ധോണി ഈ സൈക്കിളിൽ ഇങ്ങനെ പോകുന്നത് എന്തിന്? വൈറലായി വീഡിയോ

Last Updated:

ഇലക്ട്രിക് സൈക്കിള്‍ ഓടിച്ച് എം എസ് ധോണി

ഇന്ത്യയുടെ സ്വന്തം എംഎസ് ധോണിയുടെ മോട്ടോർസൈക്കിളുകളോടുള്ള ഇഷ്ടം ആരാധകർക്കിടയിൽ അറിയപ്പെടുന്നതാണ്. ഇത്തവണ താരത്തെ കണ്ടത് ഇലക്ട്രിക് സൈക്കിളിലാണ്. ഇന്ത്യയിൽ നിർമ്മിച്ച മടക്കാവുന്ന ഇലക്ട്രിക് സൈക്കിളായ ഡൂഡിൽ വി3യില്‍. വ്യാഴാഴ്ച വൈറൽ ഭയാനി എന്ന ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോടകം 143,770 ലൈക്കുകൾ നേടി. 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരു മടക്കാവുന്ന ഇലക്ട്രിക് ബൈക്കാണ് ഡൂഡിൽ വി3.
advertisement
സാധാരണ സൈക്കിളായും ഇലക്ട്രിക്ക് മോഡിയും ഉപയോഗിക്കാനാകുന്ന ഈ സൈക്കിളിന് ഏകദേശം 53,000 രൂപയാണ് വില. 12.75 Ah ബാറ്ററിയിൽ പ്രവർത്തിക്കുകയും 60 കിലോമീറ്റർ വരെ റേഞ്ച് നൽകുകയും ചെയ്യുന്ന സൈക്കളാണിത്.  7-സ്പീഡ് ഷിമാനോ ഗിയർ സിസ്റ്റം, എൽസിഡി ഡിസ്പ്ലേ, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ സൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.  ഇതിൻ്റെ ബാറ്ററി ബൈക്കിൽ തന്നെ ചാർജ് ചെയ്യാം, കൂടാതെ അത് നീക്കം ചെയ്ത് പ്രത്യേകം ചാർജ് ചെയ്യാനാകും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ധോണി ഈ സൈക്കിളിൽ ഇങ്ങനെ പോകുന്നത് എന്തിന്? വൈറലായി വീഡിയോ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement