advertisement

Viral video | 'ഭീഷ്മ ഉസ്താദിനെ' പുറത്താക്കിയിട്ടില്ല; നടപടി സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി

Last Updated:

സോഷ്യല്‍മീഡിയയിൽ ഉസ്താദിനെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുമ്പോഴും അരിമ്പ്ര പാലത്തിങ്ങല്‍ പ്രദേശത്തെ നാട്ടുകാര്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

മലപ്പുറം: അമല്‍ നീരദ് (Amal Neerad) ചിത്രം ഭീഷ്മ പര്‍വത്തിലെ (Bheeshma Parvam) 'ചാമ്പിക്കോ' വീഡിയോയിലൂടെ ശ്രദ്ധേയനായ ഉസ്താദ് ഉസ്മാന്‍ ഫൈസിയെ മഹല്ല് കമ്മറ്റി പുറത്താക്കി എന്നത്  പ്രചരണം വ്യാജം. അധ്യാപകനെതിരെ ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മറ്റി അറിയിച്ചു.  ഉസ്താദ് ഇപ്പോഴും  മദ്രസയിൽ പഠിപ്പിക്കുന്നതായി പ്രദേശവാസിയായ സമീർ പിലാക്കൽ പറഞ്ഞു.
കുട്ടികള്‍ക്കൊപ്പം വീഡിയോ എടുത്തതിന്റെ പേരില്‍ ഉസ്താദിനെ മദ്രസാ അധികൃതര്‍ പുറത്താക്കി എന്ന തരത്തില്‍ വ്യാപകമായി പ്രചരണം നടന്നിരുന്നു. അരിമ്പ്ര പാലത്തിങ്ങല്‍ മിസ്ബാഹുല്‍ ഹുദാ മദ്രസലിയാണ് ഉസ്മാന്‍ ഫൈസി നിലവില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച് വരുന്നത്.
മദ്രസയിലെ എട്ടാം ക്ലാസിലെ  വിദ്യാര്‍ത്ഥികളുടെ ക്ലാസ് അവസാനിക്കുന്ന ദിനം കുട്ടികള്‍ കൂടി നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് വീഡിയോ എടുത്തത്. ക്ലാസിലെ ഒരു വിദ്യാർഥിയാണ് ബിജിഎം ചേർത്ത് വീഡിയോ പ്രചരിപ്പിച്ചത്. നാട്ടുകാരും രക്ഷിതാക്കളും വിദ്യാർഥികളുമെല്ലാം ഒരു  തമാശ എന്ന തരത്തിലാണ് ഇതിനെ കണ്ടത്. സോഷ്യല്‍മീഡിയയിൽ ഉസ്താദിനെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുമ്പോഴും അരിമ്പ്ര പാലത്തിങ്ങല്‍ പ്രദേശത്തെ നാട്ടുകാര്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.
advertisement
'മിനി'യുമായി 'സുധി' പറന്ന ചുവന്ന സ്‌പ്ലെന്‍ഡര്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍
അനിയത്തിപ്രാവ് (Aniyathipraavu) എന്ന സിനിമ റിലീസ് ചെയ്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുകയാണ്. കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) ശാലിനി (Shalini Ajithkumar ) എന്നീ താരങ്ങള്‍ മലയാളത്തില്‍ തരംഗമായതിന് ഒപ്പം തന്നെ ശ്രദ്ധക്കപ്പെട്ട ഒരു വാഹനം  കൂടിയുണ്ടായിരുന്നു. ഹീറോ ഹോണ്ടയുടെ സ്പ്ലെന്‍ഡര്‍ (Splendor) എന്ന ബൈക്ക്.
സിനിമക്ക് ഒപ്പം തന്നെ ആ സ്പ്ലെന്‍ഡര്‍ ബൈക്കും കേരള കരയില്‍ തരംഗമായി മാറി. ഇപ്പോഴിതാ തന്റെ സിനിമ ജീവതിത്തിലെ വഴിത്തിരിവില്‍  ഒപ്പം ഓടിയ ആ സ്പ്ലെന്‍ഡര്‍ സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
advertisement
ആലപ്പുഴയിലെ ഒരു ബൈക്ക് ഷോറൂമില്‍ ജോലി ചെയ്യുന്ന ബോണി എന്ന വ്യക്തിയുടെ പക്കലാണ് ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ഉണ്ടായിരുന്നത്. ഒരു പാട് അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് താരം ഈ വാഹനം കണ്ടെത്തുന്നതും സ്വന്തമാക്കുന്നതും.
അനിയത്തിപ്രാവ് പുറത്തിറങ്ങി നാളെ 25 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഒരു പാട്  ഓർമ്മകൾ സമ്മാനിച്ച വാഹനം താരം സ്വന്തമാക്കുന്നത്. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ഒരു കാലത്ത് തരംഗമായിരുന്നു ഈ ബൈക്ക്.
advertisement
97.2 സി.സി. ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ് സ്പ്ലെന്‍ഡറിനുള്ളത്. 7.44 ബി.എച്ച്.പി. പവറും 7.95 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. 60 കിലോമീറ്ററിന് മുകളില്‍ ഇന്ധനക്ഷമതയും സ്പ്ലെന്‍ഡറിന് ലഭിക്കും. 2011 ഹീറോയും ഹോണ്ടയും പിരിഞ്ഞതിന് ശേഷവും ഹീറോ പുതിയ രൂപത്തില്‍ സ്പ്ലെന്‍ഡര്‍ പുറത്തിറക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral video | 'ഭീഷ്മ ഉസ്താദിനെ' പുറത്താക്കിയിട്ടില്ല; നടപടി സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി
Next Article
advertisement
തൃശൂരിൽ പെസഹാദിന ഭവന സന്ദർശനത്തിനിടെ ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പള്ളി വികാരിക്കെതിരെ കേസ്
തൃശൂരിൽ പെസഹാദിന ഭവന സന്ദർശനത്തിനിടെ ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പള്ളി വികാരിക്കെതിരെ കേസ്
  • തൃശൂർ കൊരട്ടിയിൽ പെസഹാ സന്ദർശനത്തിനിടെ വൈദികൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ അതിക്രമിച്ചു

  • കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെ കേസെടുത്തതോടെ അദ്ദേഹം ഒളിവിൽ പോയതായി പോലീസ്

  • മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ കേസിൽ പ്രതിയായ ഫാ. ജോസഫ് കോടിയൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു

View All
advertisement