നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ലൈംഗികാവയവത്തിൽ മുത്തുകൾ ഘടിപ്പിച്ച് ടാറ്റൂ ആർടിസ്റ്റ്; പങ്കാളിയുടെ ആസ്വാദനം വർധിപ്പിക്കാനെന്ന് വിശദീകരണം

  ലൈംഗികാവയവത്തിൽ മുത്തുകൾ ഘടിപ്പിച്ച് ടാറ്റൂ ആർടിസ്റ്റ്; പങ്കാളിയുടെ ആസ്വാദനം വർധിപ്പിക്കാനെന്ന് വിശദീകരണം

  പതിനെട്ടാം വയസ്സിൽ ടാറ്റൂ കുത്തി തുടങ്ങിയ ഇദ്ദേഹം തന്റെ ശരീരത്തിൽ ഇതുവരെ 160 ടാറ്റൂകൾ നിർമ്മിച്ചിട്ടുണ്ട്. തന്റെ ശരീരത്തിന്റെ 75 ശതമാമും മഷിയിൽ പുരണ്ടിരിക്കുകയാണ്.

  News18

  News18

  • Share this:
   ശരീര സൗന്ദര്യം വർദ്ധിപ്പിക്കാനായി ഏകദേശം നാല് ലക്ഷം രൂപയിലധികം ചെലവഴിച്ചിരിക്കുകയാണ് മെസ്കിക്കോകാരനായ ഒരു ടാറ്റൂ ആർടിസ്റ്റ്. നാവ് രണ്ടായി പിളർത്തി, പുരികങ്ങളിൽ ടാറ്റൂ ചെയ്തു, ചെവി ക്രോപ്പ് ചെയ്തു തുടങ്ങി നിരവധി സാഹസങ്ങൾക്കാണ് ഈ കലാകാര൯ മുതിർന്നത്. എന്നാൽ തന്റെ ലൈംഗികാവയവത്തിൽ മുത്തുകൾ ഘടിപ്പിച്ചു എന്നതാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയം. പങ്കാളിക്ക് കൂടുതൽ ലൈംഗികാസ്വാദനം ഉണ്ടാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു.

   മെകിസിക്കോയിലെ ക്വെർണവാക മോർലെസ്കാരനായ മൗറിഷിയോ ഡാനിയേൽ എന്ന യുവാവാണ് വിചിത്രമായ സൗന്ദ്യര്യ വർദ്ധക രീതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. 24 വയസ്സുകാരനായ ഇദ്ദേഹം ഒരു കുട്ടിയുടെ അച്ഛ൯ കൂടിയാണ്. അഞ്ചാം വയസ്സിന്റെ തന്റെ പിതാവ് ജോർജ്ജിന്റെ ടാറ്റൂ കണ്ടാണ് ഈ കലയോട് ഇദ്ദേഹത്തിന് താൽപര്യം തുടങ്ങുന്നത്. പതിനെട്ടാം വയസ്സിൽ ടാറ്റൂ കുത്തി തുടങ്ങിയ ഇദ്ദേഹം തന്റെ ശരീരത്തിൽ ഇതുവരെ 160 ടാറ്റൂകൾ നിർമ്മിച്ചിട്ടുണ്ട്. തന്റെ ശരീരത്തിന്റെ 75 ശതമാമും മഷിയിൽ പുരണ്ടിരിക്കുകയാണ്.

   Also Read ചെന്നായയുടെ കൂട്ടിൽ റോട്ട് വീലർ; അമ്പരന്ന് സന്ദർശകർ; മൃഗശാലയിൽ നിന്നുള്ള വീഡിയോ വൈറൽ

   എന്നാൽ ലൈംഗികാവയവത്തിൽ മുത്തുകൾ ചേർക്കുകയെന്നത് ഏറെ വേദനയുണ്ടാക്കുന്ന കാര്യമാണ്. 0.8 സെന്റി മീറ്റർ വലിപ്പമുള്ള സിലിക്കണ്‍ മുത്തുകളാണ് ഘടിപ്പിക്കുക. മൗറിഷിയോക്ക് ലൈംഗിക താൽപര്യമില്ലാത്ത സമയത്തും തന്റെ ലൈംഗികാവയവം ദൃഢമായി നിൽക്കുന്നത് കാരണം പങ്കാളിക്ക് ലൈംഗിക സുഖം അനുഭവിക്കാ൯ സാധിക്കും. എന്നാൽ ഇതു വഴി അദ്ദേഹത്തിന് കൂടുതൽ ലൈംഗിക സുഖങ്ങളൊന്നും ലഭിക്കില്ല എന്നദ്ദേഹം സമ്മിതിക്കുന്നു.

   Also Read സുഹൃത്തിനോട് പ്രണയം പറയാൻ പൊലീസിന്‍റെ സഹായം തേടി യുവാവ്; വൈറലായി കമ്മീഷണറുടെ പ്രതികരണം

   സ്വന്തമായി ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന ഇദ്ദേഹത്തിന് ഒരുപാട് മോശമായ പ്രതികരണങ്ങളും ലഭിക്കാറുണ്ട്. പലപ്പോഴും ചെകുത്താനെന്നു ആളുകൾ വിളിക്കാറുണ്ടെന്ന് പറഞ്ഞ ഇദ്ദേഹം സെക്യൂരിറ്റി ഉദ്യോഗസ്ഥർ പലപ്പോഴും തങ്ങളോട് മോശമായി പെരുമാറാറുണ്ടെന്നും പറയുന്നു. എന്നാൽ ഇത്തരം ആക്ഷേപങ്ങളൊന്നും മുഖവിലക്കെടുക്കാറില്ല അദ്ദേഹം.

   അദ്യമായി ഒരു ടാറ്റൂ ഒരുപാട് കാലത്തേക്ക് ശരീരത്തിൽ നിലനിൽക്കുമെന്ന വിവരം അറിഞ്ഞ് അത്ഭുതപ്പെട്ട മൗറിഷിയോയുടെ ആദ്യത്തെ ടാറ്റൂ കാലിലെ ഡയമണ്ട് ഡിസൈനിലുള്ളതാണ്. രക്ഷിതാക്കളുടെ ജന്മദിനങ്ങൾ, മകളുടെ ഇനിഷ്യൽ, അമ്മ, മകൾ, അമ്മൂമ്മ എന്നിവരെ പ്രതിനിധീകരിക്കുന്ന മൂന്ന് നക്ഷത്രങ്ങൾ എന്നിവ മൗറിഷിയോയുടെ ഇഷ്ടപ്പെട്ട ടാറ്റൂകളാണ്.

   ടാറ്റൂ കാലാ കാലം ശരീരത്തിൽ അവശേഷിക്കുന്നതു കൊണ്ട് തന്നെ ചിന്തിച്ചിട്ട് മാത്രമേ ഇത്തരം തീരുമാനങ്ങളെടുക്കാവൂ എന്ന് അദ്ദേഹം ഉപദോശിക്കുന്നു. കൂടാതെ, വിദദ്ധരെ മാത്രമേ ഇത്തരം കാര്യങ്ങൾക്കായി സമീപിക്കാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
   Published by:Aneesh Anirudhan
   First published:
   )}