നാല് ലക്ഷം പ്രതിഫലം; ബ്ലൂ ഫിലിമില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് മകന്‍; ചുട്ടമറുപടിയുമായി അമ്മ
- Published by:Rajesh V
- trending desk
Last Updated:
അശ്വിന്‍ ഉണ്ണി എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവാണ് ഇത്തരമൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തനിക്കൊരു പോണ്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയ കാര്യം അമ്മയോട് പറയാന്‍ പോകുകയാണെന്ന് പറഞ്ഞാണ് അശ്വിന്റെ വീഡിയോ ആരംഭിക്കുന്നത്
ബ്ലൂ ഫിലിമില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെന്ന് മാതാപിതാക്കളോട് പറയേണ്ടിവരുന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു അവസരം ലഭിച്ച കാര്യം തന്റെ അമ്മയോട് പറയുന്ന ഒരു മകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ഈ വീഡിയോ വൈറലായത്.
അശ്വിന്‍ ഉണ്ണി എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവാണ് ഇത്തരമൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തനിക്കൊരു പോണ്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയ കാര്യം അമ്മയോട് പറയാന്‍ പോകുകയാണെന്ന് പറഞ്ഞാണ് അശ്വിന്റെ വീഡിയോ ആരംഭിക്കുന്നത്. ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയ അമ്മയോട് അശ്വിന്‍ കാര്യം പറയുന്നു.
'' എനിക്കൊരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി,'' എന്നാണ് അശ്വിന്‍ ആദ്യം പറഞ്ഞത്. ഇതുകേട്ട അമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടി. വളരെ നല്ല കാര്യം എന്നാണ് അമ്മ പറഞ്ഞത്. ഇതിനുപിന്നാലെ അതൊരു ബ്ലൂ ഫിലിമാണെന്ന് അശ്വിന്‍ വെളിപ്പെടുത്തി. ഇതുകേട്ടതും അമ്മ അശ്വിനെ ആട്ടിപ്പായിക്കുകയായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ അച്ഛനമ്മമാരോട് എങ്ങനെ പറയാന്‍ തോന്നുന്നുവെന്ന് അശ്വിന്റെ അമ്മ ചോദിച്ചു. അമ്മയുടെ നര്‍മം കലര്‍ന്ന മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
advertisement
ഇതിനുപിന്നാലെ അഭിനയിക്കണമെങ്കില്‍ 4 ലക്ഷം നല്‍കണമെന്ന് പറഞ്ഞ് താന്‍ ആ ഓഫര്‍ നിരസിച്ചുവെന്നും അശ്വിന്‍ പറഞ്ഞു. തനിക്ക് ലഭിച്ച ഓഫറിന്റെ സ്‌ക്രീന്‍ഷോട്ടും അശ്വിന്‍ വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
advertisement
'' മൂന്ന് ലക്ഷം പ്രതിഫലം ലഭിക്കുന്ന സിനിമയിലെ ഒരു റോളിനെപ്പറ്റി അമ്മയോട് പറഞ്ഞപ്പോഴുണ്ടായ പ്രതികരണം,'' എന്ന അടിക്കുറിപ്പോടെയാണ് അശ്വിന്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
നിരവധി പേരാണ് അശ്വിന്റെ വീഡിയോ ഏറ്റെടുത്ത് രംഗത്തെത്തിയത്. ആറ് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുകളിടുകയും ചെയ്തു.
'' എല്ലാവരും ഓഫറിലേക്ക് ശ്രദ്ധിച്ചപ്പോള്‍ എന്റെ ശ്രദ്ധ അമ്മയുടെ മറുപടിയിലേക്കായിരുന്നു,'' എന്നൊരാള്‍ കമന്റ് ചെയ്തു. അശ്വിന്‍ ആ ഓഫര്‍ നിരസിച്ച വിധം അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. അമ്മയുടെ പ്രതികരണം വിലമതിക്കാനാകാത്തതാണെന്ന് പലരും കമന്റ് ചെയ്തു. അമ്മയുടെ പ്രതികരണം കണ്ട് മതിമറന്ന് ചിരിച്ചുപോയെന്നും ചിലര്‍ പറഞ്ഞു.
advertisement
''ഒരു പോണ്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് അമ്മയോട് പറയുന്ന നിമിഷം അമ്മ നിങ്ങളുടെ മുഖത്തടിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ നിങ്ങളുടെ അമ്മ വളരെ കൂളാണ്,'' എന്നൊരാള്‍ കമന്റ് ചെയ്തു.
'' വിലമതിക്കാനാകാത്ത പ്രതികരണമായിരുന്നു അമ്മയുടേത്. ആ ഒരൊറ്റ ഷോട്ടിന് അമ്മയ്ക്ക് നിങ്ങള്‍ 4 ലക്ഷം പ്രതിഫലം നല്‍കൂ,'' എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi,Delhi
First Published :
October 28, 2024 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നാല് ലക്ഷം പ്രതിഫലം; ബ്ലൂ ഫിലിമില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് മകന്‍; ചുട്ടമറുപടിയുമായി അമ്മ