Dog | വയസ്സ് 22; ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായയ്ക്ക് ഗിന്നസ് റെക്കോർഡ്

Last Updated:

അടുത്തിടെയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി പെബിൾസിനെ തിരഞ്ഞെടുക്കുന്നത്.

നായകൾക്ക് (Dogs) പൊതുവെ ആയുസ്സു ( lifespan) കുറവാണെന്നാണ് പറയപ്പെടുന്നത്. ഭൂരിഭാ​ഗവും 10 മുതൽ 15 വർഷം വരെ മാത്രമാണ് ജീവിക്കുന്നത്. എന്നാൽ, ഇവിടെ ടോയ് ഫോക്സ് ടെറിയർ (Toy Fox Terrier) ഇനത്തിൽപ്പെടുന്ന നായ 22 വയസ്സ് പൂർത്തിയാക്കിയിരിക്കുകയാണ്. ഇവളുടെ പേര് പെബിൾസ് (Pebbles) എന്നാണ്. ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായക്കുള്ള (oldest dog) ​ഗിന്നസ് വേൾഡ് റെക്കോർഡാണ് (Guinness World Records) നാല് പൗണ്ട് മാത്രം ഭാരമുള്ള പെബിൾസ്സ്വന്തമാക്കിയിരിക്കുന്നത്. 2000 മാർച്ച് 28ന് ആണ് പെബിൾസ് ജനിച്ചത്. സൗത്ത് കരോലിന നിവാസികളായ ബോബിയും ജൂലി ഗ്രിഗറിയുമാണ് ഇപ്പോൾ പെബിൾസിന്റെ ഉടമസ്ഥർ.
അടുത്തിടെയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി പെബിൾസിനെ തിരഞ്ഞെടുക്കുന്നത്. ഇതിന് മുമ്പ് ഈ വർഷം ഏപ്രിലിൽ, 21 വയസും 66 ദിവസവും പ്രായമുള്ള ടോബികീത്ത് (TobyKeith) എന്ന നായയെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ വാർത്ത ബോബിയുടെയും ജൂലി ഗ്രിഗറിയുടെയും ശ്രദ്ധയിൽപ്പെട്ടു. അപ്പോഴാണ് തങ്ങളുടെ നായക്ക് ഇതിലും പ്രായമുണ്ടെന്ന് അവർ ഓർത്തത്. പെബിൾസിന്റെ പ്രായം 22 വയസ്സും 59 ദിവസവുമാണ്. അങ്ങനെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായയ്ക്കുള്ള വേൾഡ് റെക്കോർഡ് പെബിൾസ് സ്വന്തമാക്കി.
advertisement
“ പെബിൾസ് എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങളുടെ ഉയർച്ച താഴ്ചകളിലും നല്ല സമയങ്ങളിലും മോശം സമയങ്ങളിലും അവൾ ഉണ്ടായിരുന്നു, അവൾ എപ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ വഴിവിളക്കാണ്, ”ജൂലി പറഞ്ഞു.
ഒരു വലിയ ഇനം നായയെ ദത്തെടുക്കണം എന്നായിരുന്നു ബോബിയുടെയും ജൂലിയുടെയും ആ​ഗ്രഹം. എന്നാൽ, തുള്ളി കളിക്കുന്ന പെബിൾസ് കണ്ട മാത്രയിൽ തന്നെ തങ്ങളുടെ ഹൃദയം കീഴടക്കുകയായിരുന്നുവെന്നുംഅങ്ങനെ അവളെ ദത്തെടുക്കുകയായിരുന്നുവെന്നും ജൂലി പറയുന്നു.
ഇപ്പോൾ പെബിൾസ് ഒരു രാജ്ഞിയെപ്പോലെയാണ് ജിവിക്കുന്നത് , കുടുംബത്തിന്റെ മുഴുവൻ പരിലാളനയും അവൾ ആസ്വദിക്കുന്നുണ്ട്. പെബിൾസിന്റെ ദിനചര്യകൾക്കും പ്രത്യേകതകൾ ഉണ്ട്. ഉറങ്ങുമ്പോൾസംഗീതം കേൾക്കുന്ന ശീലം ഇവൾക്കുണ്ട്. ഉണർന്നു കഴിഞ്ഞാൽ എന്തെങ്കിലും കുടിക്കാനോ കഴിക്കാനോ വേണം. രാത്രി മുഴുവൻ അവൾ ഉണർന്നിരിക്കും. 2017ൽ പെബിൾസിന് തന്റെ പങ്കാളിയായ റോക്കിയെ നഷ്ടപ്പെട്ടു. ടോയ് ഫോക്‌സ് ടെറിയർ ഇനത്തിൽപ്പെട്ട 16 വയസ്സുള്ള നായ ആയിരുന്നു റോക്കി. പെബിൾസ് ഏറെ വിഷമിച്ച ദിവസങ്ങളായിരുന്നു അതെന്ന് ജൂലി പറയുന്നു. ക്രമേണ പെബിൾസ് വീണ്ടും സന്തോഷകരമായ ജീവിതത്തിലേക്ക് മടങ്ങി.
advertisement
പെബിൾസിന് ഇത്രയും പ്രായമായി എന്ന് പലരും വിശ്വസിക്കുന്നില്ലെന്നും ജൂലി പറയുന്നു. സ്നേഹവും ശ്രദ്ധയും ഭക്ഷണവുമാണ് വളർത്തു നായയുടെ ആയുസ്സു കൂട്ടുന്ന പ്രധാന ഘടകങ്ങൾ എന്ന് ജൂലി പറയുന്നു. അവയെ കുടുംബത്തിലെ അം​ഗത്തെ പോലെ പരിഗണിക്കണമെന്നും അവരുടെ ആരോഗ്യം പരിപാലിക്കുന്നതിനൊപ്പം സ്നേഹം നിറഞ്ഞ അന്തരീക്ഷം നൽകണമെന്നും അവർ ഓർമ്മിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Dog | വയസ്സ് 22; ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായയ്ക്ക് ഗിന്നസ് റെക്കോർഡ്
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement