എത്ര മനോഹരമായ ആചാരങ്ങള്‍; കല്യാണം കഴിക്കണോ ? എങ്കില്‍ പരസ്യമായി ചാട്ടയടി കൊള്ളണം
- Published by:Arun krishna
- news18-malayalam
Last Updated:
ഗോത്രത്തിലെ പുരുഷൻമാർ ശക്തരാണെന്ന് തെളിയിക്കാനും കല്യാണം കഴിക്കാൻ യോഗ്യരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും പരസ്യമായി ചാട്ടയടി കൊള്ളണം.
പല തരം ആചാരങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. അവയിൽ ചിലത് തികച്ചും വിചിത്രമായും തോന്നിയേക്കാം. അത്തരത്തിലൊരു ആചാരം പശ്ചിമ ആഫ്രിക്കയിലെ ഫുലാനി ഗോത്രവും (Fulani tribe) പിന്തുടരുന്നുണ്ട്. ഈ ഗോത്രത്തിലെ പുരുഷൻമാർ ശക്തരാണെന്ന് തെളിയിക്കാനും കല്യാണം കഴിക്കാൻ യോഗ്യരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും പരസ്യമായി ചാട്ടയടി കൊള്ളണം.
ഷാരോ ഫെസ്റ്റിവൽ (Sharo Festival) എന്നാണ് ഈ വിചിത്രമായ ആചാരത്തിന്റെ പേര്. ഷാരോ (Sharo) എന്ന വാക്കിന്റെ അർത്ഥം ചാട്ടവാറടി എന്നാണ്. ആൺകുട്ടികൾ പ്രായപൂർത്തിയെത്തുമ്പോൾ അവരുടെ ധൈര്യത്തെയും സഹിഷ്ണുതയെയും മനോബലത്തെയും അളക്കുന്ന ഒരു പൊതു ആചാരമാണിത്. വർഷത്തിൽ രണ്ടുതവണയാണ് ഈ ഉത്സവം നടക്കുന്നത്. ആദ്യത്തേത് ഇവിടുത്തെ ഗിനിയ ധാന്യം വിളവെടുക്കുന്ന വേനൽക്കാലത്തായിരിക്കും. രണ്ടാമത്തേത് ഈദ്-എൽ-കബീറിന്റെ (Id-el-Kabir) അവസരത്തിലും.
Also Read - ' പനീര്‍ ഇല്ലാത്ത സദ്യയോ ?' വിവാഹത്തിന് എത്തിയ ബന്ധുക്കൾ തമ്മിൽ കസേര വലിച്ചെറിഞ്ഞ് കൂട്ടയടി
advertisement
ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഷാരോ ഫെസ്റ്റിവൽ ഒരു തുറസായ സ്ഥലത്താണ് സാധാരണയായി സംഘടിപ്പിക്കുന്നത്. സുന്ദരികളായ പെൺകുട്ടികൾക്കു മുൻപിലാണ് അവിവാഹിതരായ പുരുഷന്മാരെ ആദ്യം നിർത്തുക. മത്സരം ആരംഭിക്കുന്നതിനു മുൻപേ, ഇവരുടെ കുടുംബാംഗങ്ങൾ തങ്ങളുടെ മക്കൾക്ക് ചാട്ടവാറടി സഹിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയിലായിരിക്കും.
Also Read - ഇതാണോ സ്വർഗത്തിൽ വച്ച് നടക്കുന്ന വിവാഹം? പറന്നിറങ്ങി 'മാലാഖമാർ'; വീഡിയോയ്ക്ക് രൂക്ഷവിമർശനം
ഷാരോ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവരെ സാധാരണയായി അവരുടെ അതേ പ്രായത്തിലുള്ള പുരുഷൻമാരാണ് ചമ്മട്ടികൊണ്ട് അടിക്കുന്നത്. അടി കൊള്ളുമ്പോൾ നിലവിളിക്കുകയോ വേദനകൊണ്ട് പുളയുകയോ ചെയ്യരുത്. കൂടാതെ, കൂടുതൽ ചാട്ടവാറടി ഏറ്റുവാങ്ങാൻ തയ്യാറാണെന്നു പറയുകയും അടി കൊണ്ടാലും ചിരിച്ചുകൊണ്ട് നൃത്തം ചെയ്യുകയും വേണം. ഇതിനെയെല്ലാം അതിജീവിച്ചിച്ചാൽ അവരെ ആണത്തമുള്ള പുരുഷന്മാരായും വിവാഹം കഴിക്കാൻ കഴിവുള്ളവരായും അംഗീകരിക്കും. എല്ലാം കഴിയുമ്പോൾ ശരീരം നിറയെ പാടുകളുമായാകും ഇവർ വീട്ടിലേക്ക് തിരികെ പോകുന്നത്.
advertisement
ഇതെല്ലാം വായിച്ച്, ഇത് ജീവൻ തന്നെ അപകടപ്പെടുത്തുന്ന ആചാരമാണല്ലോ എന്നും ഈ പരിക്കുകൾ ഗുരുതരമാകില്ലേ എന്നും പലരും ചിന്തിക്കുന്നുണ്ടാകാം. എന്നാൽ ഷാരോ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് മാരകമായേക്കാവുന്ന പരിക്കുകളൊന്നും ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത് ഉറപ്പു വരുത്താനായി ഒരു റഫറിയെയും നിയോഗിക്കാറുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 21, 2023 10:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എത്ര മനോഹരമായ ആചാരങ്ങള്‍; കല്യാണം കഴിക്കണോ ? എങ്കില്‍ പരസ്യമായി ചാട്ടയടി കൊള്ളണം