anant (@AnantNoFilter) February 4, 2023
advertisement
അനന്ത് എന്ന ട്വിറ്റർ ഉപയോക്താവാണ് നേവി ഓഫീസേഴ്‌സ് മെസിലെ വിലവിവര പട്ടികയുടെ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. വിവിധ ബ്രാൻഡുകളിലുള്ള വിസ്കിയും ബിയറും ബജറ്റ് നിരക്കിൽ വിൽക്കുന്നതായി ഇതിൽ കാണാം. “എന്റെ ബെംഗളൂരു തലച്ചോറിന് ഈ വിലകൾ ദഹിക്കുന്നില്ല,” അദ്ദേഹം മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ എഴുതി.
Also Read- Metro | മെട്രോയിൽ ഡാൻസ് വീഡിയോ വേണ്ട; ‘നാട്ടു നാട്ടു’ പോസ്റ്റ് ചെയ്ത് നിയന്ത്രണവുമായി ഡൽഹി മെട്രോ
advertisement
HAHHAHAHA Seems like DSOI menu. Love it!!! We get a kingfisher for 500₹ in Bangalore 😂
— Yavanika Raj Shah (@yavanika_shah) February 5, 2023
ഇനിയും സംശയം തോന്നുന്നവര്‍ ഇക്കാര്യം അറിയുക. സൈനിക ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണ്, അതിനാൽ അവരെ കേന്ദ്ര എക്സൈസ് തീരുവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അതുകൊണ്ടാണ് സൈനിക കാന്റീനുകളിൽ മദ്യവും പലചരക്ക് സാധനങ്ങളും10-15% വരെ വിലക്കുറവിൽ ലഭിക്കുന്നത്.
advertisement
ഈ വിലകൾ ദഹിക്കുന്നില്ലെന്നാണ് പലരുടെയും പ്രതികരണം തെളിയിക്കുന്നത്. “എവിടെ, എപ്പോഴാണ് ഈ വിലകൾ കണ്ടത് ബ്രോ?” ഒരു ഉപയോക്താവ് ചോദിച്ചു. ‘ഇത് ഇഷ്ടമായി, ബെംഗളൂരുവിൽ ഞങ്ങൾക്ക് 500 രൂപയ്ക്ക് ഒരു കിംഗ്ഫിഷർ ലഭിക്കുന്നത്’- മറ്റൊരാൾ കുറിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
February 06, 2023 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇത്ര ചീപ്പാണോ മിലിറ്ററി മദ്യം? നേവി മെസ്സിലെ കുറഞ്ഞ മദ്യവില കണ്ട് കണ്ണുതള്ളി നെറ്റിസൺസ്