വീട്ടിൽ പ്രസവത്തിന് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറുടെ സഹായം തേടിയ യുവതിയുടെ കുഞ്ഞ് മരിച്ചു

Last Updated:

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറുടെ പക്കല്‍ നിന്ന് വാടകയ്‌ക്കെടുത്ത ഹോം ബെര്‍ത്തിംഗ് പൂളില്‍ പ്രസവിച്ച യുവതിയുടെ നവജാത ശിശുവാണ് മരിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വീട്ടിൽ പ്രസവിക്കുന്നതിന് ഇൻസ്റ്റഗ്രാം ഇൻഫ്ളൂവന്‍സറുടെ സഹായം തേടിയ യുവതിയുടെ കുഞ്ഞ് മരിച്ചു. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറുടെ പക്കല്‍ നിന്ന് വാടകയ്‌ക്കെടുത്ത ഹോം ബെര്‍ത്തിംഗ് പൂളില്‍ പ്രസവിച്ച യുവതിയുടെ നവജാത ശിശുവാണ് മരിച്ചത്. ഓസ്‌ട്രേലിയയിലാണ് സംഭവം. എമിലി ലാല്‍ എന്നയാളുടെ പക്കല്‍ നിന്നാണ് ഹോം ബെര്‍ത്തിംഗ് പൂള്‍ മിസ് ഇ എന്ന യുവതി വാടകയ്‌ക്കെടുത്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2022ലാണ് സംഭവം. മെഡിക്കല്‍ സംവിധാനത്തില്‍ നിരാശ രേഖപ്പെടുത്തുന്നതായി അവര്‍ പറഞ്ഞു.
പ്രസവത്തിന് ശേഷം എമിലി ലാലിന് മിസ് ഇ താന്‍ പ്രസവിച്ചതായി സന്ദേശം അയച്ചു. പ്രസവാനന്തരമുള്ള സന്ദര്‍ശം നടത്താനും പദ്ധതിയിട്ടു. എന്നാല്‍, പിന്നേറ്റ് രാവിലെ വരെ കാത്തിരുന്നിട്ടും യുവതിയുടെ മറുപിള്ള പുറത്ത് വന്നില്ല. അപ്പോഴാണ് കുഞ്ഞിനും എന്തോ കുഴപ്പമുണ്ടെന്നും മിസ് ഇ മനസ്സിലാക്കിയത്.
''കുട്ടിയെ ഉണര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. കുഞ്ഞ് ശ്വസിക്കുന്നുണ്ടോയെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല, എന്ന് പറഞ്ഞ് രാവിലെ എട്ടിന് ലാലിന് അവര്‍ ഒരു സന്ദേശം അയച്ചു. ഇതിനൊപ്പം കുഞ്ഞിന്റെ നീല നിറം പടര്‍ന്ന മുഖത്തിന്റെ ഫോട്ടോയും ഉണ്ടായിരുന്നു. എന്നാല്‍, 25 മിനിറ്റുകള്‍ക്ക് ശേഷമാണ് ഈ സന്ദേശം ലാല്‍ കണ്ടത്.
advertisement
സന്ദേശം വായിച്ചതിന് ശേഷം ലാല്‍ കുഞ്ഞിന്റെ മാതാപിതാക്കളെ വിളിക്കുകയും കുഞ്ഞ് മരിച്ചുപോയതായി സംശയിക്കുന്നതായും അറിയിച്ചു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കാന്‍ അവരോട് നിര്‍ദേശിക്കുകയും ചെയ്തു. പാരാമെഡിക്കലുകള്‍ 30 മിനിറ്റിനുള്ളില്‍ എത്തി കുഞ്ഞിന് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ തിരികെ കിട്ടിയില്ല.
മിസ് ഇ ആശുപത്രിയില്‍ പ്രസവിക്കുകയായിരുന്നെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഫൊറന്‍സിക് പാത്തോളജിസ്റ്റായ യെലിയീന ബാബര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
''ആശുപത്രിയില്‍ പ്രസവിക്കുകയും മിസ് ഇയ്ക്ക് ഉചിതമായ പ്രസവപൂര്‍വ പരിചരണം ലഭിക്കുകയും ചെയ്തിരുന്നുവെങ്കില്‍ കുഞ്ഞ് മരിക്കാനുള്ള സാധ്യത കുറവായിരുന്നുവെന്നു. മിസ് ഇയുടെ കുട്ടി ആരോഗ്യവതിയായ ഒരു കുഞ്ഞായിരുന്നു. ദീര്‍ഘനേരമെടുത്ത് വീട്ടിലെ ബെര്‍ത്ത് പൂളില്‍ പ്രസവിച്ചതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത്,'' ഡോ. ബാബര്‍ പറഞ്ഞു.
advertisement
പ്രസവസമയത്ത് പരിശീലനം ലഭിച്ച ഒരു മിഡ് വൈഫ് ഉണ്ടായിരുന്നുവെങ്കില്‍ കുഞ്ഞ് ബുദ്ധിമുട്ടുകളുടെ ആദ്യ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ തന്നെ അവര്‍ക്ക് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രസവം ഒരു ആശുപത്രിയില്‍ നടന്നിരുന്നുവെങ്കില്‍ അല്ലെങ്കില്‍ യോഗ്യയായ മിഡ് വൈഫിന്റെ പിന്തുണയോടെ വീട്ടില്‍ ആസൂത്രണം ചെയ്ത പ്രസവമായിരുന്നുവെങ്കില്‍ കുഞ്ഞിന്റെ മരണം തടയാന്‍ കഴിയുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
''വീട്ടില്‍ പ്രസവിക്കുന്നത് മെഡിക്കല്‍ വിദഗ്ധരുടെയോ മിഡ് വൈഫറിയുടെയോ സഹായമില്ലാതെ പ്രസവിക്കുന്നതില്‍(freebirth) നിന്ന് വ്യത്യസ്തമാണ്. വെള്ളത്തില്‍ പ്രസവിക്കുന്നത് വൈദ്യസഹായമോ മെഡിക്കല്‍ മാനേജ്‌മെന്റോ ഇല്ലാതെ വീട്ടില്‍ പ്രസവിക്കാന്‍ ഉദ്ദേശിക്കുന്ന സ്ത്രീകളെ ഉദ്ദേശിച്ചുള്ളതല്ല,'' അവര്‍ പറഞ്ഞു.
advertisement
ഗര്‍ഭാവസ്ഥയുടെ അവസാനഘട്ടത്തില്‍ മിസ് ഇയുമായി ഒരു തവണ സംസാരിച്ചിരുന്നുവെങ്കിലും പ്രസവ രീതികളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് അവസരം നല്‍കിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വീട്ടിൽ പ്രസവത്തിന് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറുടെ സഹായം തേടിയ യുവതിയുടെ കുഞ്ഞ് മരിച്ചു
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement