രക്ഷപ്പെടുത്തിയ മൈന തലയിൽ ഇരിപ്പുറപ്പിച്ചു; ഇന്റർനെറ്റിൽ വൈറലായ സഹജീവി സ്നേഹം

Last Updated:

നഗരവൽക്കരണം ഏറ്റവും കൂടുതൽ ബാധിച്ച ജീവജാലങ്ങളിൽ ഒന്നാണ് പക്ഷികൾ. മലിനീകരണവും നിർമാണ പ്രവർത്തനങ്ങളും ഇവരുടെ ആവാസ വ്യവസ്ഥയെ താറുമാറാക്കി

കോൺക്രീറ്റ് കെട്ടിടങ്ങളും ശബ്ദമലിനീകരണവും വ്യാപകമായതോടെ നമ്മുടെ നഗരങ്ങൾക്ക് നഷ്ടമാകുന്ന ശബ്ദമാണ് ചെറു പക്ഷികളുടേത്. എന്നാൽ, ഭൂമിയിലെ ഈ ജീവജാലങ്ങൾക്ക് സുരക്ഷിതമായ സ്ഥലം ഒരുക്കാൻ പ്രയത്നിക്കുകയാണ് ഗോവയിലെ ഒരു സ്ത്രീ. പക്ഷികളെക്കുറിച്ച് മനസിലാക്കുന്നതിനും പഠിക്കുന്നതിനും തൽപ്പരനായ മനീഷ് ഹരിപ്രസാദ് ട്വീറ്റ് ചെയ്ത ഈ സ്ത്രീയുടെ ചിത്രം ഇന്റനെറ്റിൽ ശ്രദ്ധ നേടുകയാണ്.
മൈന ഇനത്തിൽപ്പെട്ട പക്ഷി സ്ത്രീയുടെ തലയിൽ ഇരിക്കുന്നതാണ് ചിത്രം. തലയിൽ നിന്നും പക്ഷിയെ കയ്യിലേക്ക് എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് കൂട്ടാക്കാത്ത പക്ഷിയെ രണ്ടാമത്തെ ചിത്രത്തിൽ കാണാം. അൽപ്പ നേരത്തിന് ശേഷം പക്ഷി സ്ത്രീയുടെ കയ്യിൽ നിന്നും പറന്ന് പോവുകയും ചെയ്യുന്നു. യാതൊരു പേടിയും ഇല്ലാതെയാണ് സത്രീക്ക് ഒപ്പം മൈന സമയം ചെലവിടുന്നത് എന്ന് വ്യക്തമാണ്. ഇക്കാരണം കൊണ്ട് ഇന്റർനെറ്റിൽ ധാരാളം അളുകളിൽ ഇത് കൗതുകം ഉണർത്തുന്നു.
advertisement
ഗോവയിലെ മുക്കുവ ഗ്രാമത്തിൽ നിന്നുള്ള പ്രായമായ ഈ സത്രീ കൂടുകളിൽ നിന്നും വീഴുന്ന പക്ഷികളെ രക്ഷപ്പെടുത്താറുണ്ടെന്ന് ചിത്രം പങ്കുവെച്ച മനീഷ് ഹരിപ്രസാദ് പറയുന്നു. അങ്ങനെ രക്ഷപ്പെടുത്തിയ മൈനയാണ് വേറെ എവിടെയും ഇരിക്കാൻ കൂട്ടാക്കാതെ സ്ത്രീയുടെ തലയിൽ തന്നെ ഇരിപ്പുറപ്പിച്ചത്. 'എപ്പോഴാണ് നീ കൂട്ടിലേക്ക് പോകുന്നത്' എന്ന് ശകാരിച്ചതോടെയാണ് പക്ഷി പറന്നു പോയതെന്നും ഹൃദ്യമായ നിമിഷമായിരുന്നു ഇതെന്നും അദ്ദേഹം വിവരിക്കുന്നു.
advertisement
സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. ട്വിറ്ററിൽ 700ലധികം പേർ ചിത്രം ലൈക്ക് ചെയ്തു. നൂറിൽ അധികം റീ ട്വീറ്റുകളും ചിത്രത്തിന് ലഭിച്ചു. നിരവധി കമന്റുകളും പോസ്റ്റിന് ലഭിച്ചു. ഒരുപാട് പേർക്ക് പ്രചോദനമാണ് ഈ അമ്മയെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത്തരം സഹജീവി സ്നേഹവും കരുണയും മനുഷ്യരിൽ കുറഞ്ഞ് വരികയാണെന്നും മാതൃക തീർക്കുകയാണ് ഈ അമ്മ ചെയ്യുന്നതെന്ന് പറഞ്ഞവരും ഏറെയാണ്. പോസ്റ്റിൽ പറഞ്ഞ പക്ഷിയും സ്ത്രീയും തമ്മിലുള്ള ഹൃദ്യമായ സംഭാഷണം കേൾക്കാൻ ആഗ്രഹമുണ്ടെന്നും ചിലർ കമന്റ് എഴുതി.
advertisement
'എത്ര പ്രചോദനപരമാണ് ഈ കാഴ്ച. പ്രായമാകുമ്പോൾ എനിക്കും ഇവരെപ്പോലെ ആകണം. കരുണയെന്ന വികാരത്തെക്കുറിച്ച് പലരും പറയാറുണ്ട് പക്ഷേ വിരളമായി മാത്രമാണ് കാണാറുള്ളത്' - പക്ഷി നിരീക്ഷണങ്ങളിൽ തൽപരയായ ശാലിനി എല്ലശേരി ട്വിറ്ററിൽ കുറിച്ചു.
നഗരവൽക്കരണം ഏറ്റവും കൂടുതൽ ബാധിച്ച ജീവജാലങ്ങളിൽ ഒന്നാണ് പക്ഷികൾ. മലിനീകരണവും നിർമാണ പ്രവർത്തനങ്ങളും ഇവരുടെ ആവാസ വ്യവസ്ഥയെ താറുമാറാക്കി. ഇലക്ട്രിക് ലൈനുകൾ കാരണവും ധാരാളം പക്ഷികൾ ദിവസേന ചത്തൊടുങ്ങുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വിഭാഗത്തിൽപ്പെട്ട പക്ഷികളെ സംരക്ഷിക്കുന്നതിന് ഹൈ ടെൻഷൻ ഇലക്ട്രിക്ക് കേബിളുകൾ ഭൂമിക്കടിയിലൂടെ കൊണ്ടുവരണം എന്ന ആവശ്യം ഉയർന്നിരുന്നു.
advertisement
ഭൂമിയിലെ ഭാരമുള്ള പറക്കുന്ന പക്ഷിയാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തുകയും എന്തു കൊണ്ട് ഹൈടെൻഷൻ കേബിളുകൾ ഭൂമിക്കടിയിലൂടെ വലിച്ചു കൂടാ എന്ന് കേന്ദ്ര സർക്കാരുകളോടും ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാന സർക്കാരുളോടും കോടതി ചോദിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രക്ഷപ്പെടുത്തിയ മൈന തലയിൽ ഇരിപ്പുറപ്പിച്ചു; ഇന്റർനെറ്റിൽ വൈറലായ സഹജീവി സ്നേഹം
Next Article
advertisement
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
  • പ്രതി നജീബ് സെല്ലിൽ അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

  • മദ്യലഹരിയിൽ 69 കാരിയെ പീഡിപ്പിച്ച കേസിലാണ് നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

  • പ്രതിയെ കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു.

View All
advertisement