ഇത് പേളിക്ക് സ്വപ്നനിമിഷം; നിലയെയും നിതാരയെയും കയ്യിലെടുത്ത് നയൻതാര
- Published by:Sarika N
- news18-malayalam
Last Updated:
സ്ത്രീകള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് നയൻതാരയുടേത് എന്നാണ് പേളി സോഷ്യൽ മീഡിയയിൽ കുറിച്ചത്
ഒട്ടനവധി ആരാധകരുള്ള താരമാണ് പേളി മാണി.അവതാരകയായി തുടങ്ങി അഭിനയവും വഴങ്ങുമെന്ന് തെളിയിച്ച നടിയാണ് താരം.ബിഗ് ബോസ്സിൽ എത്തിയതിന് ശേഷമാണ് പേളിക്ക് കുറച്ചധികം പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നത്.പിന്നീട് താരത്തിന്റെ വിവാഹവും മക്കളുടെ ജനനവും എല്ലാം പേളി യൂട്യൂബ് വീഡിയോകളിലൂടെ പങ്കുവയ്ക്കാറുണ്ട്. എല്ലാ കാര്യങ്ങളും ഇവിടെ പറയാറുള്ളതാണ്. മക്കളുടെ വിശേഷങ്ങള്‍ മറച്ച് വെക്കേണ്ടതായി തോന്നിയില്ലെന്നായിരുന്നു ഒരിക്കൽ പേളി പറഞ്ഞത്. ഇപ്പോഴിതാ താന്‍ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയു ചെയ്യുന്ന നയന്‍താരയെ കണ്ടുമുട്ടിയ സന്തോഷമാണ് പേളി പങ്കുവെച്ചിട്ടുള്ളത്.
advertisement
സ്ത്രീകള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് അവരുടേത്. നയന്‍താരയുടെ അഭിമുഖ വീഡിയോ കഴിഞ്ഞ ദിവസം പേളിയും ഷെയര്‍ ചെയ്തിരുന്നു. ഞങ്ങളുടെ കാലത്തെ താരമാണ് നയന്‍താര എന്ന് പറഞ്ഞായിരുന്നു പേളി സന്തോഷം പങ്കുവെച്ചത്. വീണ്ടും കാണണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ്. അവരുടെ കൈയ്യില്‍ എന്റെ മക്കളെ കൂടി കാണുമ്പോള്‍ സ്വപ്‌നനിമിഷം എന്നല്ലാതെ എന്ത് പറയാനാണ്. ഹൃദയം സ്‌നേഹം കൊണ്ട് വിങ്ങുകയാണ്. എന്റെയും മക്കളുടെയും കൂടെ സമയം ചെലവഴിച്ച നയന്‍താര, ഈ നിമിഷങ്ങള്‍ എന്നും മനസിലുണ്ടാവും. നിറയെ സ്‌നേഹവും ലളിതമായ പെരുമാറ്റവും. ശരിക്കും പ്രചോദനമാണ് അവര്‍. പോവുന്നിടത്തെല്ലാം സ്‌നേഹം പകരുന്ന വ്യക്തിത്വം. ഞങ്ങള്‍ക്ക് ഇങ്ങനെയൊരു അഭിമാനനിമിഷം സമ്മാനിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നുമായിരുന്നു പേളി കുറിച്ചത്.
advertisement
ഇതിനകം തന്നെ പേളിയുടെ കുറിപ്പും ചിത്രങ്ങളും ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. പേളി മാണി ഷോയിലേക്ക് അടുത്ത അതിഥിയായി എത്തുന്നത് നയന്‍താരയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 18, 2024 3:18 PM IST