തമിഴ്നാട്ടിലെ 'സ്വർണ സ്ഥാനാർത്ഥി'; 5 കിലോ സ്വർണവും ധരിച്ച് തമിഴ്നാട്ടിൽ പ്രചരണത്തിനിറങ്ങിയ സ്ഥാനാർത്ഥി
- Published by:Naseeba TC
- news18-malayalam
Last Updated:
നാമനിർദേശപത്രികയോടൊപ്പം നൽകിയ കണക്കനുസരിച്ച് 11.2 കിലോ സ്വർണമുണ്ടെന്ന് സ്ഥാനാർത്ഥി
ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയതു മുതൽ താരമാണ് ഹരി നാടാർ എന്ന സ്ഥാനാർത്ഥി. നോക്കിയിൽ കണ്ണ് മഞ്ഞളിക്കുന്ന തരത്തിലായിരുന്നു ഹരി നാടാർ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. 5 കിലോ സ്വർണഭാരണങ്ങൾ ധരിച്ച് അടുത്തിടെ ഒരു സ്ഥാനാർത്ഥി എത്തിയിട്ടുണ്ടാകില്ല.
തമിഴ്നാട്ടിലെ ആലങ്കുളം മണ്ഡലത്തിൽ നിന്നാണ് ഹരി നാടാർ മത്സരിക്കുന്നത്. പനങ്കാട്ടൂർ പടയ് കക്ഷിയുടെ നേതാവാണ് ഹരി നാടാർ. നാമനിർദേശപത്രികയോടൊപ്പം നൽകിയ കണക്കനുസരിച്ച് 11.2 കിലോ സ്വർണം തന്റെ പക്കലുണ്ടെന്ന് ഹരി നാടാർ തന്നെ പറയുന്നു.
സോഷ്യൽമീഡിയയിൽ വൈറലാണ് ഹരി നാടാർ. ഒന്നിനുമീതെ ഒന്നായി തടിയൻ സ്വർണ മാലകളും നാടാർ എന്നെഴുതിയ വലിയ സ്വർണ ലോക്കറ്റുമൊക്കെ കഴുത്തിൽ അണിഞ്ഞാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥി എത്തിയത്. കൂടാതെ രണ്ട് കൈയ്യിലുമായി വളകളും വലിയ ബ്രേസ് ലെറ്റുകളും പത്ത് വിരലുകളിലുമായി മോതിരങ്ങളും കാണാം.
advertisement

Image: Instagram
വ്യവസായി എന്നാണ് നാമനിർദേശപത്രികയിൽ ഹരി നാടാർ രേഖപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ് വരെയാണ് വിദ്യാഭ്യാസം. പണം പലിശയ്ക്കു നൽകുകയാണ് തൊഴിൽ എന്നാണ് റിപ്പോർട്ടുകൾ. സിനിമാക്കാർ ഉൾപ്പെടെയുള്ളവർ ഹരി നാടാരിൽ നിന്നും പണം വാങ്ങുന്നുണ്ടെന്നും വാർത്തകളിലുണ്ട്.

Image: Instagram
തെരഞ്ഞടുപ്പിൽ മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടി സ്വർണം അണിഞ്ഞതല്ല ഹരി നാടാർ. വരുമാനത്തിൽ നല്ല പങ്കും സ്വർണം വാങ്ങിക്കാനാണ് ഉപയോഗിക്കുന്നതെന്ന് ഹരി നാടാർ പറയുന്നു. സ്വർണത്തോടുള്ള ഇഷ്ടമാണ് അഞ്ച് കിലോയൊക്കെ ധരിച്ച് നടക്കാനുള്ള കാരണം.
advertisement
തമിഴ്നാട്ടിൽ തന്നെ മറ്റൊരു സ്ഥാനാർത്ഥി പിപിഇ കിറ്റ് ധരിച്ച് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ സ്ഥാനാർത്ഥിയെ കുറിച്ചും വാർത്തകളുണ്ടായിരുന്നു.

Image: Instagram
പ്രചരണത്തിനിടയിൽ വനിതാ വോട്ടറുടെ വസ്ത്രങ്ങൾ അലക്കി വോട്ട് അഭ്യർത്ഥിച്ച സ്ഥാനാർത്ഥിയെ കുറിച്ചും വാർത്തയുണ്ടായിരുന്നു. തമിഴ്നാട്ടിലെ നാഗപട്ടണം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി തങ്ക കതിരവനാണ് വ്യത്യസ്ത രീതിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്. വണ്ടിപ്പേട്ടയിൽ ഓരോ വീട്ടിലും കയറി വോട്ട് തേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സമീപത്ത് ഒരു സ്ത്രീ അലക്കുന്നത് സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽപെട്ടത്.
advertisement
ഉടനെ തന്നെ സ്ത്രീയുടെ സമീപത്ത് ചെന്ന തങ്ക കതിരവൻ വസ്ത്രങ്ങൾ താൻ അലക്കാമെന്ന് പറയുകയായിരുന്നു. ഇതുകേട്ട് ആശ്ചര്യപ്പെട്ട സ്ത്രീ അദ്ദേഹത്തെ വിലക്കുകയും ചെയ്തു. എങ്കിലും സ്ഥാനാർത്ഥിയുടെ സ്നേഹപൂർവമായ നിർബന്ധത്തിനൊടുവിൽ വീട്ടമ്മ അദ്ദേഹത്തിന് അലക്കികൊണ്ടിരുന്ന വസ്ത്രങ്ങൾ നൽകുകയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 31, 2021 8:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തമിഴ്നാട്ടിലെ 'സ്വർണ സ്ഥാനാർത്ഥി'; 5 കിലോ സ്വർണവും ധരിച്ച് തമിഴ്നാട്ടിൽ പ്രചരണത്തിനിറങ്ങിയ സ്ഥാനാർത്ഥി