കേരളത്തിൽ വച്ച് മോഷണം പോയ എയർപോഡുമായി കള്ളൻ ഗോവയിൽ; കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് യുവാവ്
- Published by:Sarika KP
- news18-malayalam
Last Updated:
താൻ അല്ലാതെ മറ്റാരെങ്കിലും എയർപോഡ് ഓൺ ചെയ്യാനോ മൊബൈലുമായി ബന്ധിപ്പിക്കാനോ ശ്രമിച്ചാൽ അവർക്കൊരു സന്ദേശവും മൊബൈൽ നമ്പറും ലഭിക്കുമെന്ന് നിഖിൽ പറയുന്നു.
യാത്രയ്ക്കിടെ മോഷണം പോയ എയർപോഡ് (AirPod) കണ്ടെത്താൻ സഹായം അഭ്യർത്ഥിക്കുന്ന പോസ്റ്റുമായി യുവാവ്. എക്സ് ഉപയോക്താവായ നിഖിലാണ് കേരളത്തിൽ വച്ച് നഷ്ടമായ തന്റെ എയർപോഡ് കണ്ടെത്താൻ ആളുകളുടെ സഹായം അഭ്യർത്ഥിച്ച് പോസ്റ്റിട്ടത്. ലൊക്കേഷൻ ട്രാക്കർ (Location Tracker) ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ തന്റെ എയർപോഡ് ഇപ്പോൾ സൗത്ത് ഗോവയിൽ (South Goa) ഉള്ളതായി കണ്ടെത്തിയെന്ന് നിഖിൽ പറയുന്നു. രണ്ട് ദിവസമായി എയർപോഡ് ഇവിടെ തന്നെയാണ് സ്ഥലം കാണിക്കുന്നതെന്നും അതുകൊണ്ട് തന്നെ എയർപോഡ് അവിടെ താമസിക്കുന്ന ആരുടെയോ കയ്യിൽ ഉണ്ടെന്നും നിഖിൽ പറയുന്നു. സൗത്ത് ഗോവയിലെ സാൽസീറ്റിലുള്ള ഡോ. അൽവാരോ ഡി ലൊയോളാ ഫുർട്ടാടോ റോഡിന് ( Dr. Alvaro de Loyola Furtado Road ) അടുത്തായിട്ടാണ് എയർപോഡിന്റെ ലൊക്കേഷൻ കാണിക്കുന്നതെന്നും, അതിന് സമീപം താമസിക്കുന്നവർ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് നിഖിൽ തന്റെ എക്സ് അക്കൗണ്ടിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.
ബസ് യാത്രയിലാണ് നിഖിലിന് തന്റെ എയർപോഡ് നഷ്ടമായത്. നഷ്ടമായാൽ കണ്ട് പിടിക്കാൻ സാധിക്കുന്ന “ലോസ്റ്റ് മോഡ്” ഫീച്ചർ എയർപോഡിൽ ഓണായതുകൊണ്ടാണ് ഇപ്പോഴും നിഖിലിന് എയർപോഡ് ഉള്ള സ്ഥലം കണ്ടെത്താൻ കഴിയുന്നത്. താൻ അല്ലാതെ മറ്റാരെങ്കിലും എയർപോഡ് ഓൺ ചെയ്യാനോ മൊബൈലുമായി ബന്ധിപ്പിക്കാനോ ശ്രമിച്ചാൽ അവർക്കൊരു സന്ദേശവും മൊബൈൽ നമ്പറും ലഭിക്കുമെന്ന് നിഖിൽ പറയുന്നു. 8.56 ലക്ഷം പേർ കണ്ട നിഖിലിന്റെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്.
advertisement
i recently lost my new airpods in kerala and this bitch ass person is travelling with it. the person is in south goa rn since 2 days, so i’m guessing they live there. does anyone here live around dr. alvaro de loyola furtado road, salcete, south goa? rt for reach, etc. pic.twitter.com/ltJyoF0fNZ
— Nikhil (@niquotein) December 21, 2023
advertisement
പോസ്റ്റിന് താഴെ താൻ അടുത്ത ദിവസം ഗോവയിലേക്ക് പോകുന്നുണ്ടെന്നു പറഞ്ഞ ഒരാൾക്ക് മറുപടിയുമായി പ്രശസ്ത ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഏതെർ എനർജി (Ather Energy) രംഗത്ത് വന്നിരുന്നു. “ നിങ്ങളെയും കാത്ത് ഒരു ഏതെർ 450 X, മാർഗവോ (Margao) യിൽ ഉണ്ടാകും എന്നായിരുന്നു മറുപടി. തന്റെ എയർപോഡ് കണ്ടെത്താൻ എക്സ് സഹായിച്ചാൽ അത് ചരിത്രമായിരിക്കും എന്നും നിഖിൽ പറയുന്നു. കഴിഞ്ഞ നവംബറിൽ സമാനമായ ഒരു സംഭവം ബംഗളൂരുവിൽ നടന്നിരുന്നു. ഓട്ടോയിൽ എയർപോഡ് മറന്നു വച്ച യുവതിയെ ലൊക്കേഷൻ ട്രാക്കർ ഉപയോഗിച്ച് കണ്ടെത്തി ഓട്ടോ ഡ്രൈവർ അത് തിരികെ ഏൽപ്പിച്ചതും വാർത്തയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
December 23, 2023 7:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കേരളത്തിൽ വച്ച് മോഷണം പോയ എയർപോഡുമായി കള്ളൻ ഗോവയിൽ; കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് യുവാവ്


