JEE പരീക്ഷയിൽ അടുത്തിരുന്നയാൾ തന്റെ ഉത്തരങ്ങൾ കോപ്പിയടിച്ചെന്ന ആരോപണവുമായി വിദ്യാർത്ഥി
- Published by:Sarika KP
- news18-malayalam
Last Updated:
പരീക്ഷയിൽ തനിക്ക് ഒപ്പമിരുന്ന കുട്ടിക്കും 300 മാർക്ക് കിട്ടിയെന്നും, തന്റെ 75 ഉത്തരങ്ങളും അതുപോലെ കോപ്പിയടിച്ചാണ് ഈ യുവാവ് മാർക്ക് വാങ്ങിയതെന്നുമാണ് വിദ്യാർത്ഥിയുടെ ആരോപണം.
ജെഇഇ മെയിൻസ് പരീക്ഷയിൽ അടുത്തിരുന്ന് പരീക്ഷയെഴുതിയ യുവാവ് തന്റെ ഉത്തരങ്ങൾ കോപ്പി അടിച്ചെന്ന ആരോപണവുമായി വിദ്യാർത്ഥി. റെഡ്‌ഡിറ്റിൽ പങ്ക് വയ്ക്കപ്പെട്ട പോസ്റ്റിലാണ് വിദ്യാർത്ഥി കോപ്പിയടി ആരോപണം ഉന്നയിച്ചത്. ജെഇഇ മെയിൻസിന്റെ പരീക്ഷാ ഫലം പുറത്ത് വന്ന് ദിവസങ്ങൾക്കകമാണ് ആരോപണവുമായി വിദ്യാർത്ഥി മുന്നോട്ട് വന്നിരിക്കുന്നത്. പരീക്ഷയിൽ തനിക്ക് ഒപ്പമിരുന്ന കുട്ടിക്കും 300 മാർക്ക് കിട്ടിയെന്നും, തന്റെ 75 ഉത്തരങ്ങളും അതുപോലെ കോപ്പിയടിച്ചാണ് ഈ യുവാവ് മാർക്ക് വാങ്ങിയതെന്നുമാണ് വിദ്യാർത്ഥിയുടെ ആരോപണം. പോസ്റ്റ് വൈറലായതോടെ വിദ്യാർത്ഥിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
താൻ തന്റെ മാതാപിതാക്കളോടും, സുഹൃത്തുക്കളോടും, അധ്യാപകരോടും ഈ വിഷയം സംസാരിച്ചിരുന്നുവെന്നും മറ്റൊരാൾ ഉത്തരങ്ങൾ കോപ്പി അടിച്ചത് ഒരിക്കലും തന്റെ തെറ്റല്ലെന്ന് അവർ പറഞ്ഞതായും പരാതിക്കാരനായ വിദ്യാർത്ഥി പറയുന്നു. കൂടാതെ കോപ്പിയടിക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി എല്ലാവരും അധികൃതർക്ക് സന്ദേശങ്ങൾ അയക്കണമെന്നും പോസ്റ്റിൽ വിദ്യാർത്ഥി ആവശ്യപ്പെടുന്നു. അതേസമയം ഉത്തരം കോപ്പി അടിച്ച വിദ്യാർത്ഥിയുടെ പേരോ മറ്റ് വിവരങ്ങളോ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പലരും പോസ്റ്റിന്റെ യാഥാർഥ്യത്തെ ചോദ്യം ചെയ്യുന്നുണ്ട്.
It seems a boy scored 300/300 in JEE Mains just by copying a topper sitting beside him.
Lol, What were invigilators doing? pic.twitter.com/44MNnzILPz
— Umed Pratap Singh (@umedpratapsingh) April 25, 2024
advertisement
ഒരേ ചോദ്യങ്ങൾ ആണെങ്കിലും പല സെറ്റ് ചോദ്യ പേപ്പറുകളാണ് വിദ്യാർത്ഥികൾക്ക് പരീക്ഷ ഹാളിൽ നൽകുന്നതെന്നും അടുത്തടുത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരേ സെറ്റ് ലഭിക്കില്ലെന്നും ഒരാൾ പ്രതികരിച്ചു. ഇനി 75 ചോദ്യങ്ങളിൽ നിന്ന് 50 ഓ 55 ഓ ചോദ്യങ്ങൾ ഓർത്ത് വയ്ക്കുന്നതും അസാധ്യമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതുകൊണ്ട് തന്നെ മറ്റൊരാളുടെ ക്യാബിനിലേക്ക് നോക്കി ഉത്തരം എഴുതുക അസാധ്യമാണെന്ന് മറ്റൊരാൾ പ്രതികരിച്ചു. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായുള്ള ഒരു പോസ്റ്റായിരിക്കാമെന്നും ഇത് വിശ്വസിക്കരുതെന്നുമായിരുന്നു മറ്റൊരു പ്രതികരണം.
advertisement
ദേശീയ തല എഞ്ചിനീയറിങ് കോളേജുകളിൽ പ്രവേശനം നേടുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) മേൽ നോട്ടത്തിൽ നടത്തുന്ന ജെഇഇ പരീക്ഷയിൽ ഒരേ ചോദ്യങ്ങൾ നൽകാറുണ്ടെങ്കിലും ചോദ്യ നമ്പർ വ്യത്യസ്തമായിരിക്കും കൂടാതെ പരീക്ഷയിലെ ക്രമക്കേടുകൾ ഒഴിവാക്കുന്നതിനായി 2019 മുതൽ പരീക്ഷ ഓൺലൈനാക്കിയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 26, 2024 10:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
JEE പരീക്ഷയിൽ അടുത്തിരുന്നയാൾ തന്റെ ഉത്തരങ്ങൾ കോപ്പിയടിച്ചെന്ന ആരോപണവുമായി വിദ്യാർത്ഥി