Viral Video | ട്രെഡ് മില്ലിൽ കമൽഹാസനായി 'നിറഞ്ഞാടി'; വൈറലായി നടൻ അശ്വിൻകുമാറിന്റെ നൃത്തം
- Published by:Rajesh V
- news18-malayalam
Last Updated:
Actor Ashwin Kkumar Dance | കമല്‍ ഹാസന്‍ നായകനായെത്തിയ 1989ലെ സൂപ്പർഹിറ്റ് ചിത്രം അപൂർവ സഹോദരങ്ങളിലെ 'അണ്ണാത്തെ ആടുരാര്‍' എന്ന ഗാനത്തിലെ നൃത്തരംഗമാണ് അശ്വിന്‍ ഇപ്പോൾ പുനരാവിഷ്കരിച്ചിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമയിൽ ചുവടുറപ്പിക്കുന്ന നടനാണ് അശ്വിൻ കുമാർ. വിനീത് ശ്രീനിവാസന്‍റെ 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടന്റെ നൃത്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തമിഴ് ചിത്രം 'ഗൗരവ'ത്തിലൂടെ അരങ്ങേറ്റം കുറിച്ച ധ്രുവങ്ങൾ പതിനാറ്, ലവകുശ, ചാര്‍മിനാര്‍, രണം എന്നീ ചിത്രങ്ങളിലൂടെയും സിനിമാപ്രേക്ഷകര്‍ക്ക് പരിചിതനാണ്.
കമല്‍ ഹാസന്‍ നായകനായെത്തിയ 1989ലെ സൂപ്പർഹിറ്റ് ചിത്രം അപൂർവ സഹോദരങ്ങളിലെ 'അണ്ണാത്തെ ആടുരാര്‍' എന്ന ഗാനത്തിലെ നൃത്തരംഗമാണ് അശ്വിന്‍ ഇപ്പോൾ പുനരാവിഷ്കരിച്ചിരിക്കുന്നത്. പാട്ടിനൊപ്പം അദ്ദേഹം ചുവടുകള്‍ വെക്കുന്നത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ട്രെഡ് മില്ലിന് മുകളിലാണ് എന്നതാണ് പ്രത്യേകത. വീഡിയോ പോസ്റ്റ് ചെയ്യണമോ എന്ന് കുറേയധികം ആലോചിച്ചെന്നും പക്ഷേ മറ്റു കമല്‍ ഹാസന്‍ ആരാധകരുമായി ഇത് പങ്കുവെക്കണമെന്ന ആഗ്രഹത്തെ അടക്കാനായില്ലെന്നും അശ്വിന്‍ വീഡിയോയ്ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചു.
Annaathe Adurar on treadmill... Thot of posting it later but couldn't resist to show my fellow kamalians❤️ theres more stock... So heres the first one. #Annaatheadurar #aboorvasagotharargal @ikamalhaasan #kamalhaasan #treadmilldance @cinemapayyan pic.twitter.com/0wFOCNaz2i
— Ashwin Kkumar (@ashwin_kkumar) June 12, 2020
advertisement
മികട്ട പ്രതികരണമാണ് ട്വിറ്ററില്‍ വീഡിയോയ്ക്ക് ലഭിച്ചത്. 15,000ല്‍ ഏറെ ലൈക്കുകളും 3400ത്തിലേറെഷെയറുകളും ഇതിനോടകം വീഡിയോക്ക് ലഭിച്ചു കഴിഞ്ഞു. സമാനമായ വീഡിയോകള്‍ പിന്നാലെയെത്തുമെന്നാണ് ആരാധകർക്ക് അശ്വിൻ നൽകിയിരിക്കുന്ന ഉറപ്പ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 13, 2020 7:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Viral Video | ട്രെഡ് മില്ലിൽ കമൽഹാസനായി 'നിറഞ്ഞാടി'; വൈറലായി നടൻ അശ്വിൻകുമാറിന്റെ നൃത്തം