മെഡിക്കൽ പഠനത്തിന്റെ തിരക്കുകൾക്കിടയിൽ നൃത്തത്തിന് സമയം കണ്ടെത്തിയിരിക്കുകയാണ് തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയും നവീനും. റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ... എന്ന ബോണി എം. ബാൻഡിന്റെ പാട്ടിനൊത്ത് ഇരുവരും ചുവടുകൾ തീർക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്.
നേഴ്സ്മാർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവരുടെ നൃത്തം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തിരക്കിട്ട ജീവിതത്തിനിടയിൽ വീണുകിട്ടുന്ന വിലയേറിയ ഒഴുവുസമയമാണ് ഇവർ ഇത്തരത്തിൽ ചെലവിടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ 'എൻജോയ് എൻജാമി' എന്ന ഗാനതിനു ഒരുപറ്റം വിദ്യാർത്ഥിനികൾ രസകരമായ കലാ ഭാഷ്യം ഒരുക്കിയത് സോഷ്യൽ മീഡിയയിൽ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഡ്യൂട്ടിക്കിടെ വീണു കിട്ടിയ ഇടവേളയിലാണ് ഇരുവരും നൃത്തം ചെയ്തത്. മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഒട്ടേറെപ്പേർ കണ്ടിട്ടുണ്ട്. (വീഡിയോ ചുവടെ)
View this post on Instagram
അശ്വിൻ കുമാറിന്റെ വൈറൽ നൃത്ത രംഗം
തെന്നിന്ത്യൻ സിനിമയിൽ ചുവടുറപ്പിക്കുന്ന നടനാണ് അശ്വിൻ കുമാർ. വിനീത് ശ്രീനിവാസന്‍റെ 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടന്റെ നൃത്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തമിഴ് ചിത്രം 'ഗൗരവ'ത്തിലൂടെ അരങ്ങേറ്റം കുറിച്ച ധ്രുവങ്ങൾ പതിനാറ്, ലവകുശ, ചാര്‍മിനാര്‍, രണം എന്നീ ചിത്രങ്ങളിലൂടെയും സിനിമാപ്രേക്ഷകര്‍ക്ക് പരിചിതനാണ്.
Also read: ട്രെഡ് മില്ലിൽ കമൽഹാസനായി 'നിറഞ്ഞാടി'; വൈറലായി നടൻ അശ്വിൻകുമാറിന്റെ നൃത്തം
കമല്‍ ഹാസന്‍ നായകനായെത്തിയ 1989ലെ സൂപ്പർഹിറ്റ് ചിത്രം അപൂർവ സഹോദരങ്ങളിലെ 'അണ്ണാത്തെ ആടുരാര്‍' എന്ന ഗാനത്തിലെ നൃത്തരംഗമാണ് അശ്വിന്‍ ഇപ്പോൾ പുനരാവിഷ്കരിച്ചിരിക്കുന്നത്. പാട്ടിനൊപ്പം അദ്ദേഹം ചുവടുകള്‍ വെക്കുന്നത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ട്രെഡ് മില്ലിന് മുകളിലാണ് എന്നതാണ് പ്രത്യേകത. വീഡിയോ പോസ്റ്റ് ചെയ്യണമോ എന്ന് കുറേയധികം ആലോചിച്ചെന്നും പക്ഷേ മറ്റു കമല്‍ ഹാസന്‍ ആരാധകരുമായി ഇത് പങ്കുവെക്കണമെന്ന ആഗ്രഹത്തെ അടക്കാനായില്ലെന്നും അശ്വിന്‍ വീഡിയോയ്ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചു.
മികച്ച പ്രതികരണമാണ് ട്വിറ്ററില്‍ വീഡിയോയ്ക്ക് ലഭിച്ചത്. 15,000ല്‍ ഏറെ ലൈക്കുകളും 3400ത്തിലേറെഷെയറുകളും ഇതിനോടകം വീഡിയോക്ക് ലഭിച്ചു കഴിഞ്ഞു. സമാനമായ വീഡിയോകള്‍ പിന്നാലെയെത്തുമെന്നാണ് ആരാധകർക്ക് അശ്വിൻ നൽകിയിരിക്കുന്ന ഉറപ്പ്.
Summary: Two medical students shake a leg to Ra Ra Rasputin steps during free time. They have posted it on Instagram and the video has raked in so many likes a views
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ra Ra Rasputin, Viral video