• HOME
  • »
  • NEWS
  • »
  • buzz
  • »
  • CNN-News18 | അവാര്‍ഡ് ദാന ചടങ്ങില്‍ നൃത്തം ചെയ്ത് നീരജ് ചോപ്രയും രണ്‍വീര്‍ സിംഗും: വീഡിയോ വൈറല്‍

CNN-News18 | അവാര്‍ഡ് ദാന ചടങ്ങില്‍ നൃത്തം ചെയ്ത് നീരജ് ചോപ്രയും രണ്‍വീര്‍ സിംഗും: വീഡിയോ വൈറല്‍

രണ്‍വീറും കപില്‍ ദേവും ചേര്‍ന്ന് ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയ്ക്ക് 2022 ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സമ്മാനിച്ചു.

  • Share this:
സിഎന്‍എന്‍-ന്യൂസ്18 ഇന്ത്യന്‍ ഓഫ് ദി ഇയര്‍ 2022 അവാര്‍ഡ് ദാന ചടങ്ങില്‍ നൃത്തം ചെയ്ത് നീരജ് ചോപ്രയും (Neeraj Chopra) രണ്‍വീര്‍ സിംഗും (Ranveer Singh). ഈ വര്‍ഷത്തെ മികച്ച നേട്ടത്തിനുള്ള (Outstanding Achievement) പുരസ്‌കാരത്തിന് രണ്‍വീറിനെയാണ് തിരഞ്ഞെടുത്തത്. ബുധനാഴ്ച നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്‍വീര്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. മുന്‍ ക്രിക്കറ്റ് താരവും 1983 ലോകകപ്പ് ജേതാവുമായ കപില്‍ ദേവാണ് (kapil Dev) രണ്‍വീറിന് അവാര്‍ഡ് നല്‍കി ആദരിച്ചത്.

1983 ലോകകപ്പിലെ ഇന്ത്യയുടെ ചരിത്രവിജയത്തെ അടിസ്ഥാനമാക്കിയുള്ള കബീര്‍ ഖാന്‍ സംവിധാനം ചെയ്ത 83 എന്ന സിനിമയില്‍ രണ്‍വീറാണ് കപില്‍ ദേവിനെ അവതരിപ്പിച്ചത്. വേദിയില്‍ 83 എന്ന സിനിമയുടെ ചിത്രീകരണത്തിലെ രസകരമായ അനുഭവങ്ങള്‍ രണ്‍വീര്‍ പങ്കുവെച്ചു. എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ഇതിഹാസ ക്രിക്കറ്റ് താരത്തെ അഭിനയിച്ച് ഫലിക്കുന്നതിനായി സ്വീകരിച്ച തയാറെടുപ്പുകളെക്കുറിച്ചും രണ്‍വീര്‍ പറഞ്ഞു.


ഇതിന് പുറമെ, രണ്‍വീറും കപില്‍ ദേവും ചേര്‍ന്ന് ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയ്ക്ക് 2022 ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സമ്മാനിച്ചു. വേദിയില്‍ വെച്ച് രണ്‍വീര്‍ നീരജിനെ നൃത്തച്ചുവടുകള്‍ പഠിപ്പിക്കുകയും ചെയ്തു. ആദ്യം മടിച്ച് നിന്ന് നീരജ് പിന്നീട് രണ്‍വീറിനൊപ്പം ചുവടുകള്‍ വെക്കുകയായിരുന്നു.

'നീരജ് പരസ്യങ്ങളില്‍ അഭിനയിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങള്‍ ഒരു മികച്ച നടനാണ്, നിങ്ങളെ കാണുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്' എന്ന് രണ്‍വീർ വേദിയില്‍ സംസാരിക്കവെ പറഞ്ഞു. നീരജ് തന്നെ തന്റെ ജീവചരിത്രത്തില്‍ അഭിനയിക്കുമെന്ന് ഞാന്‍ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ റണ്‍വീര്‍ സിംഗിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിലാണ് കേസെടുത്തത്.നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയ റണ്‍വീര്‍ സിംഗ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ഉന്നയിച്ച് ചെമ്പൂര്‍ പോലീസിലാണ് മുംബൈ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ സംഘടനയിലെ അംഗം പരാതി നല്‍കിയത്.ഐടി ആക്ടും വിവിധ ഐപിസി വകുപ്പുകളും ചേര്‍ത്ത് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടത്. ചിത്രങ്ങള്‍ സഭ്യമല്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പേപ്പര്‍ മാഗസിനു വേണ്ടിയുള്ള രണ്‍വീറിന്റെ ന്യൂഡ് ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്ക് ഇടയാക്കിയത്. അതേസമയം, നിരവധി പേര്‍ താരത്തിന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

അമേരിക്കന്‍ പോപ്പ് കള്‍ച്ചര്‍ സിംപലായി വിശേഷിപ്പിക്കപ്പെടുന്ന ബേര്‍ട്ട് റൈനോള്‍ഡ്‌സിനുള്ള ആദരസൂചകമായിട്ടായിരുന്നു ഫോട്ടോഷൂട്ട്. റൈനോള്‍ഡ്‌സിന്റെ നഗ്‌നനായി തറയില്‍ കിടക്കുന്ന വിഖ്യാതമായ ഫോട്ടോയും റണ്‍വീര്‍ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്.

Also read : കുര്‍തനെ ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഇതിന് പിന്നാലെ മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ഒരു സന്നദ്ധ സംഘടന രണ്‍വീര്‍ സിങ്ങിനായി വസ്ത്ര ശേഖരണം നടത്തുകയും ചെയ്തിരുന്നു. ഇതിനായി ഇവര്‍ പ്രത്യേക പെട്ടിയും സ്ഥാപിച്ചിരുന്നു. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റോഡരികിലെ മേശപ്പുറത്ത് വെച്ചിരിക്കുന്ന പെട്ടിയില്‍ ആളുകള്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് വീഡിയോയില്‍ കാണാം.
Published by:Amal Surendran
First published: