പ്രതികാരമോ? ഈ ജീവനക്കാരന്‍ അസമയങ്ങളിൽ ബോസിന് മെയില്‍ അയക്കുന്നത് എന്തിന്?
- Published by:Sarika N
- trending desk
Last Updated:
ജീവനക്കാരെ മേലുദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നത് സ്ഥിരം സംഭവമാണ്, നിരവധി പേര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്
ലോകത്തെ തൊഴിലാളികളില്‍ ഭൂരിഭാഗം പേരും മോശം ഓഫീസ് സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.ജീവനക്കാരെ മേലുദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നത് സ്ഥിരം സംഭവമാണ്. നിരവധി പേര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ തങ്ങള്‍ക്ക് നേരെ നടക്കുന്ന അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കഴിയാതെ സഹിച്ച് ജീവിക്കുകയും ചെയ്യുന്നുണ്ട്.എന്നാല്‍ ഈയടുത്ത് തങ്ങളെ നിരന്തരം ചൂഷണം ചെയ്യുന്ന ബോസിന് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് ഒരു ജീവനക്കാരന്‍. കമ്പനിയില്‍ നിന്ന് വിരമിക്കാറായപ്പോഴാണ് അദ്ദേഹം പക വിട്ടാനായി രംഗത്തെത്തിയത്. റെഡ്ഡിറ്റില്‍ കുറിച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.എങ്ങനെയാണ് ബോസിനോട് പകരം വീട്ടിയതെന്ന് റെഡ്ഡിറ്റിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വിശദമാക്കുന്നുണ്ട്.''മൈക്രോസോഫ്റ്റ് ഔട്ട്‌ലുക് ഡിലേയ്ഡ് ഇമെയില്‍ ഉപയോഗിച്ച് എന്റെ ബോസിനെ ഞാന്‍ തകര്‍ത്തു,'' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.
'' 45 വയസ്സിന് മുമ്പ് സിഇഒ ആകണം എന്ന ആഗ്രഹവുമായി നടക്കുന്നയാളാണ് ഞങ്ങളുടെ ബോസ്. വളരെ പരുഷമായാണ് അവര്‍ പെരുമാറുന്നത്. ഞാന്‍ കമ്പനിയില്‍ നിന്ന് വിരമിക്കാറായി. അതുകൊണ്ട് തന്നെ ഇത്തരം പെരുമാറ്റത്തിന് ഇപ്പോള്‍ വിലകൊടുക്കാറില്ല. എല്ലാദിവസവും പാതിരാത്രി വരെ അവര്‍ ഞങ്ങള്‍ക്ക് മെയില്‍ അയച്ചുകൊണ്ടിരിക്കും. അര്‍ദ്ധരാത്രി കഴിഞ്ഞാല്‍ പിന്നെ രാവിലെ 7 മണിയ്ക്ക് ശേഷമായിരിക്കും മെയില്‍ എത്തുക. ഇതില്‍ നിന്നും അര്‍ദ്ധരാത്രി മുതല്‍ രാവിലെ 7 മണിവരെയാണ് അവര്‍ ഉറങ്ങുന്നതെന്ന് ഞാന്‍ മനസിലാക്കി,'' ജീവനക്കാരന്‍ പറഞ്ഞു.
advertisement
ഇതോടെയാണ് മെയിലുകള്‍ ബോസിന് അസമയങ്ങളില്‍ ലഭിക്കത്ത വിധം ഷെഡ്യൂള്‍ ചെയ്യാന്‍ തുടങ്ങിയതെന്നും ജീവനക്കാരന്‍ പറഞ്ഞു. നിരവധി പേരാണ് ഇദ്ദേഹത്തിന്റെ കുറിപ്പിന് പിന്തുണയുമായി എത്തിയത്.പലരും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ പിന്തുണച്ചു. സ്വന്തം സ്വപ്‌നം തന്നെ ബോസിന് വെല്ലുവിളിയായെന്ന് ചിലര്‍ കമന്റ് ചെയ്തു. നിരവധി പേര്‍ മേലുദ്യോഗസ്ഥനില്‍ നിന്നേല്‍ക്കുന്ന പീഡനങ്ങളെപ്പറ്റി തുറന്നുപറയുകയും ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 28, 2024 11:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രതികാരമോ? ഈ ജീവനക്കാരന്‍ അസമയങ്ങളിൽ ബോസിന് മെയില്‍ അയക്കുന്നത് എന്തിന്?