'തലവെട്ടി മാറ്റിയവന്മാര്‍ പെങ്ങന്മാരെ തിരിച്ചറിയാത്തവര്‍'; ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ മോഡൽ
- Published by:user_49
Last Updated:
തന്റെ തല വെട്ടിമാറ്റി അതിൽ പ്രമുഖ നടി സായി പല്ലവിയുടെ ചിത്രം വച്ച് മോര്‍ഫിംങ് ചെയ്തെന്നാണ് ആരോപണം
ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ പ്രമുഖ മോഡൽ അർച്ചന ലത രംഗത്ത്. തന്റെ തല വെട്ടിമാറ്റി അതിൽ പ്രമുഖ നടി സായി പല്ലവിയുടെ ചിത്രം വച്ച് മോര്‍ഫിംങ് ചെയ്തെന്നുമാണ് അർച്ചനയുടെ ആരോപണം. ഇത്തരം പ്രവൃത്തികൾ ചില പെങ്ങന്‍മാരെ തിരിച്ചറിയാത്തവന്മാര് ചെയ്യുന്ന മോശമായ പരിപാടിയാണെന്നും മോഡൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അര്‍ച്ചനയുടെ ചിത്രത്തില്‍ തലയുടെ ഭാഗത്ത് സായി പല്ലവിയുടെ തല ചേര്‍ത്ത് വെച്ച് പ്രചരിപ്പിക്കുകായയിരുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അര്‍ച്ചന ലത ചിത്രം മോര്‍ഫ് ചെയ്തവര്‍ക്കെതിരേ അർച്ചന രൂക്ഷമായി പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയ സഹോദരങ്ങളെ എന്റെ പേര് Archana Latha ആര്‍ട്ടിസ്റ്റാണ് മോഡല്‍ രംഗത്ത് ഇപ്പോള്‍ സജീവം ആണ്., എന്റെ തല വെട്ടിമാറ്റി അത് സായിപ്പല്ലവിയുടെ pic വച്ച് മോര്‍ഫിംങ് ചെയ്യ്തത് കാണുവാന്‍ ഇടയായി മറ്റു പേജുകളില്‍ നിന്ന്,.കഴിഞ്ഞ ദിവസം മറ്റു മീഡിയ പേജുകളില്‍ എന്റെ ഫോട്ടോ ദുരൂപയോഗം ചെയ്യുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
advertisement
പ്രിയ സഹോദരങ്ങളെ എന്റെ പേര് Archana Latha ആര്‍ട്ടിസ്റ്റാണ് മോഡല്‍ രംഗത്ത് ഇപ്പോള്‍ സജീവം ആണ്., എന്റെ തല വെട്ടിമാറ്റി അത്...
Posted by Archana Latha on Tuesday, October 27, 2020
ഇത്തരം രീതി ശരിയായ കാര്യങ്ങള്‍ അല്ല.. ആളെ കളിയാക്കുന്ന പ്രവൃത്തിയാണ് ചില പെങ്ങന്‍മാരെ തിരിച്ചറിയാത്തവന്മാര് ചെയ്യുന്ന മോശമായ പരുപാടി.. ഒരു ദ്രോഹം ചെയ്യ്തില്ലേലും ഇങ്ങോട്ട് കയറി ഉപദ്രവിയ്ക്കുവാന്‍ ഇവിടെ ആളുകളുടെ എണ്ണം കൂടി വരുന്ന്. നമ്മളുടെ ഉപജീവന മാര്‍ഗ്ഗം ആണ് മോഡലിംങ് കുറെ പേര് ഈ ഫീല്‍ഡില്‍ വന്നത് കൊണ്ട് തളര്‍ത്തുവാന്‍ നോക്കുന്നുണ്ട് ഇപ്പോള്‍ എന്റെ ഫോട്ടോ മാറ്റി ഉപദ്രവം തുടങ്ങിയിരിയ്ക്കുന്ന്. 💔💯
advertisement
അറിയാവുന്നതും പഠിച്ച ജോലി മോഡലിംങ് ആണ് , ദയവ് ചെയ്യ്ത് ഇത്തരം പ്രവൃത്തികള്‍ ചെയ്യാതിരിയ്ക്കുക അല്ലെങ്കില്‍ നിയമനടപടികള്‍ക്ക് ചെയ്യ്തവര്‍ വിധേയം ആകേണ്ടി വരും എന്ന് ഓര്‍മ്മിപ്പിയ്ക്കുന്ന്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2020 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'തലവെട്ടി മാറ്റിയവന്മാര്‍ പെങ്ങന്മാരെ തിരിച്ചറിയാത്തവര്‍'; ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ മോഡൽ