'ഐ നീഡ് ടു നോ..'; ഓച്ചിറയില്‍ 'ഭരത്ചന്ദ്രന്റെ ശൗര്യം വിടാതെ സുരേഷ് ഗോപി എം.പി

Last Updated:

നവോത്ഥാന മൂല്യത്തെക്കുറിച്ച്  സംസാരിക്കുന്നവര്‍ എന്തുകൊണ്ടാണ് പ്രശ്‌നത്തില്‍ ഇടപെടാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു.

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുരേഷ് ഗോപി എം.പി. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ വ്യാഴാഴ്ച ഓച്ചിറയിലെ വീട്ടിലെത്തിയപ്പോഴാണ് സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനുമായി പൊട്ടിത്തെറിച്ചുകൊണ്ട് ഫോണില്‍ സംസാരിച്ചത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപി ഫോണില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിട്ടുള്ള സുരേഷ്‌ഗോപി, അതേരീതിയില്‍ തന്നെയാണ്  ഉദ്യോഗസ്ഥനോട് ഫോണില്‍ സംസാരിച്ചതും.
രണ്ട് മാസം മുന്‍പ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയ കാര്യവും സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനോട് വിശദീകരിക്കുന്നുണ്ട്. ഇതില്‍ എന്ത് നടപടിയാണ് പൊലീസ് എടുത്തതെന്ന് തനിക്ക് അറിയണമെന്നും എം.പി പറയുന്നുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് സുരേഷ് ഗോപി ഓച്ചിറയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച്  സംസാരിക്കുന്നവര്‍ എന്തുകൊണ്ടാണ് പ്രശ്‌നത്തില്‍ ഇടപെടാത്തതെന്നും അദ്ദേഹം ചോദിച്ചു.
advertisement
അതേസമയം സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ പൊലീസ് ബംഗലൂരൂ, രാജസ്ഥാന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ 24 മണിക്കൂര്‍ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്. സി.പി.ഐ നേതാവിന്റെ മകന്‍ പ്രതിയായതിനാലാണ് കേസില്‍ നടപടി ഉണ്ടാകാത്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഐ നീഡ് ടു നോ..'; ഓച്ചിറയില്‍ 'ഭരത്ചന്ദ്രന്റെ ശൗര്യം വിടാതെ സുരേഷ് ഗോപി എം.പി
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement