ചെല്ല കുട്ടീസ്! അമ്മയുടെ സിനിമയിലെ പാട്ടുപാടി ഉയിരും ഉലകും; വീഡിയോ പങ്കുവച്ച് വിഘ്നേഷ്
- Published by:Sneha Reghu
- news18-malayalam
Last Updated:
'അഡഡഡഡഡഡ... നയന്‍താര, എന്റെ ഉയിരും ഉലകും' എന്ന ക്യാപ്ഷനോടെയാണ് വിഘ്നേഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
നയൻതാരയെ ചുറ്റിപറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടെ, അമ്മയുടെ സിനിമയിലെ ഗാനം ആസ്വദിക്കുന്ന ഉയിരിന്റെയും ഉലകിന്റെയും വീഡിയോ പങ്കുവച്ച് വിഘ്നേഷ്. വിജയ് സേതുപതി-നയൻതാര മുഖ്യ വേഷത്തിലെത്തിയ 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ 'തങ്കമേ ഉന്ന താൻ' എന്ന ഗാനമാണ് ഉയിരും ഉലകും ആസ്വദിക്കുകയും പാടുകയും ചെയ്യുന്നത്.
മുറിയിലെ ടിവിയിൽ ഈ ഗാനം വെച്ചതോടെ രണ്ട് കുട്ടികളും ആ പാട്ട് പാടുന്നത് കാണാം. 'അഡഡഡഡഡഡ... നയന്‍താര, എന്റെ ഉയിരും ഉലകും' എന്ന ക്യാപ്ഷനോടെയാണ് വിഘ്നേഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധിപേരാണ് ഇരട്ട കുളികളെ അഭിനന്ദിക്കുന്നത്. സോ ക്യൂട്ട്, ചെല്ല കുട്ടീസ് എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.
advertisement
വിഘ്നേഷ് സംവിധാനം ചെയ്ത് വിജയ് സേതുപതി, നയൻതാര പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് നാനും റൗഡി താൻ. അതേസമയം, നാനും റൗഡി താൻ എന്ന സിനിമയെകുറിച്ചുള്ള തർക്കങ്ങളും വിവാദങ്ങളും ഇതുവരെയും അവസാനിച്ചിട്ടില്ല.
വിവാഹ ഡോക്യുമെന്ററിയിലെ 3 സെക്കന്‍റ് വരുന്ന ബിടിഎസ് രംഗം ഉള്‍പ്പെടുത്തിയതിന് നയന്‍താരയ്ക്കെതിരെ നിര്‍മാതാവും നടനുമായ ധനുഷ് നയൻതാരയോട് പത്തുകോടി നഷ്ടപരിഹാരമാണ്. ധനുഷിന്‍റെ നീക്കത്തിനെതിരെ 3 പേജുളള തുറന്ന കത്ത് പങ്കുവച്ച് നയന്‍താരയും പ്രതികരിച്ചിരുന്നു. ഇതോടെയാണ് ഡോക്യുമെന്ററി ഏറെ ചർച്ചയായത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
November 26, 2024 8:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചെല്ല കുട്ടീസ്! അമ്മയുടെ സിനിമയിലെ പാട്ടുപാടി ഉയിരും ഉലകും; വീഡിയോ പങ്കുവച്ച് വിഘ്നേഷ്