റെയിൽവേ ട്രാക്കിന് അടുത്തുകൂടി കുട ചൂടി നടക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്?

Last Updated:

യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി റെയിൽവേ ട്രാക്കുകളുടെ സമീപത്ത് അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്

News18
News18
റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം കുട പിടിച്ച് നടക്കരുതെന്ന് പറയാറുണ്ട്. അതിനുള്ള കാരണമെന്താണെന്ന് അറിയാമോ? ഭൂരിഭാഗം ആളുകള്‍ക്കും ഇങ്ങനെ കുട ചൂടി നടക്കുമ്പോഴുള്ള അപകടങ്ങളെക്കുറിച്ച് അറിയില്ല. നമ്മളില്‍ പലരും അതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല. സാധാരണയായി റെയില്‍വെ ട്രാക്കുകള്‍ക്ക് സമീപത്തുനിന്ന് ഒരു നിശ്ചിത ദൂരമിട്ടാണ് നമ്മള്‍ താമസിക്കാറ്. എന്നാല്‍, അത്തരം അവസരങ്ങളില്‍ പോലും കുട പിടിക്കുന്നത് അത്യന്തം അപകടകരമാണ്.
നിങ്ങള്‍ റെയിൽവേ ട്രാക്കിലൂടെ നടക്കുകയാണെങ്കിലും അവ മുറിച്ച് കടക്കുകയാണെങ്കിലും അല്ലെങ്കില്‍ ട്രാക്കിന് സമീപം നില്‍ക്കുകയാണെങ്കിലും ലോഹചട്ടക്കൂടുള്ള കുട ഉപയോഗിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ അത് വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണമായേക്കും. ചിലപ്പോള്‍ നേരിയ അളവിലുള്ളതോ അല്ലെങ്കില്‍ ശക്തമായതോ ആയ വൈദ്യുതാഘാതമായിരിക്കും അത്. വീടിനുള്ളില്‍വെച്ച് വൈദ്യുതാഘാതമേള്‍ക്കുമ്പോഴുള്ളത് പോലെയാണ് അതെന്നാണ് അനുഭവിച്ചവര്‍ പറയുന്നത്. പെട്ടെന്ന് ശരീരത്തിന് മരവിപ്പ് അനുഭവപ്പെടുക, അല്ലെങ്കില്‍ കഠിനമായ കുലുക്കം എന്നിവ അനുഭവപ്പെടുന്നതായി അവര്‍ പറഞ്ഞു. എന്നാല്‍, റെയില്‍വെ ട്രാക്കിന് തൊട്ടടുത്താണ് കുടയുമായി നില്‍ക്കുന്നതെങ്കില്‍ അതിന്റെ അനന്തരഫലം വളരെയധികം അപകടം നിറഞ്ഞതായിരിക്കും. ഇതിന് പിന്നിലെ ശാസ്ത്രവശം എന്താണെന്ന് പരിശോധിക്കാം.
advertisement
വൈദ്യുതീകരിച്ച റെയില്‍വേ ട്രാക്കില്‍ ട്രെയിനുകള്‍ക്ക് ഓവര്‍ഹെഡ് വയറുകളില്‍ നിന്ന് 25,000 വോള്‍ട്ട് വൈദ്യുതിയാണ് ലഭിക്കുന്നത്. ഈ വയറുകള്‍ ട്രെയിനിന്റെ എഞ്ചിനിലേക്ക് വൈദ്യുതി കടത്തി വിടുന്നു. തുടര്‍ന്ന് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഒരു സംവിധാനത്തിലൂടെ വൈദ്യുതി ഭൂമിയിലേക്ക് കടത്തി വിടുന്നു. ഇത് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സഹായിക്കുന്നു. എന്നാല്‍, ഇത്തരത്തില്‍ വൈദ്യുതി ഭൂമിയിലേക്ക് കടത്തി വടുമ്പോള്‍ ചിലപ്പോള്‍ ട്രാക്കിനടുത്തുള്ള ആളുകളുമായോ വസ്തുക്കളുമായോ സമ്പര്‍ക്കത്തില്‍ വരാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് അവ വൈദ്യുതി കടത്തി വിടുന്ന വസ്തുക്കള്‍ വഹിക്കുന്നുണ്ടെങ്കില്‍, ഉദാഹരണത്തിന് കുട, ലോഹത്തില്‍ നിര്‍മിച്ച വടി, അല്ലെങ്കില്‍ ഫ്രെയിം ഉള്ള ഒരു വസ്തു എന്നിവ കൈവശമുണ്ടെങ്കില്‍ അതിലൂടെ വൈദ്യുതി കടന്നുപോകും.
advertisement
കുട നേരിട്ട് ഓവര്‍ഹെഡ് വയറുകളില്‍ സ്പര്‍ശിക്കുന്നില്ലെങ്കിലും വൈദ്യുതി കടന്നുപോകുന്ന വയറില്‍ നിന്ന് കുടയുടെ ലോഹഭാഗത്തേക്ക് വായുവിലൂടെ വൈദ്യുതി പ്രവഹിക്കാന്‍ സാധ്യതയുണ്ട്. ആര്‍ക്കിംഗ് എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്രിയ ശക്തമായ വൈദ്യുതാഘാതത്തിന് കാണമാകും. ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാം.
വൈദ്യുതാഘാതത്തിന്റെ തീവ്രത ഓവര്‍ഹെഡ് വയറുകളുമായുള്ള അകലവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട ഈ ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി കടന്നുപോകുന്ന ലൈനുകള്‍ക്ക് സമീപത്തേക്ക് വരുന്തോറും അപകടസാധ്യതയും കൂടുതലാണ്. 25000 വോള്‍ട്ടേജ് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താനും മാരകമായി പൊള്ളലേല്‍പ്പിക്കാനും നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കാനും കാരണമായേക്കും. അതേസമയം, വൈദ്യുതാഘാതം നേരിയ അളവിലാണ് ഏൽക്കുന്നതെങ്കില്‍ പോലും കുട താഴെ വീഴാനോ ബാലന്‍സ് നഷ്ടപ്പെടാനോ ഇടയാക്കും.
advertisement
റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുട ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് നിങ്ങള്‍ കരുതിയേക്കാം. ട്രാക്കുകളേക്കാള്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നത് സുരക്ഷിതമാണെങ്കിലും ഓവര്‍ഹെഡ് ലൈനുകള്‍ക്ക് സമീപം ഒരു കുട വളരെ ഉയരത്തില്‍ ഉയര്‍ത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. അബദ്ധവശാല്‍ കുട വൈദ്യുതി കടന്നുപോകുന്ന വയറുകള്‍ക്ക് വളരെ അടുത്തുവന്നാല്‍ അത് പെട്ടെന്ന് വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണാകും. അതിനാല്‍ ട്രാക്കുകള്‍ക്ക് സമീപമോ പ്ലാറ്റ്‌ഫോമുകളിലോ കുടകള്‍ തുറക്കുകയോ ഉയര്‍ത്തുകയോ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
ഓവര്‍ഹെഡ് ലൈനുകള്‍ക്ക് സമീപം ലോഹ വസ്തുക്കള്‍ കൊണ്ടുപോകുകയോ ഉയര്‍ത്തുകയോ ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഇന്ത്യന്‍ റെയില്‍വെ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രാക്കുകളില്‍ കൂടി നടക്കുന്നത് നിയമവിരുദ്ധവും അത്യന്തരം അപകടകരവുമാണെന്ന് ഇന്ത്യന്‍ റെയില്‍വേയും ഊന്നിപ്പറയുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അപകടസാധ്യത മനസ്സിലാക്കാതെ പലരും ഇപ്പോഴും ഇത് തുടരുകയാണ്. ഒരു നിമിഷത്തെ അശ്രദ്ധ ഒരു വലിയ ദുരന്തമായി മാറിയേക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
റെയിൽവേ ട്രാക്കിന് അടുത്തുകൂടി കുട ചൂടി നടക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്?
Next Article
advertisement
‘വാനോളം മലയാളം ലാൽസലാം’ തിരുവനന്തപുരത്ത്; മോഹൻലാലിനെ മുഖ്യമന്ത്രി ആദരിക്കും
‘വാനോളം മലയാളം ലാൽസലാം’ തിരുവനന്തപുരത്ത്; മോഹൻലാലിനെ മുഖ്യമന്ത്രി ആദരിക്കും
  • മോഹൻലാലിനെ ആദരിക്കുന്ന 'വാനോളം മലയാളം ലാൽസലാം' ചടങ്ങ് തിരുവനന്തപുരത്ത് നടക്കും.

  • ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി മോഹൻലാലിനെ ആദരിക്കും.

  • മോഹൻലാലിന്റെ 50 വർഷത്തെ അഭിനയജീവിതം ആഘോഷിക്കുന്ന ചടങ്ങിൽ സംഗീത നൃത്ത പരിപാടിയും ഉണ്ടാകും.

View All
advertisement