നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • നഷ്ടപ്പെട്ട നായയെ രണ്ട് വർഷത്തിന് ശേഷം തിരികെ കിട്ടി; കണ്ടെത്തിയത് ചാനൽ പരിപാടിയിൽ നിന്ന്

  നഷ്ടപ്പെട്ട നായയെ രണ്ട് വർഷത്തിന് ശേഷം തിരികെ കിട്ടി; കണ്ടെത്തിയത് ചാനൽ പരിപാടിയിൽ നിന്ന്

  വളര്‍ത്തുമൃഗങ്ങളെ ദത്തെടുക്കുന്നതിനുള്ള ഒരു വാര്‍ത്താ പരിപാടി കാണുന്നതിനിടെയാണ് കാണാതായ തന്റെ പേഡെ എന്ന നായയെ ഡൈ്വറ്റ് തിരിച്ചറിഞ്ഞത്.

  Credits: Facebook/Wisconsin Humane Society

  Credits: Facebook/Wisconsin Humane Society

  • Share this:
   വളര്‍ത്തുമൃഗങ്ങളെ ജീവന് തുല്യം സ്‌നേഹിക്കുന്നവര്‍ നിരവധിയാണ്. അങ്ങനെയുള്ളവര്‍ക്ക് വളര്‍ത്തുമൃഗത്തെ നഷ്ടപ്പെടുന്നത് പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിന് തുല്യമാണ്. ഏകദേശം രണ്ട് വര്‍ഷം മുമ്പ് നായയെ കാണാതായ ഡൈ്വറ്റ് എന്ന വിസ്‌കോണ്‍സിന്‍ സ്വദേശിയായ ആളുടെ കഥ ഇങ്ങനെയാണ്. വളര്‍ത്തുമൃഗങ്ങളെ ദത്തെടുക്കുന്നതിനുള്ള ഒരു വാര്‍ത്താ പരിപാടി കാണുന്നതിനിടെയാണ് കാണാതായ തന്റെ പേഡെ എന്ന നായയെ ഡൈ്വറ്റ് തിരിച്ചറിഞ്ഞത്.

   വിസ്‌കോണ്‍സിന്‍ ഹ്യൂമന്‍ സൊസൈറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതനുസരിച്ച്, വിറ്റി ടിവിയിലെ അഡോപ്റ്റ്-എ-പെറ്റ് എന്ന പരിപാടിയിലാണ് തനിയ്ക്ക് നഷ്ടപ്പെട്ട വളര്‍ത്തുനായയെ ഡൈ്വറ്റ് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ടിവിയുമായി ബന്ധപ്പെട്ടു. അങ്ങനെ 2 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തിന് അവരുടെ പ്രിയപ്പെട്ട നായയെ തിരികെ കിട്ടി. ഈ ഒത്തുചേരലിന്റെ വീഡിയോ ഡബ്ല്യുഎച്ച്എസ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

   ഡൈ്വറ്റിന്റെ ഇപ്പോള്‍ 12 വയസ്സുള്ള മകള്‍ക്ക് കൂട്ടായാണ് പേഡെയെ ആദ്യം വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് നായയെ നഷ്ടപ്പെടുകയായിരുന്നു. ഡൈ്വറ്റിന്റെ അമ്മ മെലീസയാണ് നായയെ ഏറ്റെടുക്കാന്‍ എത്തിയത്. മെലീസയും പേഡെയും കണ്ടുമുട്ടുന്ന ഹൃദയസ്പര്‍ശിയായ വീഡിയോ കണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ രേഖപ്പെടുത്തി. ഇവരുടെ സ്‌നേഹബന്ധം കണ്ട് പലരും അത്ഭുതപ്പെട്ടു.

   വളര്‍ത്തുമൃഗങ്ങള്‍ക്ക് വീടുകള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ജീവകാരുണ്യ സംഘടനയാണ് വിസ്‌കോണ്‍സിന്‍ ഹ്യൂമന്‍ സൊസൈറ്റി. മൃഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഈ അഭയകേന്ദ്രങ്ങളിലേക്ക് എത്തുന്നത്. അവിടെ അവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ പരിശോധനകള്‍ എന്നിവ നടത്തുകയും മറ്റുള്ളവരെ ദത്തെടുക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നതിനേക്കാള്‍ ദത്തെടുക്കുന്നവര്‍ ഇന്ന് നിരവധിയാണ്.

   നഷ്ടപ്പെട്ട വളര്‍ത്തുനായ 10 വര്‍ഷത്തിനുശേഷം തന്റെ യജമാനനെ വീണ്ടും കണ്ടുമുട്ടിയ വാര്‍ത്ത അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഹൃദയസ്പര്‍ശിയായ ഈ സ്‌നേഹ ബന്ധത്തിന്റെ കഥ ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചെയ്തു. സിറ്റി ഓഫ് സാന്‍ അന്റോണിയോ അനിമല്‍ കെയര്‍ സര്‍വീസസിന്റെ ഫെയ്സ്ബുക്ക് പേജ് പങ്കിട്ട ഈ കഥ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

   സാംസണ്‍ എന്ന പേരുള്ള നായയെ 10 വര്‍ഷം മുമ്പാണ് യജമാനനായ സിയ്ക്ക് നഷ്ടപ്പെട്ടത്. വളര്‍ത്തുനായയെ കണ്ടെത്താന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചെങ്കിലും നായയെ കണ്ടെത്താനായില്ല. എന്നാല്‍ ടെക്‌സസ് ആസ്ഥാനമായുള്ള അനിമല്‍ ഷെല്‍ട്ടര്‍ എസിഎസ് ഒരു മാസം മുമ്പ് ഉപേക്ഷിക്കപ്പെട്ട മറ്റ് ആറ് നായ്ക്കള്‍ക്കൊപ്പം സാംസണെയും കണ്ടെത്തുകയായിരുന്നു. സാംസണെ ഉടന്‍ തന്നെ ഷെല്‍ട്ടര്‍ ഹോമിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തു. ഷെല്‍ട്ടര്‍ ഹോമുകാര്‍ക്ക് കിട്ടിയപ്പോള്‍ നായ അഴുക്കുപിടിച്ച് ഈച്ചകള്‍ കൊണ്ട് പൊതിഞ്ഞ അവസ്ഥയിലായിരുന്നു. ''ചികിത്സയ്ക്ക് മുമ്പ് നായയെ സ്‌കാന്‍ ചെയ്തപ്പോള്‍, അവന്റെ ശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തുകയും അതിലൂടെ ഉടമസ്ഥനെ പേര് കണ്ടെത്താന്‍ സാധിക്കുകയും ചെയ്തു'' ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
   Published by:Sarath Mohanan
   First published:
   )}