50 വർഷം മുമ്പ് ബീറ്റിൽസ് ഗായകരെ ചായ കുടിക്കാൻ വീട്ടിൽ കൊണ്ട് പോയ മ്യൂസിക് കടയുടമ ഓർമ്മയായി
- Published by:user_57
- news18-malayalam
Last Updated:
1968 ലാണ് നാല് പ്രശസ്ത ഗായകർ ഉത്തരാഖണ്ഡിലെ മഹർഷി മഹേഷ് യോഗി ആശ്രമത്തിൽ ആത്മീയത തേടി എത്തിയത്
അര നൂറ്റാണ്ട് മുമ്പ് ബീറ്റിൽസ് ഋഷികേശിൽ മാജിക്കൽ മിസ്റ്ററി ട്രിപ്പിനെത്തിയപ്പോൾ അവരോട് സൗഹൃദം കൂടിയ മ്യൂസിക് ഷോപ് ഉടമ അജിത് സിംഗ് മരണപ്പെട്ടു. 88 വയസായിരുന്നു അദ്ദേഹത്തിന്. 1968 ലാണ് നാല് പ്രശസ്ത ഗായകർ ഉത്തരാഖണ്ഡിലെ മഹർഷി മഹേഷ് യോഗി ആശ്രമത്തിൽ ആത്മീയത തേടി എത്തിയത്. പുതിയ പരീക്ഷങ്ങളും നാട്ടിലെ ബീറ്റിൽ മാനിയയിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുക എന്നതുമായിരുന്നു അവരുടെ യാത്രയുടെ ഉദ്ദേശം.
പുതിയ ചുറ്റുപാടിൽ നിന്ന് ഊർജം ഉൾക്കൊണ്ട് കൊണ്ടും, ഗംഗയിലേക്ക് നോക്കിയുമാണ് ജോൺ ലെനനും, പോൾ മകാർട്ടണിയും, ജോർജ് ഹാരിസണും റിങ്കോ സ്റ്റാറും വൈറ്റ് ആൽബത്തിന്റെ മിക്ക ഭാഗവും എഴുതിയത്.
ഒരു ദിവസം ബാന്റ് അംഗങ്ങൾ ഡെറാഡൂണിലെ തന്റെ ഷോപ്പിലേക്ക് കയറി വന്നതിനെ കുറിച്ച തലപ്പാവണിഞ്ഞ സിംഗ് 2019 ലെ ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. പുറത്തു ചുറ്റും ആളുകൾ കൂടുന്ന ലിവർപൂളുകാരനോട് സംസാരിച്ചതും പിന്നീട് ബീറ്റിൽസ് ടീമിനെ ചായക്കായി വീട്ടിലേക്ക് ക്ഷണിച്ചതിനെ കുറിച്ചും അദ്ദേഹം ഓർത്തെടുത്തിരുന്നു. അജിത് സിംഗ് പിന്നീട് ലെനന്റെ കേടായ ഗിറ്റാർ നന്നാക്കിയെന്നും ഹാരിസന്റെ 25-ാമത്തെ ജന്മദിനത്തിൽ പെർഫോം ചെയ്‌തെന്നും പറയുന്നു.
advertisement
“അവർ വളരെ മാന്യമായിട്ടായിരുന്നു എന്നോട് പെരുമാറിയിരുന്നത്. ഒട്ടും അഹങ്കാരം ഇല്ലാത്തവർ," അജിത് സിംഗ് എ എഫ് പി ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താൻ കഴിഞ്ഞ 50 വർഷമായി നടത്തി വരുന്ന പ്രതാപ് മ്യൂസിക് ഹൌസിൽ വെച്ചായിരുന്നു ആ ഇന്റർവ്യൂ നടന്നിരുന്നത്. ഇതേ ഷോപ്പിലാണ് വർഷങ്ങൾക്ക് മുമ്പ് ബീറ്റിൽസ് താരങ്ങൾ എത്തിയതും. “ഞാൻ എല്ലാവരോടും പറയാറുണ്ട് അവർ നല്ലവരായിരുന്നു എന്ന്."
പ്രാദേശിക പത്രപ്രവർത്തകനും കഴിഞ്ഞ കുറച്ച വർഷങ്ങളായി ആശ്രമത്തിന്റെ പുനരുദ്ധാന പ്രവർത്തങ്ങളിൽ വ്യാപൃതനായ വ്യക്തിയുമായ രാജു ഗുസൈൻ പറയുന്നത് അജിത് സിംഗിന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ബീറ്റിൽസ് ഗായകൻ ലെനൻ ആയിരുന്നു എന്നാണ്.
advertisement
“അജിത് വളരെ സ്നേഹനിധിയായ ഒരു വ്യക്‌തിയായിരുന്നു," ഗുസൈൻ പറയുന്നു. സിംഗിന്റെ മരണം സ്ഥിരീകരിച്ച ഗുസൈൻ അദ്ദേഹം എപ്പോഴും ബീറ്റിൽസ് ടീമിന്റെ സന്ദര്ശനത്തെ കുറിച്ച് സംസാരിക്കാൻ താല്പര്യപെട്ടിരുന്നു എന്ന് പറയുന്നു.
“ഹാരിസന്റെ ജന്മദിനാഘോഷ പാർട്ടിയുടെ ചിത്രങ്ങൾ തരാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അത് അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല. ഓരോ ന്യായങ്ങൾ പറഞ്ഞ് അദ്ദേഹം ഇതേ കുറിച്ച് സംസാരിക്കുമ്പോൾ ഒഴിഞ്ഞു മാറുകയായിരുന്നു," ഗുസൈൻ പറഞ്ഞു.
“ഞാൻ ജീവിതത്തിൽ അത്ര ചിട്ടയുള്ള ആളൊന്നുമല്ല. എന്നെങ്കിലും ഒരു ദിവസം ആ ചിത്രങ്ങൾ ഞാൻ കണ്ടെത്തും, അന്ന് ഞാൻ നിന്നെ വിളിക്കുന്നുണ്ട്. ഇത് പറഞ്ഞു ഞങ്ങൾ പലപ്പോഴും ചിരിക്കാറുണ്ടായിരുന്നു."
advertisement
ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ട് അനുസരിച്ച് സിംഗ് അറിയപ്പെട്ട ഒരു സംഗീതജ്ഞൻ കൂടിയായിരുന്നു. വിദേശ രാജ്യങ്ങളിൽ വളരെ പെർഫോം ചെയ്ത അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിലെ അറിയപ്പെട്ട ഗായകരിൽ ഒരാൾ ആണ്.
പരമ്പരാഗത സംഗീത ഉപകരണമായ വിചിത്ര വീണ വായിക്കാൻ അറിയുമായിരുന്ന വളരെ ചുരുക്കം ആളുകളിൽ ഒരാളായിരുന്നു അദ്ദേഹം.
“ഞാൻ ഇപ്പോഴും അജിത്തിനോട് തന്റെ അനുഭവങ്ങൾ കുറിച്ചാടാനും പുസ്തമാക്കാനും പറയാറുണ്ടായിരുന്നു," അജിത്തിന്റെ സുഹൃത്തായ മേഴ്‌സി ഫുന്റസോഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അദ്ദേഹം എഴുതുന്നുണ്ട് എന്നാണ് മറുപടി പറയാറ്," ഫുന്റസോഗ് പറയുന്നു.
advertisement
Tags: beetles, ajit singh, uttarakhand, rishikesh, john lennon, music shop, അജിത് സിംഗ്, ബീറ്റിൽസ്, ജോൺ ലെനൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2021 5:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
50 വർഷം മുമ്പ് ബീറ്റിൽസ് ഗായകരെ ചായ കുടിക്കാൻ വീട്ടിൽ കൊണ്ട് പോയ മ്യൂസിക് കടയുടമ ഓർമ്മയായി