ഇന്റർഫേസ് /വാർത്ത /Buzz / ഡെൽഹി മെട്രോയിൽ യാത്ര ആസ്വദിച്ച് കുട്ടിക്കുരങ്ങൻ; അമ്പരന്ന് യാത്രക്കാര്‍: വൈറൽ വീഡിയോ

ഡെൽഹി മെട്രോയിൽ യാത്ര ആസ്വദിച്ച് കുട്ടിക്കുരങ്ങൻ; അമ്പരന്ന് യാത്രക്കാര്‍: വൈറൽ വീഡിയോ

Image credit: Twitter

Image credit: Twitter

ശനിയാഴ്ച വൈകുന്നേരം 4.45 ഓടെ ട്രെയിൻ യമുന ബാങ്ക് സ്റ്റേഷനിൽ നിന്ന് ബ്ലൂ ലൈനിലെ ഐപി സ്റ്റേഷനിലേയ്ക്ക് നീങ്ങുന്നതിനിടയിലാണ് കുരങ്ങിനെ കണ്ടെത്തിയത്

  • Share this:

ഡെല്‍ഹി: ഡെല്‍ഹി മെട്രോയില്‍ യാത്ര ആസ്വദിക്കുന്ന ഒരു കുട്ടിക്കുരങ്ങനെ കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചർച്ച. ‌ഇതിനകം തന്നെ വൈറലായി മാറിയ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. മെട്രോയിൽ കയറിപ്പറ്റിയ  കുരങ്ങൻ കുറച്ചു നേരം നിശബ്ദനായി ഇരിക്കുന്നതും തുടർന്ന് അടുത്തിരിക്കുന്ന യാത്രക്കാരന്റെ തുടയിൽ കൈകാലുകൾവച്ച് അമ്പരന്നു ചുറ്റും നോക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട്, ട്രെയിൻ വേഗത കൂട്ടുന്നതിനനുസരിച്ച് അത് കൗതുകത്തോടെ പുറത്തേക്ക് നോക്കാൻ തുടങ്ങുന്നു. സീറ്റിലിരിക്കുന്നതിന് മുമ്പ് ട്രെയിനിന്റെ കോച്ചുകളിലെ കമ്പികളില്‍ തൂങ്ങിയാടുകയും ഓടിക്കളിക്കുകയും ചെയ്യുന്ന കുരങ്ങൻ യാത്രക്കാർക്ക് അത്ഭുതമായി മാറുകയും ചെയ്തിരുന്നു.

ശനിയാഴ്ച വൈകുന്നേരം മെട്രോ നെറ്റ് വര്‍ക്കിലെ ബ്ലൂ ലൈന്‍ ട്രെയിനിലെ ഒരു കമ്പാർട്ടുമെന്‍റിൽ കടന്ന 'വാനരൻ' കോച്ചിൽ ചുറ്റിക്കറങ്ങുകയും തൂങ്ങിയാടുകയും ഓടിക്കളിക്കുകയും ചെയ്തതാണ് യാത്രക്കാരെ അത്ഭുതപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരം 4.45 ഓടെ ട്രെയിൻ യമുന ബാങ്ക് സ്റ്റേഷനിൽ നിന്ന് ബ്ലൂ ലൈനിലെ ഐപി സ്റ്റേഷനിലേയ്ക്ക് നീങ്ങുന്നതിനിടയിലാണ് കുരങ്ങിനെ കണ്ടെത്തിയത്. യാത്രക്കാർ ഡിഎംആർസി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴേക്കും കുരങ്ങന്‍ സ്ഥലം വിട്ടു! "ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും പിന്നീട് ആ കുരങ്ങിനെ മെട്രോ പരിസരത്ത് കണ്ടില്ലായെന്നും” ഒരു മുതിർന്ന ഡിഎംആർസി ഉദ്യോഗസ്ഥൻ അറിയിച്ചു.

ഈ 'അപ്രതീക്ഷിത സന്ദർശകന്‍' ട്രെയിനില്‍ ചുറ്റി സഞ്ചരിക്കുന്നതും ഒടുവിൽ ഒരു യാത്രക്കാരന്റെ അടുത്തുള്ള ഒരു സീറ്റിൽ മര്യാദരാമനായി ഇരിക്കുന്നതും ഒരു ഉപയോക്താവ് ട്വിറ്ററിൽ പങ്കിട്ട ഈ വീഡിയോയിൽ കാണാം. കുരങ്ങൻ കുറച്ചുനേരം നിശബ്ദനായി ഇരുന്നശേഷം, തൊട്ടടുത്തിരുന്ന യാത്രക്കാരന്റെ തുടയിൽ കൈകാലുകൾ വയ്ക്കുന്നു, പിന്നീട് ട്രെയിൻ വേഗത കൈവരിക്കുമ്പോൾ വിസ്മയഭരിതനാകുന്നു. തുടര്‍ന്ന് യമുന നദിക്കടുത്തുള്ള പ്രദേശങ്ങളിലെ പച്ചപ്പുനിറഞ്ഞപ്രദേശത്തുകൂടി കടന്നുപോകുമ്പോൾ കൗതുകത്തോടെ പുറത്തേക്ക് നോക്കാൻ തുടങ്ങുകയാണ്.

ട്രെയിനുകളിൽ മൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും കർശനമായി നിരോധിച്ചിരിക്കുന്നതിനാൽ കുരങ്ങന്റെ 'ലീലാവിലാസങ്ങള്‍' യാത്രക്കാരെ ആശ്ചര്യപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു യാത്രക്കാരൻ "അവനും ഒരു മാസ്ക് കൊടുക്ക്" എന്ന് പറയുന്നത് വീഡിയോയില്‍ കേൾക്കാം. വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ വൈറലാവുകയും ചെയ്തു. പല ഉപയോക്താക്കളും വിഭിന്നമായ രീതിയിലാണ് ഇതിനോട് പ്രതികരിച്ചത്.

Also Read-റൊണാള്‍ഡോ-കൊക്കോ കോള മീം ഏറ്റെത്ത് യുപി പോലീസ്; ചിരിയടക്കാനാവാതെ സോഷ്യല്‍ മീഡിയ

"ആനന്ദ് വിഹാറിൽ നിന്ന് ദ്വാരകയിലേക്ക് പോകുന്ന ഒരു കുരങ്ങ് ദില്ലി മെട്രോയിൽ കയറി. കുരങ്ങന്റെ അത്ഭുതകരമായ യാത്ര. # മെട്രോയിലെ കുരങ്ങൻ - പക്ഷേ മാന്യമായ പെരുമാറ്റം!" വീഡിയോ പങ്കിട്ട് ഒരാൾ കുറിച്ചത്. തമാശക്കാരായ ചില നെറ്റിസൺമാർ കുരങ്ങനോട് "മാസ്ക് ധരിക്കാനാണ്" ആവശ്യപ്പെട്ടത്.

ഒരു ഉപയോക്താവ് ഒരു ഹോളിവുഡ് സിനിമയെക്കുറിച്ച് പരാമർശിക്കുകയും "" ഏക് ബന്ദർ, മെട്രോ കെ അന്തര്‍ "എന്ന പോസ്റ്റ് അടിക്കുറിപ്പ് നൽകുകയും ചെയ്തപ്പോൾ മറ്റൊരാൾ " ഒരു കുരങ്ങ് സൗജന്യ മെട്രോ സവാരി ആസ്വദിക്കുന്നു, പക്ഷേ ആശാന്‍ എല്ലാ മെട്രോ മര്യാദകളും പിന്തുടരുന്നുണ്ട്! "എന്നാണ്  അഭിപ്രായം പങ്കിട്ടത്. ഒരു ഉപയോക്താവ് ട്വിറ്ററിൽ ടാഗുചെയ്ത വീഡിയോ പോസ്റ്റിന് മറുപടിയായി, ഡി‌എം‌ആർ‌സി ഉദ്യോഗസ്ഥരുടെ അഭിപ്രായം ഏറെ രസകരമായിരുന്നു, "ഹായ്,ഞങ്ങളുടെ സേവനം ആസ്വദിക്കാൻ എത്തിച്ചേർന്നതിന് വളരെ നന്ദി. കൂടുതൽ സഹായത്തിനായി കോച്ച് നമ്പറും നിലവിലെ സ്റ്റേഷനും ദയവായി അറിയിക്കുക" എന്നായിരുന്നു ഈ കമന്‍റ്.

ലോക്ക്ഡൗണിന് ശേഷം ജൂൺ 7 മുതൽ ദില്ലി മെട്രോ സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്, എന്നാൽ കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങള്‍ കാരണം, സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമാണ്‌, യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ളത്. മെട്രോ ട്രെയിനില്‍ നിന്ന് യാത്ര ചെയ്യാൻ അനുവാദവുമില്ല. സമാനമായ രണ്ട് സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ഡിഎംആർസി ഉദ്യോഗസ്ഥർ പറഞ്ഞു.

First published:

Tags: Delhi, Delhi Metro, Monkey fever treatment