നൂതനമായ സാങ്കേതിക വിദ്യകള്‍ പല കള്ളന്മാരെയും ഇപ്പോള്‍ കുടുക്കാന്‍ സഹായിക്കുന്നുണ്ട്. ആ സാങ്കേതിക വിദ്യകളില്‍ പലതും മറ്റാവശ്യങ്ങള്‍ക്കുള്ളതാണെങ്കില്‍ പോലും പലപ്പോഴും അതിലൂടെ ചില കള്ളന്മാരെയും (Thief) പിടികൂടാന്‍ സാധിക്കാറുണ്ട്. യുകെയില്‍ (UK) അത്തരത്തില്‍ ഒരു മോഷ്ടാവ് കുടുങ്ങിയിരിക്കുകയാണ്. വീട്ടുമുറ്റത്ത് മോഷണ മുതലുകളുടെ ഒരു കൂമ്പാരം തന്നെയാണ് ഇയാൾ സൃഷ്ടിച്ചിരുന്നത്. എന്നാൽ തൊണ്ടി മുതൽ ഗൂഗിൾ എർത്ത് വഴി കണ്ടെത്തിയതോടെ മോഷ്ടാവ് കുടുങ്ങി. സംഭവത്തിൽ ഓക്സ്ഫോര്‍ഡ് സ്വദേശിയായ 54കാരനാണ് അറസ്റ്റിലായത്. കള്ളനെ പിടികൂടാനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചത് ഗൂഗിള്‍ എര്‍ത്തില്‍ (Google Earth) നിന്നുള്ള ദൃശ്യങ്ങൾ വഴിയാണ്. ഇയാളുടെ പക്കല്‍ നിന്നും 500ലധികം സൈക്കിളുകളും പ്രദേശത്ത് നിന്ന് മോഷണം പോയ പല വസ്തുക്കളും പോലീസ് കണ്ടെത്തി.
പ്രതിയുടെ വീടിന്റെ പുറകില്‍ സൂക്ഷിച്ചിരുന്ന സൈക്കിളുകളുടെ കൂമ്പാരം ഗൂഗിള്‍ എര്‍ത്ത് സാറ്റലൈറ്റിൽ ദൃശ്യമാകുന്ന തരത്തില്‍ വളരെ വലുതായിരുന്നു. വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന സൈക്കിളുകൾ ഒരു സൈക്കിൾ മലയായി രൂപപ്പെട്ടിരുന്നു. ഇയാളുടെ വീട്ടുമുറ്റത്ത് ദിവസം തോറും സൈക്കിളുകളുടെ എണ്ണം വര്‍ധിക്കുന്നത് കണ്ട് അയല്‍വാസികള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. ആഫ്രിക്കയിലെ കുട്ടികള്‍ക്ക് നല്‍കുന്നതിനാണ് ഈ സൈക്കിളുകള്‍ സൂക്ഷിച്ചിരിക്കുന്നതെന്നായിരുന്നു ഇയാള്‍ അയല്‍ക്കാരോട് പറഞ്ഞിരുന്നത്. ഇയാള്‍ക്കെതിരെ പ്രദേശവാസികള്‍ ഇത് സംബന്ധിച്ച് മുമ്പും പരാതികൾ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പോലീസില്‍ പരാതി നല്‍കിയ അയല്‍വാസികളില്‍ ഒരാള്‍ 32 വര്‍ഷമായി ഇതേ തെരുവില്‍ താമസിക്കുന്ന കോളിന്‍ ബട്ട്ലര്‍ എന്ന 53കാരനാണ്. കോളിന്‍, സൈക്കിളുകളുടെ കൂമ്പാരത്തെ പറ്റി പോലീസിനോട് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുമ്പ് മോഷ്ടാവ് അയൽവാസികളെ തെറ്റദ്ധിരിപ്പിച്ചിരുന്നത് ആഫ്രിക്കയിലുള്ള ആവശ്യക്കാരായ പാവപ്പെട്ട കുട്ടികള്‍ക്ക് അയക്കാനാണ് ഈ സൈക്കിളുകള്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ്. ''നാലു വര്‍ഷം മുമ്പാണ് ഞാന്‍ അദ്ദേഹത്തിന്റെ സൈക്കിളുകളുടെ ഈ ശേഖരത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. പക്ഷേ ഇത് ഏകദേശം അഞ്ച് വര്‍ഷമായി തുടരുന്ന കാര്യമാണ്,'' ഡെയ്ലി മെയിലിനോട് കോളിന്‍ പറഞ്ഞു.
V
Is YOUR bike in here? Neighbour from hell is arrested after 500 'stolen' BIKES are discovered in his back garden in pile so big that it is visible from Google Earth
======https://t.co/cTwMZlBvr5pic.twitter.com/41OZQSJ9sR
— Επικαιρότητα - V - News (@triantafyllidi2) March 23, 2022
''സൈക്കിളുകളുടെ ശേഖരം വലുതായപ്പോഴാണ് ഞാന്‍ ആദ്യമായി പരാതി നല്‍കിയത്. സൈക്കിളുകള്‍ വാന്‍ലോഡുകളിലാണ് വരുന്നത്, പല ആളുകളും മിക്ക രാത്രികളിലും പകലും സൈക്കിൾ ഇവിടെ കൊണ്ടുവരാറുണ്ട്'' എന്നും കോളിന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെ തുടർന്ന് പ്രദേശവാസികൾ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. അഞ്ഞൂറോളം വരുന്ന സൈക്കിള്‍ കൂമ്പാരമായതിനാല്‍ പരിസരം മുഴുവന്‍ എലിശല്യം രൂക്ഷമാണെന്നും പ്രദേശവാസികള്‍ പറയുന്നു.
ഇവിടെ ഇതാദ്യമായല്ല നിയമപാലകര്‍ സൈക്കിള്‍ കൂമ്പാരം കണ്ടെത്തുന്നത്. 2017ല്‍ 167 സൈക്കിളുകള്‍ പോലീസ് ഇവിടെ നിന്ന് കണ്ടെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് ഇയാളെ പിടികൂടിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതിനുശേഷവും ഈ സൈക്കിള്‍ കൂമ്പാരം വലുതാകുകയായിരുന്നു. ഇപ്പോള്‍ ഗൂഗിള്‍ എര്‍ത്തിലൂടെ കാണാവുന്നത്ര ഉയരത്തില്‍ സൈക്കിള്‍ കൂമ്പാരം ഉയർന്നിരിക്കുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.