പോളണ്ടിൽ പിറന്ന കുഞ്ഞൻ മാന് 'പി' യിൽ തുടങ്ങുന്ന പേര് വേണമെന്ന് മൃഗശാല
- Published by:Vishnupriya S
- news18-malayalam
Last Updated:
വംശനാശം നേരിടുന്ന വിശേഷപ്പെട്ട ജീവി ആയതിനാലാണ് പേര് 'പി'യിൽ തുടങ്ങണം എന്ന് പറയുന്നത്.
ഈ കുഞ്ഞൻ മാന് പേരിടാമോ? ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ മാൻ ഇനമായ സതേൺ പുഡു(Southern Pudu) വിഭാഗത്തിൽപെട്ട കുഞ്ഞൻ മാനിന് പേരിടാൻ അവസരം. പോളണ്ടിലെ വാഴ്സ (Warsaw) മൃഗശാലയിൽ രണ്ടു മാസം മുമ്പ് ജനിച്ച സതേൺ പുഡു എന്ന ഈ മാനിനാണ് പേരിടേണ്ടത്. മൃഗശാല അധികൃതർ ഫെയ്സ്ബുക്കിലൂടെ ഈ മാനിനായി പേരുകൾ ക്ഷണിച്ചിരിക്കുകയാണ്.
ഇംഗ്ലീഷ് അക്ഷരം ‘പി‘യിൽ തുടങ്ങുന്ന പേരുകളാണ് മാനിനു വേണ്ടത്. വംശനാശം നേരിടുന്ന വിശേഷപ്പെട്ട ജീവി ആയതിനാലാണ് പേര് 'പി'യിൽ തുടങ്ങണം എന്ന് പറയുന്നത്. തെക്കൻ അമേരിക്കൻ രാജ്യങ്ങളായ ചിലെയിലെയും(Chile) അർജന്റീനയിലെയും(Argentina) വാൽഡിവിയൻ കാടുകളിലാണ് സതേൺ പുഡു വിഭാഗത്തിലുള്ള മാനുകൾ കാണപ്പെടുന്നത്. പൂർണവളർച്ചയെത്തിയ പുഡു മാനുകൾക്ക് 46 സെന്റിമീറ്റർ പൊക്കവും 15 കിലോ വരെ ഭാരവുമുണ്ടാകാം. ഇവയുമായി ബന്ധമുള്ള നോർത്തേൺ പുഡുവാണ് മാനുകളിൽ ഏറ്റവും ചെറിയ ജീവികൾ.
വംശനാശഭീഷണി വളരെയേറെ നേരിടുന്ന മാനുകളാണ് സതേൺ പുഡു. ഇപ്പോൾ വന്ന പുതിയ മാൻകുട്ടിയെക്കൂടി കൂട്ടുമ്പോൾ മൃഗശാലയിലെ മാനുകളുടെ എണ്ണം നാലായിട്ടുണ്ട്. എപ്പോഴും ഒളിച്ചിരിക്കാൻ ആഗ്രഹിക്കുന്ന മൃഗങ്ങളാണ് സതേൺ പുഡു മാനുകൾ. പൊതുവെ ഏകാന്ത ജീവിതം നയിക്കുന്നവരാണ് സതേൺ പുഡു മാനുകൾ. ഇവ പുല്ലുമേയുമ്പോഴും മറ്റും അതീവ ജാഗ്രത പുലർത്താറുണ്ട്. എന്തെങ്കിലും ഭീഷണി ശ്രദ്ധയിൽപെട്ടാൽ ഇവ സിഗ്സാഗ് ശൈലിയിൽ ഓടിയൊളിക്കും.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 28, 2024 12:18 PM IST