HOME » NEWS » Buzz » MARK ZUCKERBERG SAYS HE FORGETS TO EAT AT WORK YOU CAN SEE THE RESPONSE OF HIS FATHER GH

ജോലിക്കിടെ ഭക്ഷണം കഴിക്കാൻ മറക്കാറുണ്ടെന്ന് സുക്കർബർഗ്; വൈറലായ അച്ഛന്റെ മറുപടി കാണാം

 ആറ് ലക്ഷത്തിലേറെ ഫേ‌സ്ബുക്ക് ഉപയോക്താക്കളാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. 2 ലക്ഷത്തിലധികംപേർ പോസ്റ്റിൽ കമന്റുംരേഖപ്പെടുത്തി.

News18 Malayalam | news18-malayalam
Updated: April 26, 2021, 12:42 PM IST
ജോലിക്കിടെ ഭക്ഷണം കഴിക്കാൻ മറക്കാറുണ്ടെന്ന് സുക്കർബർഗ്; വൈറലായ അച്ഛന്റെ മറുപടി കാണാം
facebook ceo mark zuckerberg
  • Share this:
അമിതമായ ജോലിഭാരംകൊണ്ടോ വളരെ ആവേശകരമായ എന്തെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്നതു കൊണ്ടോ ഭക്ഷണം ഒഴിവാക്കുന്ന കാര്യത്തിലുള്ള കുറ്റബോധം നമ്മളിൽ പലരും പങ്കുവെയ്ക്കുന്നുണ്ടാകും. നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് മാത്രമല്ല  ഫേസ്ബുക്ക് സി ഇ ഒ മാർക്ക് സുക്കർബർഗിന് വരെ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. വളരെ ആവേശകരമായ പ്രോജക്റ്റിൽ ജോലി ചെയ്യുന്ന അവസരങ്ങളിൽ ഭക്ഷണം കഴിക്കാൻ മറക്കാറുണ്ടെന്നും അത് മൂലം കഴിഞ്ഞ മാസം 10 പൗണ്ടിലധികം ഭാരം കുറഞ്ഞതായും കഴിഞ്ഞ വെള്ളിയാഴ്ച സുക്കർബർഗ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഈ തുറന്നുപറച്ചിൽ ദശലക്ഷക്കണക്കിന് വരുന്ന അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന് അത്ഭുതമാണ്സമ്മാനിച്ചത്.

നിരവധി പേർ ചിരിയുണർത്തുന്ന കമന്റുകളും അദ്ദേഹത്തിന്റെ പോസ്റ്റിന്നൽകുന്നുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ അച്ഛൻ എഡ്വേർഡ് സുക്കർബർഗ് ആ പോസ്റ്റിന്നൽകിയ കമന്റുംഅതിനെ തുടർന്ന് അവർ തമ്മിലുണ്ടായ സംഭാഷണവുമാണ് ശ്രദ്ധേയമായി മാറിയത്. തന്റെ മകന്റെ ഭക്ഷണ ശീലത്തെക്കുറിച്ച്ഉത്കണ്ഠാകുലനായ അച്ഛൻ 'ഞാനും അമ്മയും നിനക്ക് ഭക്ഷണം എത്തിച്ചു തരണോ?' എന്നാണ് ആ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. അതിനെത്തുടർന്നാണ് ഫേ‌സ്ബുക്ക് സി ഇ ഒ തന്റെ അച്ഛനുമായി രസകരമായ സംഭാഷണത്തിൽ ഏർപ്പെട്ടത്.

Also Read- ശ്രീനിവാസ രാമാനുജന്റെ ചരമവാർഷികം: അതുല്യനായ ഗണിതശാസ്ത്രജ്ഞനെക്കുറിച്ച് അറിയേണ്ടതെല്ലാം

ആറ് ലക്ഷത്തിലേറെ ഫേ‌സ്ബുക്ക് ഉപയോക്താക്കളാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. 2 ലക്ഷത്തിലധികംപേർ പോസ്റ്റിൽ കമന്റുംരേഖപ്പെടുത്തി. തങ്ങളുടെ മാതാപിതാക്കളും ഇതേ ആശങ്ക പലപ്പോഴും പ്രകടിപ്പിക്കാറുണ്ടെന്ന് നിരവധി യൂസേഴ്സ് പോസ്റ്റിന് താഴെ  പ്രതികരിച്ചു. ഒരു വ്യക്തി എത്ര പ്രായമായാലും ജീവിതത്തിൽ എത്ര ഉയരത്തിൽ എത്തിയാലും മാതാപിതാക്കൾക്ക് അവർ തങ്ങളുടെ കുട്ടികൾ തന്നെയായിരിക്കും എന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് കമന്റ് ചെയ്‌തത്‌.

കളിയ്ക്കിടയിൽ അൽപ്പം കാര്യം കൂടി ചേർത്താൽ, ജീവിതത്തിൽ പിന്നീട് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നത് കൊണ്ടുതന്നെ ഭക്ഷണം കഴിക്കാതിരിക്കുന്നത് ഒട്ടും നല്ലതല്ല എന്നാണ് ന്യൂട്രീഷ്യൻസ് അഭിപ്രായപ്പെടുന്നത്. ശരിയായ സമയത്ത് തന്നെ കൃത്യമായി ഭക്ഷണം കഴിക്കണം.

അതിനിടെ, ക്ലബ് ഹൗസ് മാതൃകയിലുള്ള ലൈവ് ഓഡിയോ റൂം ഉൾപ്പെടെയുള്ള നിരവധി ഓഡിയോ ഉത്പ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക്  എന്ന് കമ്പനിയുടെ ഫൗണ്ടർ കൂടിയായ മാർക്ക് സുക്കർബർഗ് അറിയിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് പോഡ്കാസ്റ്റുകൾ കണ്ടെത്താനും അവ ശ്രവിക്കാനുമുള്ള സൗകര്യവും ഫേസ്ബുക്ക് ഒരുക്കുന്നുണ്ട്.

Also Read- കല്യാണത്തിനിടെ കാരണവരുടെ 'സൊഡക്ക് മേലെ സൊഡക്ക് പോടഡി' നൃത്തം

"ലൈവ് ഓഡിയോ ഉപയോഗിച്ച്, എല്ലാവർക്കും പിന്നീട് കേൾക്കാനായി ഒരു തത്സമയ സംഭാഷണത്തെ പോസ്റ്റ്കാഡ് ആക്കി മാറ്റാൻ കണ്ടന്റ് ക്രിയേറ്റർമാർക്ക് കഴിയും. ക്രിയേറ്റർമാർക്കും ആരാധകർക്കും ലൈവ് ഓഡിയോയിലെയോ പോഡ്കാസ്റ്റിലെയോ മികച്ച ഭാഗങ്ങൾ മാത്രം എടുത്ത് സൗണ്ട് ബൈറ്റുകളായി പ്രസിദ്ധീകരിക്കാനുള്ള സൗകര്യവും ഞങ്ങൾ ഒരുക്കുന്നുണ്ട്", ഫേസ്ബുക്ക്  അറിയിക്കുന്നു. എല്ലാവർക്കും പ്രാപ്യമാകുന്നതിനായി ഓഡിയോകളിൽ ക്യാപ്‌ഷനുകൾ നൽകുമെന്നും ഫേ‌സ്ബുക്ക് അറിയിച്ചിട്ടുണ്ട്.
Published by: Rajesh V
First published: April 26, 2021, 12:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories