ഷോപ്പിംഗ് മാളിൽ പെണ്‍കുട്ടികളുടെ വീഡിയോ അശ്ലീലമായി എടുത്ത യുവാവ് പിടിയിൽ

Last Updated:

പെൺകുട്ടികൾ അറിയാതെ അവരുടെ വീഡിയോ എടുക്കുന്നത് കണ്ട മറ്റൊരു യുവതിയാണ് ഇയാളെ പിടികൂടിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
റാഞ്ചിയിലെ ന്യൂക്ലിയസ് ഷോപ്പിംഗ് മാളിൽ പെണ്‍കുട്ടിയുടെ വീഡിയോ അശ്ലീലമായി റെക്കോര്‍ഡ് ചെയ്തയാളെ പിടികൂടി. പെൺകുട്ടികൾ അറിയാതെ അവരുടെ വീഡിയോ എടുക്കുന്നത് കണ്ട മറ്റൊരു യുവതിയാണ് ഇയാളെ പിടികൂടിയത്. ഇക്കാര്യം ഇവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഷോപ്പിംഗ് മാളിലെ ഒന്നാമത്തെ നിലയിലാണ് സംഭവം നടന്നത്. ഒരു ടാറ്റു കൗണ്ടറിനടുത്ത് ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ടു. ഒരു സുഹൃത്തും പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അടുത്ത് മറ്റൊരാള്‍ നില്‍ക്കുന്നതും ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇയാൾ പെണ്‍കുട്ടിയോടൊപ്പം വന്നതാകാമെന്നാണ് ആദ്യം കരുതിയത്.
മോഡേണ്‍ ആയി വസ്ത്രം ധരിച്ച പെണ്‍കുട്ടിയ്ക്കടുത്താണ് ഇയാള്‍ നിന്നിരുന്നത്. എന്നാൽ പെട്ടെന്ന് ഇയാളുടെ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ആയി ഇരിക്കുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടു.
advertisement
” അയാളെ ആദ്യം കടന്നുപോയപ്പോള്‍ ഞാന്‍ കരുതിയത് പെണ്‍കുട്ടിയുടെ കൂടെ വന്നയാളായിരിക്കുമെന്നാണ്. എന്നാല്‍ എനിക്ക് സംശയം തോന്നി. പെട്ടെന്ന് അയാളുടെ കൈയ്യില്‍ കയറിപ്പിടിച്ച് ഫോണ്‍ ക്യാമറ കാണിക്കാന്‍ ആവശ്യപ്പെട്ടു. അതോടെ അയാള്‍ പേടിച്ചു,” യുവതി പോസ്റ്റില്‍ പറഞ്ഞു.
ഉടന്‍ തന്നെ അവര്‍ ഈ വിവരം പെണ്‍കുട്ടിയെ അറിയിച്ചു. പെണ്‍കുട്ടിയും സുഹൃത്തും മറ്റ് ചിലരും ചേര്‍ന്ന് ഇയാളുടെ ഫോണ്‍ പിടിച്ചുവാങ്ങി പരിശോധിച്ചപ്പോഴാണ് അശ്ലീല വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വീഡിയോ ഡീലീറ്റ് ചെയ്തു. മറ്റ് ചില സ്ത്രീകളുടെ അശ്ലീല വീഡിയോയും ഇയാള്‍ എടുത്തിരുന്നതായി ഫോണ്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായി. ഇതോടെ യുവതി മാളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
advertisement
” സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി അയാളെ അടിച്ചു. പോലീസിനെ വിളിക്കണമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അയാളെ മര്‍ദ്ദിക്കുന്നതിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. ഇതോടെ ഞാന്‍ അവിടെ നിന്ന് മാറി,” യുവതി പോസ്റ്റില്‍ പറഞ്ഞു.
” പ്രിയപ്പെട്ട പെണ്‍കുട്ടികളെ ഇത്തരക്കാരോട് ഒരു തരിയും ദയ കാണിക്കരുത്. അവരെ വെറുതെ വിടരുത്. ഉടന്‍ തന്നെ പോലീസിനെ വിളിക്കണം. മറ്റൊരാള്‍ക്കും ഈ ഗതി വരാതിരിക്കട്ടെ,” എന്നും പോസ്റ്റില്‍ പറഞ്ഞു.
advertisement
നിരവധി പേരാണ് പോസ്റ്റ് ഏറ്റെടുത്ത് രംഗത്തെത്തിയത്.
” നിര്‍ഭാഗ്യവശാല്‍ ലോകത്ത് എല്ലായിടത്തും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതുപോലെയുള്ള സംഭവങ്ങള്‍ എല്ലാ ദിവസവും നമ്മള്‍ കാണേണ്ടി വരുന്നു. സ്വയം സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കുക. പോകുന്ന സ്ഥലത്തെ എല്ലാവരുമായും അധികം ഇടപെഴകരുത്. ധൈര്യം കൈവിടാതിരിക്കുക.” എന്നാണ് ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.
” ഇത്തരക്കാരെ പോലീസില്‍ ഏല്‍പ്പിക്കണം,” എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഷോപ്പിംഗ് മാളിൽ പെണ്‍കുട്ടികളുടെ വീഡിയോ അശ്ലീലമായി എടുത്ത യുവാവ് പിടിയിൽ
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement