പാരച്യൂട്ടിൽ പറന്നിറങ്ങി വിവാഹാഭ്യർത്ഥന, വിവാഹ മോതിരം വായിൽ; കമിതാക്കളുടെ വീഡിയോ വൈറൽ

Last Updated:

ഭൂമിയിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ സ്കൈ ഡൈവിംഗ് നടത്തുന്നതിനിടെയാണ് തന്റെ കാമുകിയോട് കാമുകൻ വിവാഹാഭ്യർത്ഥന നടത്തുന്നത്.

തന്റെ പ്രണയിനിയോട് വിവാഹാഭ്യർത്ഥ നടത്തുക എന്നത് ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരിക്കും. ഈ ദിവസം എന്നെന്നും ഓർത്തിരിക്കുന്ന നിമിഷമാക്കി മാറ്റാൻ വ്യത്യസ്ത രീതികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. ഇത്തരത്തിൽ മനോഹരമായ ഒരു വിവാഹാഭ്യർത്ഥന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഭൂമിയിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ സ്കൈ ഡൈവിംഗ് നടത്തുന്നതിനിടെയാണ് തന്റെ കാമുകിയോട് കാമുകൻ വിവാഹാഭ്യർത്ഥന നടത്തുന്നത്.
സാഹസിക കായിക പ്രേമിയും പൈലറ്റുമായ റേ എന്ന യുവാവാണ് തന്റെ, കാമുകിയുമൊത്തുള്ള സ്കൈ ഡൈവിംഗിനിടെ പ്രണായാതുരമായി വിവാഹാഭ്യർത്ഥന നടത്തിയത്. ഫെബ്രുവരി 28ന് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ റേ തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ആകാശത്തിനും ഭൂമിയ്ക്കും ഇടയിലുള്ള റേയുടെ വിവാഹാഭ്യർത്ഥന സോഷ്യൽ മീഡിയയിൽ നിരവധി പേരുടെ ഹൃദയം കീഴടക്കി.
advertisement
ഗോ പ്രോയിൽ ചിത്രീകരിച്ച വീഡിയോയിൽ ദമ്പതികൾ താഴേക്ക് ചാടുന്നതിനിടെ റേ പല്ലുകൾ കൊണ്ട് മോതിരം കടിച്ചു പിടിച്ചിരിക്കുന്നത് കാണാം. കാമുകിയായ കെയ്റ്റിയ്ക്ക് ഇക്കാര്യത്തെക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല. പാരച്യൂട്ട് തുറക്കുന്നതിനിടെ, റേ മോതിരം കയ്യിൽ പിടിച്ച് കെയ്റ്റിയോട് വിവാഹാഭ്യർത്ഥന നടത്തി. “ഞാൻ നിന്നെ കൂടുതൽ കൂടുതൽ പ്രണയിക്കുന്നുവെന്ന്” റേ പറയുന്നതും പിന്നീട് ഇരുവരും ചുംബിക്കുന്നതും വീഡിയോയിൽ കാണാം. അതിന് ശേഷം മോതിരം കെയ്റ്റിയ്ക്ക് നേരെ നീട്ടി തന്നെ വിവാഹം കഴിക്കാമോയെന്ന് റേ ചോദിക്കുന്നതും കാണാം. ഇത് കണ്ട് അമ്പരപ്പ് വിട്ടു മാറാത്ത കാമുകി താൻ വിവാഹം കഴിക്കാൻ തയ്യാറാണെന്ന മറുപടിയും പറയുന്നുണ്ട്. കാമുകിയുടെ മറുപടി കേട്ട റേ കൂടുതൽ സന്തോഷവാനായി.
advertisement








View this post on Instagram






A post shared by Wingman (@wingmanskydive)



advertisement
4000 ലൈക്കുകൾ ലഭിച്ച വീഡിയോ 52,000ൽ കൂടുതൽ പേർ കണ്ടു. ഭൂരിഭാഗം ആളുകളും കമിതാക്കളെ അഭിനന്ദിച്ചു. കാമുകന്റെ കൈയിൽ നിന്ന് മോതിരം താഴെ പോകുമോ എന്നായിരുന്നു വീഡിയോ കണ്ട പലരുടെയും ആശങ്ക. മോതിരം വായിൽ കടിച്ച് പിടിച്ചത് അപകടം വരുത്തിവെച്ചേക്കാവുന്ന പ്രവൃത്തിയായിപോയെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
English Summary- In the viral proposal video shot on a GoPro camera, a man can be seen carrying the ring between his teeth as the skydiving couple jumps downwards. Ray, an adventure sports enthusiast, and a pilot, had a sweet surprise for his girlfriend when they both went skydiving. He shared the video of his mid-air marriage proposal on his Instagram page on February 28, which is winning hearts on social media.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പാരച്യൂട്ടിൽ പറന്നിറങ്ങി വിവാഹാഭ്യർത്ഥന, വിവാഹ മോതിരം വായിൽ; കമിതാക്കളുടെ വീഡിയോ വൈറൽ
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement