HOME /NEWS /Buzz / വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിന് മുന്നിൽ കൂട്ടയടി; 17 പേര്‍ അറസ്റ്റില്‍

വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിന് മുന്നിൽ കൂട്ടയടി; 17 പേര്‍ അറസ്റ്റില്‍

News18

News18

യാത്രക്കാരില്‍ ചിലര്‍ സംഘം ചേര്‍ന്ന് പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

  • Share this:

    ലണ്ടന്‍ ലൂട്ടണ്‍ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന് മുന്നിൽ യാത്രക്കാരുടെ കൂട്ടത്തല്ല്. അടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. മെയ് 14-നാണ് കൂട്ടത്തല്ല് നടന്നത്. യാത്രക്കാരില്‍ ചിലര്‍ സംഘം ചേര്‍ന്ന് പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

    ബാഗുകളും പെട്ടികളും ഉപയോഗിച്ചാണ് ചിലർ എതിരാളികളെ നേരിട്ടത്. ചിലർ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്ന മറ്റുയാത്രക്കാര്‍  ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

    ' isDesktop="true" id="382713" youtubeid="_FwdxDgXPIA" category="buzz">

    സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, എന്താണ് സംഘര്‍ഷത്തിന് കാരണം എന്തെന്നതിൽ വ്യക്തതയില്ല. മെയ് 14-ാം തീയതി രാവിലെ എട്ട് മണിയോടെയാണ് വിമാനത്താവളത്തില്‍ സംഘര്‍ഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

    First published:

    Tags: London, Viral