ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ തലസ്ഥാന നഗരിയായ ഇസ്ലാമാബാദിന്‍റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പരാതി. ഓണ്‍ലൈൻ പരാതി ശേഖരണ കേന്ദ്രമായ ഒരു സൈറ്റിൽ പ്രത്യക്ഷപ്പെട്ട പരാതിയെ അനുകൂലിച്ച് മുന്നൂറിലധികം പേരാണ് ഇതുവരെ ഒപ്പുവച്ചിരിക്കുന്നത്. ബംഗ്ലാദേശ് സ്വദേശിയായ അയ്ഹം അബ്റാർ എന്നയാളാണ് പരാതി തുടങ്ങി വച്ചത്.
'ഇസ്ലാം നല്ലതാണ് (good). പാകിസ്ഥാൻ ഇസ്ലാമിനെ സ്നേഹിക്കുന്നു. പിന്നെന്തിന് Islama'BAD'? എന്നു ചോദിച്ചു കൊണ്ടാണ് ഇയാൾ പരാതി തുടങ്ങിവച്ചത്. അധികം വൈകാതെ തന്നെ ഈ പരാതി വൈറലായി. തീർത്തും യുക്തിരഹിതമായ ഒരു ആവശ്യമാണിതെന്നാണ് നെറ്റിസണ്‍സ് പ്രതികരിക്കുന്നത്.
പരാതിക്കാരൻ കരുതുന്നത് പോലെ ഇസ്ലാമാബാദ് 'Islama-bad'എന്നല്ല മറിച്ച് "Islam-abad'ആണെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമിന്‍റെ നഗരം എന്നാണ് ഇത് അർഥമാക്കുന്നത് അല്ലാതെ പരാതിക്കാരൻ കരുതുന്ന അർഥം അനുസരിച്ച് ഇസ്ലാം മോശം എന്നു പറയുന്നതല്ല. ഇസ്ലാം-ആബാദ് എന്നിങ്ങനെ രണ്ട് ഉർദു പദങ്ങൾ ചേർന്നാണ് 'Islamabad'എന്ന പേരുണ്ടായതെന്നും വിശദീകരിക്കുന്നുണ്ട്.
ഒരു പ്രത്യേക സ്ഥലം എന്ന വിശേഷണമാണ് സാധരണയായി ആബാദ് എന്നു കൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യയിലും ഇതു പോലെ പല സ്ഥലങ്ങളുടെയും പേകുകൾ 'Abad'എന്ന വാക്കിൽ അവസാനിക്കുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
A petition has been filed to change the name of Islamabad to Islamagood.
It’s not even a joke.
രസകരമായ പല പ്രതികരണങ്ങളും ട്വിറ്ററിൽ ഇതിനെതിരെ വരുന്നുണ്ട്. ഈ പരാതിയിൽ ഒപ്പിട്ട ആളുകളെ എനിക്കൊന്നും കാട്ടിത്തരുമോ കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്' എന്നായിരുന്നു തമാശരൂപത്തിൽ ഒരു പ്രതികരണം. Islambad, islamagood ആയിക്കഴിയുമ്പോൾ hydera'bad' hydera'good'എന്നാക്കണമെന്നും ചിലർ കളിയാക്കുന്നുണ്ട്. വളരെ കാര്യമായി പറഞ്ഞതാണെങ്കിലും തമാശയായിട്ടുണ്ടെന്നാണ് മറ്റു ചിലരുടെ പ്രതികരണം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.