advertisement

സെന്റ് തെരേസയെ ഇളക്കി മറിച്ച് അധ്യാപികയുടെ വൈറൽ ഡാൻസ്; ഒടുവിൽ കമെന്റുമായി റാപ്പർ ബാദ്ഷാ

Last Updated:

സാരിയും സ്‌നീക്കേഴ്‌സും ധരിച്ച് വളരെ പ്രൊഫഷണൽ ആയി ഡാൻസ് ചെയുന്ന അരുണിമയെ വിഡിയോയിൽ കാണാൻ കഴിയും

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അധ്യാപികയുടെ വൈറൽ ഡാൻസ് ചർച്ചയാവുകയാണ്.അരുണിമ ദേവാശിഷ് ആണ് സോഷ്യൽ മീഡിയ അന്വേഷിക്കുന്ന ആ വൈറൽ മിസ് ." ഞങ്ങൾക്ക് കിട്ടിയ കൂളസ്റ്റ് ടീച്ചേർസ്" എന്ന അടികുറിപ്പോടെ ഒരു വിദ്യാർത്ഥിനി പങ്കുവച്ച വീഡിയോ നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. കഴിഞ്ഞ ജൂലൈ 29-ന് കോളേജിൽ നടന്ന ഒരു പരിപാടിക്കിടയിൽ നടന്ന ചില ഡാൻസ് രംഗങ്ങളുടെ ക്ലിപ്പാണിത്.














View this post on Instagram
























A post shared by theja 🐷 (@thejjjjj_)



advertisement
ബോളിവുഡ് റാപ്പർ ബാദ്‌ഷായുടെ കാലാ ചഷ്മ എന്ന ഗാനത്തിനാണ് അരുണിമ ചുവടുവച്ചത്. ബാർ ബാർ ദേഖോ എന്ന ഹിന്ദി സിനിമയിലെ ഹിറ്റ് ഗാനമാണിത്.ഏകദേശം 10 മില്യൺ വ്യൂസ് ഇതിനോടകം വീഡിയോക്ക് ലഭിച്ച കഴിഞ്ഞു. സാരിയും സ്‌നീക്കേഴ്‌സും ധരിച്ച് വളരെ പ്രൊഫഷണൽ ആയി ഡാൻസ് ചെയുന്ന അരുണിമയെ വിഡിയോയിൽ കാണാൻ കഴിയും . വീഡിയോ വൈറലായതിന് പിന്നാലെ റാപ്പർ ബാദ്‌ഷാക്കും ഒത്തിരി മെൻഷൻ ലഭിച്ചിരുന്നു. ഒടുവിൽ താരവും വീഡിയോക്ക് പ്രതികരണമായി എത്തി ," പ്രസന്റ് ടീച്ചർ " എന്നാണ് ബാദ്‌ഷായുടെ കമന്റ്.
advertisement
അപ്രതീക്ഷിതമായ നൃത്ത പ്രകടനത്തിന് രാജ്യത്തുടനീളമുള്ള ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്ന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ഉണ്ടാകുന്നത്. "ഞങ്ങൾക്കും ഉണ്ടായിരുന്നു കുറെ ടീച്ചേർസ് " , " ഞങ്ങടെ ടീച്ചേഴ്സും ഇത് കണ്ട് പഠിക്കട്ടെ " എന്നിങ്ങനെ പോകുന്നു മലയാളികളുടെ കമന്റുകൾ. വൈറൽ മിസ്സിന് ഇപ്പോൾ 8 ലക്ഷത്തിലധികം ലൈക്കുകളും , 3 ലക്ഷം ഷെയറും കിട്ടിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സെന്റ് തെരേസയെ ഇളക്കി മറിച്ച് അധ്യാപികയുടെ വൈറൽ ഡാൻസ്; ഒടുവിൽ കമെന്റുമായി റാപ്പർ ബാദ്ഷാ
Next Article
advertisement
ഇൻസ്പെക്ടർ നിരന്തരം പ്രണയസന്ദേശം അയച്ച് ശല്യം ചെയ്യുന്നതായി പോലീസിന് ലേഡി ഡോണിന്റെ പരാതി
ഇൻസ്പെക്ടർ നിരന്തരം പ്രണയസന്ദേശം അയച്ച് ശല്യം ചെയ്യുന്നതായി പോലീസിന് ലേഡി ഡോണിന്റെ പരാതി
  • ബെംഗളൂരു ഇൻസ്പെക്ടർ പാപ്പണ്ണയും 'ലേഡി ഡോൺ' യശസ്വിനി ഗൗഡയും തമ്മിലുള്ള പ്രണയ സംഭാഷണങ്ങൾ പുറത്ത്

  • ഓഡിയോ ക്ലിപ്പുകളും സന്ദേശങ്ങളും പുറത്ത് വന്നതോടെ കർണാടക പൊലീസിന് വലിയ നാണക്കേടാണ് നേരിടുന്നത്

  • ഇൻസ്പെക്ടറിനെതിരെ മുൻപ് സസ്പെൻഷൻ ഉണ്ടായിട്ടുണ്ട്, സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുമെന്ന് പൊലീസ്

View All
advertisement