'മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തു; ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല': മാല പാർവതി

Last Updated:

നടന്‍ രമേഷ് പിഷാരടി, സംവിധായിക റത്തീന, നിര്‍മാതാവ് എസ്. ജോര്‍ജ് ,സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്‌ എന്നിവരടക്കം മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് സന്തോഷം അറിയിച്ചിട്ടുണ്ട്

News18
News18
മമ്മൂട്ടി പൂർണ ആരോ​ഗ്യവാനായി മടങ്ങി വരുന്നതിന്റെ സന്തോഷം പ്രകടിപ്പിച്ച് നടി മാലാപാർവതി. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് നടി സന്തോഷം അറിയിച്ചത്. മ്മൂട്ടി പൂർണ്ണ ആരോ​ഗ്യം വീണ്ടെടുത്തുവെന്നും ഇതിൽ കൂടുതൽ നല്ല വർത്തമാനം ഇല്ലെന്നുമായിരുന്നു മാല പാർവതി കുറിച്ചത്.
'ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും, ശ്രുശൂഷിച്ച എല്ലാവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. Yessss..The king is back! Joy, Gratitude and prayers answered.'- മാല പാർവതി കുറിച്ചു.
സംവിധായകൻ ആന്റോ ആന്റണിയാണ് മമ്മൂട്ടിയുടെ രോ​ഗത്തിൽ നിന്നും മുക്തനായെന്ന് ആദ്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. 'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി.' എന്നാണ് ആന്റോ ജോസഫ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വരികൾ. കാര്യം എന്തെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.
advertisement
നടന്‍ രമേഷ് പിഷാരടി, സംവിധായിക റത്തീന, നിര്‍മാതാവ് എസ്. ജോര്‍ജ് ,സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്‌ എന്നിവരടക്കം മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് സന്തോഷം അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തു; ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല': മാല പാർവതി
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement