'രഹസ്യചാറ്റ് പുറത്ത്'; കുഞ്ഞുണ്ടായി ഒരു മാസത്തിനു ശേഷം നെയ്മറും പങ്കാളിയും പിരിഞ്ഞു
- Published by:Sarika KP
- news18-malayalam
Last Updated:
എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് നെയ്മറും രംഗത്തെത്തി.
ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറും പങ്കാളിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിയുമായി വേർപിരിഞ്ഞെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെയാണ് ബിയാൻകാർഡി അവരുടെ വേർപിരിയലിന്റെ ഞെട്ടിക്കുന്ന വാർത്ത ആദ്യം പുറത്തുവിട്ടത്.
ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള വേർപിരിയലിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബിയാൻകാർഡി. ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് കാരണം വെളിപ്പെടുത്തിയിരിക്കുന്നത്. ''ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പങ്കാളിയല്ല. ഞാനും നെയ്മറും തമ്മില്‍ ഇപ്പോള്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന ബന്ധം മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമെല്ലാം ഇതോടുകൂടി അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു.'' ബ്രൂണ കുറിച്ചു.
advertisement
ബ്രസീലിയന്‍ മോഡല്‍ അലിന്‍ ഫാരിയാസുമായി നെയ്മര്‍ നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നത്. ഇതോണോ വേർപിരിയലിനു പിന്നിൽ എന്നാണ് ആരാധകർ ചോദിക്കുന്നത്.അലിന്‍ ഫാരിയാസിനോട് സ്വകാര്യ ചിത്രങ്ങള്‍ നെയ്മര്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞ് നെയ്മറും രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 01, 2023 5:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'രഹസ്യചാറ്റ് പുറത്ത്'; കുഞ്ഞുണ്ടായി ഒരു മാസത്തിനു ശേഷം നെയ്മറും പങ്കാളിയും പിരിഞ്ഞു


