'ദേ..ഇവിടെയുണ്ട് എനിക്ക് മമ്മൂട്ടി എന്ന് പേരിട്ടയാൾ'; സുഹൃത്തിനെ വേദിയിലേക്ക് വിളിച്ചുവരുത്തി താരം കഥ പറയുമ്പോൾ

Last Updated:

മുഹമ്മദ് കുട്ടി എന്ന പേര് മൂന്നക്ഷരത്തിലേക്ക് ചുരുക്കിയ പേരിന്റെ ഉപജ്ഞാതാവിനെ ആൾക്കൂട്ടത്തിനിടയിൽ ചൂണ്ടിക്കാണിച്ച മമ്മൂട്ടി, അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റി പരിചയപ്പെടുത്തുകയും ചെയ്തു

മമ്മൂട്ടിയും ശശിധരൻ എടവനക്കാടും
മമ്മൂട്ടിയും ശശിധരൻ എടവനക്കാടും
കൊച്ചി: കഥ പറയുമ്പോൾ സിനിമയിലെ ക്ലൈമാക്സ് രംഗം പോലെ ‘മമ്മൂട്ടി’ എന്ന പേര് ആദ്യമായി തനിക്ക് സമ്മാനിച്ചയാളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി നടൻ മമ്മൂട്ടി. എറണാകുളത്ത് ആരംഭിച്ച മലയാളമനോരമ ഹോർത്തൂസ് ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിൽ സദസിന് മുന്നിലായിരുന്നു മലയാള സിനിമയുടെ മഹാനടൻ ആ രഹസ്യം വെളിപ്പെടുത്തിയതും തനിക്ക് പേരിട്ട സുഹൃത്തിനെ സദസിന് പരിചയപ്പെടുത്തിയതും.
മുഹമ്മദ് കുട്ടി എന്ന പേര് മൂന്നക്ഷരത്തിലേക്ക് ചുരുക്കിയ പേരിന്റെ ഉപജ്ഞാതാവിനെ ആൾക്കൂട്ടത്തിനിടയിൽ ചൂണ്ടിക്കാണിച്ച മമ്മൂട്ടി, അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റി പരിചയപ്പെടുത്തുകയും ചെയ്തു. എടവനക്കാട് സ്വദേശി ശശിധരൻ ആയിരുന്നു മഹാരാജാസ് കോളേജിലെ പഠനകാലത്തിനിടെ മുഹമ്മദ് കുട്ടിയുടെ പേര് മമ്മൂട്ടിയാക്കിയ ആ സുഹൃത്ത്. മഹാരാജാസിലെ പഠനകാലം പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടി സംസാരം തുടങ്ങിയത്.
മമ്മൂട്ടിയുടെ വാക്കുകൾ
മഹാരാജാസ് കോളേജ് എന്ന് കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന ഉൾ​പുളകം ഇവിടത്തെ ഓരോ വിദ്യാർത്ഥികൾക്കുമുണ്ടാവും. മഹാരാജാസ് ഒരു വികാരമാണ്. പഠിക്കുന്ന കാലത്ത് എന്റെ പേര് മറ്റൊന്നായിരുന്നു. മുഹമ്മദ് കുട്ടി എന്ന പേര് വളരെ അപരിഷ്കൃതമായി തോന്നി. പരിചയമില്ലാത്തവരോട് എന്റെ പേര് ഉമർ ഷരീഫ് എന്നായിരുന്നു പരിചയപ്പെടുത്തിയത്. അങ്ങനെയിരിക്കെ, കൂട്ടുകാർക്കൊപ്പം നടക്കുമ്പോൾ പോക്കറ്റിൽ നിന്നും ഐഡന്റിറ്റി കാർഡ് പുറത്തു വീണു. അന്ന് കൂട്ടുകാരിൽ ഒരാൾ കാർഡ് എടുത്തിട്ട് നിന്റെ പേര് ഉമർ ഷെരീഫ് അല്ലല്ലോ, മമ്മൂട്ടി എന്നല്ലേയെന്ന് ചോദിച്ചു. അന്നു മുതലാണ് എന്റെ സുഹൃത്തുക്കൾക്കിടയിലും, ഇപ്പോൾ നിങ്ങൾക്കിടയിലും ഞാൻ മമ്മൂട്ടി എന്നറിയപ്പെടുന്നത്.
advertisement
പിന്നീട് പലരും ചോദിച്ചിട്ടുണ്ട് ആ പേരിട്ടത് ആരാണെന്ന്. പലരും സ്വമേധയാ മുന്നോട്ട് വന്ന് ക്രെഡിറ്റ് എടുത്തിട്ടുണ്ട്. പക്ഷേ, എനിക്ക് ആ പേരിട്ട, എനിക്കറിയാവുന്ന ആൾ ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ പേര് ശശിധരൻ എടവനക്കാട് ആണ്. അദ്ദേഹത്തെ ഞാൻ ഈ വേദിയിൽ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു. വലിയൊരു രഹസ്യം ഇന്ന് വെളിപ്പെടുത്താൻ സർപ്രൈസായി കാത്തിരിക്കുകയായിരുന്നു.
Summary: Actor Mammootty introduced the person who first gave him the name 'Mammootty' to the world, much like the climax scene in the movie Katha Parayumbol.The legendary actor of Malayalam cinema revealed this secret and introduced the friend who named him to the audience at a fucntion in Ernakulam.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ദേ..ഇവിടെയുണ്ട് എനിക്ക് മമ്മൂട്ടി എന്ന് പേരിട്ടയാൾ'; സുഹൃത്തിനെ വേദിയിലേക്ക് വിളിച്ചുവരുത്തി താരം കഥ പറയുമ്പോൾ
Next Article
advertisement
പ്രണയത്തിൻ്റെ പേരിൽ 9 മാസമായി വീട്ടുകാർ പൂട്ടിയിട്ട യുവതി കുറിപ്പെഴുതി റോഡിലിട്ടു; കോടതി വഴി പ്രണയസാഫല്യം
പ്രണയത്തിൻ്റെ പേരിൽ 9 മാസമായി വീട്ടുകാർ പൂട്ടിയിട്ട യുവതി കുറിപ്പെഴുതി റോഡിലിട്ടു; കോടതി വഴി പ്രണയസാഫല്യം
  • യുവതിയെ മതത്തിന്റെ പേരിൽ വീട്ടിൽ പൂട്ടിയിട്ടതിനെതിരെ യുവാവ് കോടതിയെ സമീപിച്ചു.

  • കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ യുവതിയെ ഹാജരാക്കി, ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ അനുവദിച്ചു.

  • പിന്നിൽ കുറിപ്പ് ഇട്ട യുവതിയുടെ സുഹൃത്ത് അത് കോടതിയിൽ എത്തിച്ചതോടെ യുവതിയെ ഹാജരാക്കി.

View All
advertisement