'ജട്ടി' ആള് ചില്ലറക്കാരനല്ല; ഇനി ഓക്സ്ഫഡ് ഡിക്ഷണറിയിലും
Last Updated:
1990 കളുടെ മധ്യത്തില് ബി.ബി.സിയില് അവതരിപ്പിച്ച ഹാസ്യപരിപാടിയിലൂടെയാണ് 'ജട്ടീസ്' എന്ന പദം വ്യാപകമായത്.
ഓക്സ്ഫഡ് ഡിക്ഷണറിയിലും കയറിപ്പറ്റി 'ജട്ടീസ്'. ഇന്ത്യന്- ഇംഗ്ലീഷ് പദമായാണ് 'ജട്ടീസ്' ഡിക്ഷണറിയില് കയറിപ്പറ്റിയിരിക്കുന്നത്. അടിവസ്ത്രത്തെയാണ് 'ജട്ടീസ്' എന്നു വളിക്കുന്നത്. ഷോര്ട്ട്, ഷോര്ട്ട് ട്രൗസര് എന്നീ അര്ഥങ്ങളാണ് ഇതിനു ഡിക്ഷണറിയില് നല്കിയിരിക്കുന്നത്.
1990 കളുടെ മധ്യത്തില് ബി.ബി.സിയില് അവതരിപ്പിച്ച ഹാസ്യപരിപാടിയിലൂടെയാണ് 'ജട്ടീസ്' എന്ന പദം വ്യാപകമായത്. സഞ്ജീവ് ഭാസ്കര്, മീരാ സയാല്, കുല്വീന്ദര് ഗിര് എന്നിവരാണ് ഈ പരിപാടിയില് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിചിരുന്നത്. ഇന്ത്യന്- ഇംഗ്ലീഷ് സംസ്കാരത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതായിരുന്നു പരിപാടി.
650 വാക്കുകളാണ് ജട്ടീസിനൊപ്പം ഓക്സ്ഫഡ് ഡിക്ഷണറി കൂട്ടിച്ചേര്ക്കാന് തീരുമാനിച്ചിരിക്കുന്നത്.
advertisement
മാര്ച്ച്, ജൂണ് മാസങ്ങളിലാണ് ഡിക്ഷണറിയില് പുതിയ വാക്കുകള് കൂട്ടിച്ചേര്ക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 22, 2019 9:03 PM IST