വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം

Last Updated:

വിവാഹമോചിതനായ യുവാവ് നിലത്തിരിക്കുന്നതും അയാളുടെ അമ്മ തലയിലൂടെ പാല്‍ അഭിഷേകം നടത്തുന്നതും വീഡിയോയില്‍ കാണാം

News18
News18
എല്ലാ വിവാഹമോചനങ്ങളും നിശബ്ദതയും കരച്ചിലുംകൊണ്ട് മാത്രം അവസാനിക്കുന്നില്ല. ചിലര്‍ വിവാഹമോചനം പുതിയ തുടക്കത്തിനുള്ള അവസരമായി കാണുന്നു. ചിലര്‍ പുതിയ ജീവിതവും സ്വാതന്ത്ര്യവും ആഘോഷിക്കാനായി ഈ അവസരത്തെ തിരഞ്ഞെടുക്കുന്നു.
തന്റെ വിവാഹമോചനം ആഘോഷമാക്കിയ ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച താന്‍ ഇപ്പോള്‍ സന്തോഷവാനും സിംഗിളുമാണെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ അയാള്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നതാണ് വീഡിയോയില്‍.
ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോ വളരെ പെട്ടെന്ന് വൈറലായി. 30 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു.
വിവാഹമോചിതനായ യുവാവ് നിലത്തിരിക്കുന്നതും അയാളുടെ അമ്മ തലയിലൂടെ പാല്‍ അഭിഷേകം നടത്തുന്നതും വീഡിയോയില്‍ കാണാം. ശിവലിംഗത്തിൽ പാലും വെള്ളവും ഉപയോഗിച്ച് അഭിഷേകം നടത്തി ശുദ്ധി വരുത്തുന്നത് കണ്ടിട്ടില്ലേ. അതുപോലെ വിവാഹമോചനത്തിനുശേഷം ശുദ്ധി വരുത്തുന്നതിനായാണ് അയാൾ പാലില്‍ കുളിക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.
advertisement
ഈ ആചാരത്തിനുശേഷം അദ്ദേഹം ആഘോഷത്തിനായി നല്ല വസ്ത്രങ്ങള്‍ അണിഞ്ഞ് ഒരുങ്ങുന്നു. പിന്നീട് ഒരു ചോക്ലേറ്റ് കേക്കുമായി അദ്ദേഹം പുഞ്ചിരിക്കുന്നതും കാണാം. 'ഹാപ്പി ഡിവോഴ്‌സ്, 120 ഗ്രാം സ്വര്‍ണം, 18 ലക്ഷം ക്യാഷ്' എന്നിങ്ങനെ കേക്കില്‍ എഴുതിയിരിക്കുന്നതും കാണാം. രണ്ട് വലിയ സ്‌മൈലികളും കേക്കില്‍ വരച്ചിട്ടുണ്ട്. നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം തന്റെ വിവാഹമോചനം കേക്ക് മുറിച്ച് ആഘോഷിച്ചു.
"ഞാന്‍ 120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും എടുത്തിട്ടില്ല. അത് തിരിച്ചുനല്‍കി. ഞാന്‍ സന്തോഷവാനും സിംഗിളും സ്വതന്ത്രനുമാണ്. എന്റെ ജീവിതം എന്റെ ജനിയമങ്ങള്‍", എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്.  ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുന്നതിനു മുമ്പ് തന്റെ മുന്‍ ഭാര്യയ്ക്ക് അയാള്‍ 120 ഗ്രാം സ്വര്‍ണ്ണവും 18 ലക്ഷം രൂപയും തിരിച്ചു നല്‍കിയെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ആണ് ഏറ്റവും ശ്രദ്ധനേടിയ കാര്യം.
advertisement
അസാധാരണമായ ആഘോഷത്തിന് താഴെ നിരവധി പ്രതികരണങ്ങല്‍ വന്നു. ചിലര്‍ അയാളുടെ ഭാര്യയെ പിന്തുണച്ചും അയാളെ പരിഹസിച്ചും കമന്റുകള്‍ എഴുതി. സമാധാനത്തോടെ ജീവിക്കണമെങ്കില്‍ ദയവായി അമ്മയുടെ പ്രിയ പുത്രന്മാരില്‍ നിന്നും പെണ്‍കുട്ടികളെ അകന്നുനില്‍ക്കൂ എന്നായിരുന്നു ഒരു പ്രതികരണം.
ചിലര്‍ രസകരമായ കമന്റുകളും പഹ്കുവെച്ചു. വിവാഹത്തിന് മാത്രമെന്തിനാണ് എല്ലാ ആഘോഷങ്ങളുമെന്ന് ഒരാള്‍ ചോദിച്ചു. ചിലര്‍ ജീവിതത്തിലെ പുതിയ തുടക്കത്തിന് അയാളെ പ്രോത്സാഹിപ്പിച്ചു. വിഷാദത്തെക്കാള്‍ നല്ലത് വേര്‍പിരിയല്‍ ആണെന്ന് ഒരാള്‍ കുറിച്ചു.
പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ആ വീഡിയോ അദ്ദേഹം വീണ്ടും പോസ്റ്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
Next Article
advertisement
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
  • വിവാഹമോചിതനായ യുവാവിന്റെ പാല്‍ അഭിഷേക വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി, 30 ലക്ഷത്തിലധികം ആളുകള്‍ കണ്ടു.

  • 120 ഗ്രാം സ്വര്‍ണ്ണവും 18 ലക്ഷം രൂപയും മുന്‍ ഭാര്യയ്ക്ക് തിരിച്ചു നല്‍കി, യുവാവ് സന്തോഷവാനായി.

  • വിവാഹമോചനം ആഘോഷിച്ച യുവാവിന്റെ വിഡിയോയ്ക്ക് നിരവധി പ്രതികരണങ്ങള്‍

View All
advertisement