Panipaali, Neeraj Madhav's new song 'പണി പാളി'; വിവാദങ്ങൾക്ക് പിന്നാലെ പണിപാളി പാട്ടുമായി നടൻ നീരജ് മാധവ്

Last Updated:

Panipaali, Neeraj Madhav's new song 'പണി പാളി' പാട്ട് ഇതിനോടകം യുട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ്

മലയാള സിനിമാ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന വെളിപ്പെടുത്തലിനും വിവാദങ്ങള്‍ക്കും പിന്നാലെ ഒരു അടിപൊളി റാപ്പ് സോങുമായി നടൻ നീരജ് മാധവ്. "ആയായോ പണി പാളില്ലോ രാരീരാരം പാടിയുറക്കാൻ ആരും ഇല്ലല്ലോ" എന്നു തുടങ്ങുന്ന പാട്ടുമായാണ് നീരജ് എത്തിയിരിക്കുന്നത്. പാട്ട് ഇതിനോടകം യുട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ്.
നീരജ് തന്നെയാണ് വരികളെഴുതിയതും അവതരിപ്പിച്ചതും. അര്‍കാഡോ ആണ് നിര്‍മാണം. സ്പെയ്സ് മാര്‍ലിയാണ് പാട്ടിന്‍റെ ചിത്രീകരണം നടത്തിയത്.
നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ മലയാളത്തിലും ചില അലിഖിത നിയമങ്ങളുണ്ടെന്ന് നീരജ് മാധവ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട് മലയാള സിനിമയില്‍ എന്ന നീരജിന്‍റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. പല അലിഖിത നിയമാവലിയും പാലിക്കാത്തതിനാല്‍ തന്നെ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നെന്നും നീരജ് മാധവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
advertisement
TRENDING:TikTok |ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി [NEWS]ആ​ധാ​ർ ഇല്ലേ? സാ​മൂ​ഹി​ക​സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ​ട്ടി​ക​യി​ൽ​ നി​ന്ന്​ പു​റ​ത്തായവർക്ക് ​വീ​ണ്ടും അ​വ​സ​രം [NEWS]മുടി വെട്ടാൻ സ്വർണ്ണ കത്രിക; ലോക്ക് ഡൗണിന് ശേഷം സലൂൺ തുറന്ന സന്തോഷത്തിൽ ബാർബർ [NEWS]
ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് നീരജ് മാധവില്‍ നിന്നു് താരസംഘടനയായ അമ്മ വിശദീകരണം തേടിയിരുന്നു. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് നീരജ് വിശദീകരണത്തില്‍ വ്യക്തമാക്കി. മലയാള സിനിമക്കകത്ത് മാഫിയകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Panipaali, Neeraj Madhav's new song 'പണി പാളി'; വിവാദങ്ങൾക്ക് പിന്നാലെ പണിപാളി പാട്ടുമായി നടൻ നീരജ് മാധവ്
Next Article
advertisement
രണ്ട് മുസ്ലീം സംഘടനകളെ തീവ്രവാദ സംഘടനകളായി അമേരിക്കയിലെ ടെക്സസ് പ്രഖ്യാപിച്ചു
രണ്ട് മുസ്ലീം സംഘടനകളെ തീവ്രവാദ സംഘടനകളായി അമേരിക്കയിലെ ടെക്സസ് പ്രഖ്യാപിച്ചു
  • ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് സിഎഐആറും മുസ്ലീം ബ്രദര്‍ഹുഡിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു.

  • ടെക്‌സസില്‍ ഭൂമി വാങ്ങുന്നതില്‍ നിന്നും ഏറ്റെടുക്കുന്നതില്‍ നിന്നും ഈ സംഘടനകളെ വിലക്കി.

  • സംഘടനകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുന്നത് സാധാരണയായി ഫെഡറല്‍ സര്‍ക്കാരിന്റെ അവകാശമാണ്.

View All
advertisement