'കുടുംബം, എന്നേക്കും'; വിൻ ഡീസലിന്റെ മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പോൾ വാക്കറിന്റെ മകൾ

പോൾ വാക്കറിന്റെ മകൾ മെഡോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ മനംകവർന്നിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 30, 2020, 9:07 AM IST
'കുടുംബം, എന്നേക്കും'; വിൻ ഡീസലിന്റെ മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പോൾ വാക്കറിന്റെ മകൾ
Vin Diesel kids with Paul Walker's daughter Meadow (center)
  • Share this:
ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പ്രേമികൾക്ക് മറക്കാൻ കഴിയുന്ന പേരല്ല, പോൾ വാക്കർ എന്ന നീല കണ്ണുള്ള ആ ചെറുപ്പക്കാരനെ. ഫാസ്റ്റ് ആന്റ് ഫ്യൂരിയസിലെ ബ്രയാൻ ഒ'കോണർ എന്ന കഥാപാത്രത്തിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയ പോൾ വാക്കർ 2013 നവംബർ 30ന് കാർ അപകടത്തിലാണ് മരണപ്പെടുന്നത്.

പോൾ വാക്കറിന്റെ മകൾ മെഡോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ മനംകവർന്നിരിക്കുന്നത്. ഫാസ്റ്റ് ആന്റ് ഫ്യൂരിയസിൽ പോൾ വാക്കറിന്റെ സഹതാരം വിൻ ഡീസലിന്റെ മക്കൾക്കൊപ്പമുള്ള ചിത്രമാണ് മെഡോ പങ്കുവെച്ചത്. ഫാമിലി ഫോർ എവർ എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പോൾ വാക്കറിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് വിൻ ഡീസൽ. പോൾ വാക്കറുടെ മരണ ശേഷവും ഇരു കുടുംബങ്ങളും തമ്മിലുള്ള അടുപ്പമാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നത്. ഡീസലിന്റെ മക്കളായ വിൻസന്റ്, പോളിൻ, സിമിൽസ് എന്നിവർക്കൊപ്പമാണ് മെഡോ ചിത്രത്തിലുള്ളത്. 
View this post on Instagram
 

family, forever


A post shared by Meadow Walker (@meadowwalker) on

മെഡോയ്ക്കൊപ്പമുള്ള ചിത്രങ്ങൾ നേരത്തേ വിൻ ഡീസൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം മെഡോയുടെ 21 ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പോടെയായിരുന്നു വിൻ ഡീസൽ ജന്മദിനം ആശംസിച്ചത്.

TRENDING:ഖാസെം സുലൈമാനി വധം: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ [NEWS]59 Chinese apps banned including TikTok | ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചു [NEWS]PUBG | നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തിൽ പബ് ജി ഇല്ല; എന്തുകൊണ്ട് ? [NEWS]
2013 ൽ ഉണ്ടായ ഫിലിപ്പീൻസ് ചുഴലിക്കാറ്റിന് ഇരയായവരെ സഹായിക്കാൻ വേണ്ടി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു പോൾ വാക്കർ അപകടത്തിൽ പെട്ടത്.ബാലതാരമായി അഭിനയരംഗത്തെത്തിയ പോൾ വാക്കർ ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരിപാടികളിലൂടെയായിരുന്നു ശ്രദ്ധേയനായത്. മോൺസ്റ്റർ ഇൻ ദി ക്ലോസ്റ്റ് എന്ന 1986 ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ സിനിമയിലെത്തി. 1998 ൽ പുറത്തിറങ്ങിയ മീറ്റ് ദി ഡീഡിൽസ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

വിൻ ഡീസലിനൊപ്പം 2001 ൽ ഫാസ്റ്റ് ആന്റ് ഫ്യൂരിയസിൽ അഭിനയിച്ചതോടെ ലോക സിനിമാ പ്രേക്ഷകർ അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങി.
First published: June 30, 2020, 9:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading