കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് ലോകമെങ്ങും ഓഫീസുകളുടെ പ്രവർത്തനം വർക്ക് ഫ്രം ഹോം എന്ന ആശയത്തിലേക്ക് വഴിമാറിയത്. ഇതോടെ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളാണ് മിക്ക കമ്പനികളുടെയും വിർച്വൽ കോൺഫറൻസ് ഹാൾ. എന്നാൽ ഇത്തരം ഒരു വിർച്വൽ മീറ്റിംഗ് ന്യുയോർക്കർ മാസികയിലെ മുതിർന്ന പത്രപ്രവർത്തകന്റെ ജോലി തെറിപ്പിച്ചു. സഹപ്രവർത്തകരുമായുള്ള സൂം കോളിനിടെ സ്വയംഭോഗം ചെയ്തതിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.
കഴിഞ്ഞയാഴ്ച ന്യൂയോർക്കറും ഡബ്ല്യുഎൻവൈസി റേഡിയോയും തമ്മിലുള്ള
വീഡിയോ കോളിനിടെയാണ് റിപ്പോർട്ടർ ജെഫ്രി ടോബ് സ്വയംഭോഗം ചെയ്തത്. അതേസമയം ക്യാമറ ഓൺ ആയിരുന്ന കാര്യം താൻ അറിഞ്ഞില്ലെന്നും വീഡിയോ മ്യൂട്ട് ചെയ്തെന്നാണ് കരുതിയതെന്നുമാണ് ടോബിൻ പറയുന്നത്.
“ഞാൻ ക്യാമറ ഓഫ് ആണെന്നു കരുതിയാണ് ഇത്തരമൊരു മണ്ടത്തരം ചെയ്തത്. എന്റെ ഭാര്യയോടും കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഞാൻ ക്ഷമ ചോദിക്കുന്നു, ”ടോബിൻ പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം, ന്യൂയോർക്കറിൽ നിന്നുള്ള നിരവധി വൻകിടക്കാർ ഒരു തിരഞ്ഞെടുപ്പ് സിമുലേഷനായിരുന്നു. ഓരോ വ്യക്തിയും എത്രമാത്രം കണ്ടുവെന്ന് വ്യക്തമല്ലെന്ന് സൂം കോളിലുണ്ടായിരുന്ന ചിലർ പറഞ്ഞു, എന്നാൽ ടോബിൻ ഞെട്ടുന്നത് കണ്ടു.
ന്യുയോർക്കറിലെ പല പ്രമുഖരും പങ്കെടുത്ത സൂം കോളിനിടെയായിരുന്നു ടോബിൻ സ്വയം ഭോഗം ചെയ്തതെന്നാണ് റിപ്പോർട്ട്. ടോബിൻ സ്വയംഭോഗം ചെയ്യുന്നത് മീറ്റിംഗിൽ പങ്കെടുത്ത ആരോക്കെ കണ്ടെന്നു വ്യക്തമല്ലെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ടോബിനെ സസ്പെൻഡ് ചെയ്തതായി ന്യൂയോർക്കർ വക്താവ് നതാലി റാബെ സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
സമാനമായ സംഭവം അർജന്റീനയിലും അടുത്തിടെയുണ്ടായി. വീഡിയോ കോൺഫറൻസിലൂടെ പാർലമെന്റ് സമ്മേളനം ചേരുന്നതിനിടെ ഒരു അംഗം പങ്കാളിയുടെ നെഞ്ചിൽ ചുംബിച്ചിരുന്നു. ഈ രംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഒരു പാർലമെന്റ് അംഗം പ്രസംഗിക്കുന്നതിനിടെയാണ് മറ്റൊരു എംപിയായ ജുവാൻ എമിലിയോ അമേരി തന്റെ സമീപമുണ്ടായിരുന്ന ഒരു സ്ത്രീയുടെ മാറിടത്തിൽ ചുംബിച്ചത്. വടക്കുകിഴക്കൻ പ്രവിശ്യയായ സാൾട്ടയിൽ നിന്നുള്ള ഈ പാർലമെന്റ് അംഗത്തെ പിന്നീട് സസ്പെൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.