സുഖമില്ലെന്നു ബോസിനോട് പറഞ്ഞ് യാത്ര ചെയ്യാൻ അവധിയെടുത്തു; വിമാനത്തിൽ കയറിയപ്പോൾ അതാ ഇരിക്കുന്നു ബോസ് !
- Published by:Naseeba TC
- news18-malayalam
Last Updated:
സുഖമില്ലെന്നു പറഞ്ഞ് അവധിയെടുത്ത് മറ്റൊരു കാര്യത്തിന് ഇറങ്ങിത്തിരിച്ച ലൈല വിമാനത്തിൽ വെച്ചാണ് തന്റെ ബോസിനെ കണ്ടത്
അവധിയെടുക്കാൻ മേലുദ്യോഗസ്ഥരോട് കള്ളം പറയാത്തവർ ചുരുക്കമായിരിക്കും. എന്നാൽ അങ്ങനെ കള്ളം പറഞ്ഞ്, അവധിയുമെടുത്ത് കറങ്ങി നടക്കുന്നതിനിടെ ബോസിന്റെ കൺമുൻപിൽ ചെന്നുപെട്ടാലോ, ആകെ പെട്ടുപോയ അവസ്ഥയായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ലൈല സോറസ്.
സുഖമില്ലെന്നു പറഞ്ഞ് അവധിയെടുത്ത് മറ്റൊരു കാര്യത്തിന് ഇറങ്ങിത്തിരിച്ച ലൈല വിമാനത്തിൽ വെച്ചാണ് തന്റെ ബോസിനെ കണ്ടത്. ഇതിന്റെ വീഡിയോയും ലൈല ചിത്രീകരിച്ചിട്ടുണ്ട്. ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഇതിനകം 11 മില്യനിലധികം ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്.
“സുഖമില്ലെന്നു കള്ളം പറഞ്ഞ് അവധിയെടുത്തു. പിന്നാലെ, ഞാൻ യാത്ര ചെയ്ത അതേ വിമാനത്തിൽ വെച്ച് എന്റെ ബോസിനെ കണ്ടു”, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജെറ്റ്‌സ്റ്റാർ ഫ്ലൈറ്റിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങുന്നതും തന്റെ ബോസ് ആണെന്നു പറഞ്ഞ് ലൈല ഒരാളെ സൂം ഇൻ ചെയ്യുന്നതും വീഡിയോയിൽ കാണാം. പിന്നീട് ക്യാമറ ലൈലക്കു നേരെ തന്നെ പാൻ ചെയ്ത് എത്തുകയാണ്. മാനേജർക്ക് തന്നെ കണ്ടാൽ മനസിലാകാതിരിക്കാൻ മാസ്കും സൺഗ്ലാസും തൊപ്പിയും ധരിച്ചാണ് ലൈല നടക്കുന്നത്.
advertisement
എന്നാൽ ബോസ് കാണാതെ മുങ്ങി നടന്നില്ലായിരുന്നുവെങ്കിലും താൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടാൻ സാധ്യതയില്ലായിരുന്നു എന്നും ലൈല പറയുന്നുണ്ട്. മുൻഭാഗത്ത് ആയിരുന്നു അദ്ദേഹത്തിന്റെ സീറ്റ്. മുൻവശത്തെ വാതിലിലൂടെയാണ് ബോസ് അകത്ത് കയറിയതും. തന്റെ സീറ്റ് പിൻഭാഗത്ത് ആയിരുന്നു എന്നും പിൻവശത്തെ വാതിലിലൂടെയാണ് അകത്ത് കയറിയതെന്നും ലൈല കൂട്ടിച്ചേർത്തു. എന്നാൽ ബോസ്, ലൈലയെ തിരിത്തറിഞ്ഞോ ഇല്ലയോ, കള്ളത്തരം പൊളിഞ്ഞോ എന്നതിനെക്കുറിച്ചുള്ള കാര്യങ്ങളൊന്നും ലൈല പങ്കുവെച്ചിട്ടില്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 23, 2024 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സുഖമില്ലെന്നു ബോസിനോട് പറഞ്ഞ് യാത്ര ചെയ്യാൻ അവധിയെടുത്തു; വിമാനത്തിൽ കയറിയപ്പോൾ അതാ ഇരിക്കുന്നു ബോസ് !