• HOME
 • »
 • NEWS
 • »
 • buzz
 • »
 • Optical Illusion | ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നതെന്ത്? മീശയോ പെണ്‍കുട്ടിയുടെ തലയോ? ഇതുവഴി നിങ്ങളുടെ വ്യക്തിത്വം തിരിച്ചറിയാം

Optical Illusion | ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നതെന്ത്? മീശയോ പെണ്‍കുട്ടിയുടെ തലയോ? ഇതുവഴി നിങ്ങളുടെ വ്യക്തിത്വം തിരിച്ചറിയാം

നിങ്ങള്‍ ആദ്യം കണ്ടത് ഏതാണ്? പ്രായമായ ഒരാളുടെ മുഖമോ അതോ, ഒരു പെണ്‍കുട്ടിയുടെ തലയുടെ പിന്‍ഭാഗമോ?

 • Last Updated :
 • Share this:
  ഓരോ ദിവസവും പല തരത്തിലുള്ള നിഗൂഡമായ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ (Social Media) പ്രചരിക്കാറുണ്ട്. കാണുന്ന ഓരോരുത്തര്‍ക്കും പല തരത്തില്‍ ദൃശാനുഭവം നല്‍കുന്ന ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍മീഡികളിൽ വൈറലാകുന്നുണ്ട് (Viral). വ്യക്തമായ തെളിവുകളൊന്നുമില്ലെങ്കിലും ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ (Optical Illusion) ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് നിരവധികാര്യങ്ങള്‍ വെളിപ്പെടുത്തുന്നുവെന്ന് പലരും അവകാശപ്പെടുന്നു. അത്തരത്തില്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ സൃഷ്ടിച്ച് വൈറലായ ഏറ്റവും പുതിയ ഒരു ചിത്രമാണ് നിങ്ങള്‍ ഇപ്പോൾ കാണുന്നത്.

  ഈ ചിത്രത്തിൽ ഒരു പെണ്‍കുട്ടിയും മീശയുള്ള ഒരു വൃദ്ധനും ഉള്‍പ്പെടുന്നുവെന്നാണ് ടൈംസ് നൗവിന്റ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ചിത്രം നിങ്ങള്‍ ഒന്നു കൂടി ശ്രദ്ധിച്ച് നോക്കൂ: നിങ്ങള്‍ ആദ്യം കണ്ടത് ഏതാണ്? പ്രായമായ ഒരാളുടെ മുഖമോ അതോ, ഒരു പെണ്‍കുട്ടിയുടെ തലയുടെ പിന്‍ഭാഗമോ? ഓണ്‍ലൈന്‍ പബ്ലീഷിംഗ് പ്ലാറ്റ്‌ഫോമായ പ്ലേബസ് യൂസറായ ടീച്ചര്‍ ക്വിസ്, ഈ ചിത്രത്തില്‍ നിങ്ങള്‍ ആദ്യം എന്താണ് കണ്ടത് എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.  ഈ ചിത്രത്തില്‍ പലരും ആദ്യം കാണുക മൂക്ക് നീണ്ട, താഴോട്ട് നോക്കി കണ്ണടച്ചിരിക്കുന്ന ഒരു കൊമ്പന്‍ മീശക്കാന്‍ വയോധികനെയാണ്. വൃദ്ധനായ ആളുടെ മീശ ആദ്യം ശ്രദ്ധയിൽപ്പെടുന്ന കാഴ്ചക്കാര്‍ 'ശാന്തരും സത്യസന്ധരും വിശ്വസ്തരും' ആയിരിക്കും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരക്കാര്‍ എന്തെങ്കിലുമൊന്നില്‍ ലക്ഷ്യം വയ്ക്കുകയും, അതിനായി ചുവടുകള്‍ കൃത്യമായി ആസൂത്രണം ചെയ്യുകയും, അവ ഓരോന്നായി നേടിയെടുക്കുകയും ചെയ്യുമെന്ന് ഉപയോക്താവ് പറഞ്ഞു. ഇത്തരം ആളുകളുടെ പോരായ്മ ഇക്കൂട്ടർ പെര്‍ഫെക്ഷനിസ്റ്റുകൾ ആയിരിക്കും എന്നതാണ്. വൃദ്ധന്റെ മീശ ആദ്യം ശ്രദ്ധയിൽപ്പെട്ട ആളുകള്‍ അവരുടെ പിടിവാശിയിൽ അയവ് വരുത്തണമെന്നും ഉപയോക്താവ് നിര്‍ദ്ദേശിച്ചു. ഇക്കൂട്ടർ സ്വാതന്ത്ര്യം ആസ്വദിക്കണമെന്നും ഇത് അവരുടെ മനസ്സിനെയും ശരീരത്തെയും വിശ്രമിക്കാനും സുഖപ്പെടുത്താനും സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

  Also Read-മോഷ്ടിച്ചത് 500 സൈക്കിളുകൾ; തൊണ്ടി മുതൽ തെളിഞ്ഞത് ഗൂഗിൾ എർത്തിൽ

  അതേസമയം ഈ ചിത്രം ആദ്യം കാണുമ്പോള്‍ ചിലര്‍ക്ക് ദൃശ്യമാവുക വശം തിരിഞ്ഞു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ തലയുടെ പിന്‍ഭാഗമാണ്. ഇത്തരക്കാര്‍ ''ശുഭാപ്തിവിശ്വാസികളും പോസിറ്റീവ് എനര്‍ജി ഉള്ളവരുമാണ്.'' ഇത്തരം ആളുകള്‍ 'ശക്തരും ജിജ്ഞാസയുള്ളവരും' മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷിക്കുന്നവരുമാണ്. അതായത് അവര്‍ 'പ്രചോദാത്മകമായ' ആളുകളാണ് എന്നാണ് അര്‍ത്ഥം. ''നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്നുള്ള ഉപദേശങ്ങളും പിന്തുണയും സ്വീകരിച്ച് നിങ്ങള്‍ ഒരു മികച്ച വ്യക്തിയായി വളരുകയും ശക്തിപ്പെടുകയും ചെയ്യും,'' എന്നും ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.

  Also Read-'ഭീഷ്മ ഉസ്താദിനെ' പുറത്താക്കിയിട്ടില്ല; നടപടി സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി

  നേരത്തെ, മരങ്ങളും വേരുകളും ചുണ്ടുകളും ഉള്‍ക്കൊള്ളുന്ന ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചലിക്കുന്ന കുതിരയുടെ വീഡിയോയും ഇത്തരത്തില്‍ വൈറലായിരുന്നു. ഇതില്‍ ഈ കുതിര ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് നെറ്റിസണ്‍മാരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇതുപോലെ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയകളിലൂടെ ആളുകളെ കുഴപ്പിച്ച് മുമ്പും എത്തിയിട്ടുണ്ട്.
  Published by:Naseeba TC
  First published: