advertisement

Marijuana cake| സഹോദരിയുടെ വിവാഹത്തിന് യുവാവിന്റെ വക കഞ്ചാവ് കേക്ക്; 'ഹൈ' ആയി അതിഥികൾ!

Last Updated:

20 മണിക്കൂർ ചിലവഴിച്ചാണ് ഈ കേക്ക് ഉണ്ടാക്കിയതത്രേ.

സഹോദരിയുടെ വിവാഹത്തിനെത്തിയ അതിഥികൾക്ക് സഹോദരന്റെ വക സ്പെഷ്യൽ കേക്ക്!. കഞ്ചാവ് കേക്കാണ് (Marijuana cake)യുവാവ് സഹോദരിയുടെ വിവാഹത്തിനായി പ്രത്യേകം ഏർപ്പാടാക്കിയത്. ചിലിയിലെ സാന്റിയാഗോയിലുള്ള അൽവാരോ റോഡ്രിഗസ് എന്ന 29 കാരനാണ് സഹോദരിക്ക് സർപ്രൈസ് ഒരുക്കിയത്.
ഏഴ് അടരുകളായുള്ള കേക്കിന്റെ ഒരു പാളിയിൽ കഞ്ചാവ് തേച്ചായിരുന്നു കേക്ക് ഉണ്ടാക്കിയത്. 20 മണിക്കൂർ ചിലവഴിച്ചാണ് അൽവാരോ ഈ കേക്ക് ഉണ്ടാക്കിയതത്രേ. മാത്രമല്ല, കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും അൽവാരോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
വീഡിയോയിൽ സഹോദരിയും ഭർത്താവും ചേർന്ന് കേക്ക് മുറിക്കുന്നതും കാണാം. പിന്നാലെ അതിഥികളും കേക്ക് കഴിച്ചു. കഞ്ചാവ് കേക്ക് കഴിച്ച് ഉന്മാദാവസ്ഥയിലായ അതിഥികൾ നൃത്തം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. വീഡിയോ ഇതിനകം വൈറലാണ്. 13 മില്യൺ വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
advertisement
സഹോദരിയുടെ താത്പര്യ പ്രകാരമാണ് കഞ്ചാവ് കേക്ക് ഉണ്ടാക്കിയതെന്നാണ് അൽവാരോ പറയുന്നത്. നേരത്തേ സഹോദരിക്കൊപ്പം ചേർന്ന് 'മാജിക്കൽ ബ്രൗണി' ഉണ്ടാക്കിയതിന്റെ അനുഭവത്തിൽ നിന്നാണ് കഞ്ചാവ് കേക്ക് എന്ന ആശയത്തിലേക്ക് എത്തിയതെന്നും അൽവാരോ.
കേക്ക് കഴിക്കുന്നതിനു മുമ്പ് തന്നെ അതിഥികളോട് അതിന്റെ പ്രത്യേകതയെ കുറിച്ച് പറഞ്ഞിരുന്നുവെന്നും അൽവാരോ മാധ്യമങ്ങളോട് പറഞ്ഞു. പ്രായപൂർത്തിയായവർക്ക് മാത്രമാണ് കേക്ക് നൽകിയതെന്നും അൽവാരോ വ്യക്തമാക്കി.
advertisement
ചിലിയിൽ കഞ്ചാവ് നിയമവിധേയമായതിനാൽ അൽവാരോയുടെ പരീക്ഷണം തമാശയിൽ ഒതുങ്ങി. 2015 ലാണ് ചിലിയൻ സർക്കാർ കഞ്ചാവ് നിയമവിധേയമാക്കുന്നത്. സ്വകാര്യ ഉപഭോഗം മാത്രമാണ് നിയമവിരുദ്ധം.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Marijuana cake| സഹോദരിയുടെ വിവാഹത്തിന് യുവാവിന്റെ വക കഞ്ചാവ് കേക്ക്; 'ഹൈ' ആയി അതിഥികൾ!
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement