പ്രസവ വാര്‍ഡില്‍ ജോലി ചെയ്യുന്ന 9 നഴ്സുമാരും 'ഗര്‍ഭിണി'! വൈറലായി ഒരു ഗ്രൂപ്പ് ഫോട്ടോ

Last Updated:
പ്രസവാര്‍ഡില്‍ ഡ്യൂട്ടിയ്ക്കു നില്‍ക്കുന്ന ഒന്‍പത് നഴ്‌സുമാരും ഗര്‍ഭിണികള്‍. പോര്‍ട്ട്‌ലാന്‍ഡിലെ മെയ്‌നെ മെഡിക്കല്‍ സെന്ററിലാണ് ഈ കൗതുകക്കാഴ്ച.  ഈ നഴ്സുമാരിൽ എട്ടുപേരും ആശുപത്രിയിലെ പ്രസവ വാര്‍ഡിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം ഇവരില്‍ ഒരാളായ ബ്രിറ്റെനി വെര്‍വില്ലെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. ഇതു വൈറലായതിനു പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.
ഈ വേനല്‍ക്കാലത്ത് കുറെ കുട്ടികള്‍ ജനിക്കുമെന്ന കുറിപ്പോടെയാണ് ബ്രിറ്റെനി ചിത്രം പങ്കുവച്ചത്. ചിത്രത്തിനു താഴെ അഭിനന്ദനക്കുറിപ്പുമായി ആശുപത്രി മാനേജ്‌മെന്‍രും രംഗത്തെത്തിയിട്ടുണ്ട്.
ഇവരുടെ പ്രസവവും ഏറെക്കുറെ ഒരേ സമയത്തായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
എണ്‍പത് നഴ്‌സുമാരാണ് ഈ ആശുപത്രിയിലെ പ്രസവ വിഭാഗത്തില്‍ ജോലി ചെയ്യുന്നത്. അരിസോണ ആശുപത്രിയിലെ 16 നഴ്‌സുമാര്‍ ഒരേ സമയത്ത് ഗര്‍ഭിണികളായത്  കഴിഞ്ഞ വര്‍ഷം വാര്‍ത്തയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സുമാരാണ് അന്ന് വാര്‍ത്തയില്‍ ഇടംപിടിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രസവ വാര്‍ഡില്‍ ജോലി ചെയ്യുന്ന 9 നഴ്സുമാരും 'ഗര്‍ഭിണി'! വൈറലായി ഒരു ഗ്രൂപ്പ് ഫോട്ടോ
Next Article
advertisement
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
  • 2027-ലെ സെന്‍സസ് നടത്താന്‍ 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

  • 2027 സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ ആക്കി, മൊബൈല്‍ ആപ്പുകളും റിയല്‍ ടൈം നിരീക്ഷണവും നടപ്പാക്കും.

  • 30 ലക്ഷം ഫീല്‍ഡ് പ്രവര്‍ത്തകരെ നിയമിച്ച്, 1.02 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement