ക്രെഡിറ്റ് കാർഡ് നിങ്ങളെ 'ഹൈ' ആക്കും; ക്രെഡിറ്റ് കാർഡ് കൊക്കേയ്ൻ ഉപയോഗം പോലെയെന്ന് പഠനം

Last Updated:

ചെലവ് കണക്കിലെടുക്കാതെയാണ് ആളുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി.

ഷോപ്പിംഗ് പലർക്കും ആസക്തിയാണ്. ഓരോ വാങ്ങലിലുമുള്ള ഉയർന്ന ചെലവ് ആളുകളെ കൊക്കെയ്ൻ ഉപയോഗത്തിന് സമാനമായ രീതിയിൽ ബാധിക്കുമെന്നാണ് പുതിയ പഠന റിപ്പോ‍ർട്ട്. ഷോപ്പിംഗ് തലച്ചോറിനെ കൊക്കെയ്ൻ പോലെ ബാധിക്കുന്നതിനാൽ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവ‌‍ർ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിനും അടിമപ്പെടാം.
മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) നടത്തിയ പഠനത്തിൽ, ക്രെഡിറ്റ് കാർഡ് വാങ്ങലുകൾ തലച്ചോറിൽ കൊക്കെയ്ൻ, ആംഫെറ്റാമൈൻ പോലുള്ള ലഹരി മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന രാസപ്രവർത്തനത്തിന് കാരണമാകുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
പണത്തിനുപകരം കാർഡ് ഉപയോഗിക്കുമ്പോൾ ആളുകൾ കൂടുതൽ പണം ചെലവഴിക്കും.
കൊറോണ വൈറസ് പണമിടപാടുകളിലൂടെ പകരുമെന്ന ഭയത്തിലേക്ക് നയിച്ചതിന് ശേഷമാണ് ക്രെഡിറ്റ് കാ‍ർ‍ഡ് ഉപയോഗം വർദ്ധിച്ചത്. വ്യത്യസ്ത തരം ഷോപ്പിംഗ് ക്രെഡിറ്റ് കാർഡുകൾ വ്യത്യസ്ത തരം ആഗ്രഹങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തി. ഇന്ധനം വാങ്ങാനും റെസ്റ്റോറന്റുകളിലുമെല്ലാം ഇപ്പോൾ ആളുകൾ ക്രെഡിറ്റ് കാർഡുകളാണ് ഉപയോഗിക്കുന്നത്.
advertisement
ഡെയ്‌ലി മെയിൽ റിപ്പോ‍ർട്ട് അനുസരിച്ച്, ചെലവ് കണക്കിലെടുക്കാതെയാണ് ആളുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി.
പണം ഉപയോഗിച്ച് ചെലവഴിക്കുന്നത് തലച്ചോറിലെ ‘റിവാർഡ് നെറ്റ്‌വർക്കുകൾ’ ഉത്തേജിപ്പിക്കുന്നില്ലെന്നാണ് പഠനത്തിന്റെ നിഗമനം.
പഠന റിപ്പോ‍ർട്ടിന്റെ സഹ രചയിതാവ് പ്രൊഫസർ ഡ്രാസെൻ പ്രെലെക് പറയുന്നതനുസരിച്ച്, ക്രെഡിറ്റ് കാർഡ് വാങ്ങൽ പോലുള്ള എല്ലാത്തരം അവാർഡുകളും തലച്ചോറിലെ റിവാർഡ് നെറ്റ്‌വർക്കുകൾ സജീവമാക്കുന്നു.
advertisement
പ്ലാസ്റ്റിക് കാർഡുകൾ കൈയിലുള്ളത് നിങ്ങളുടെ വാങ്ങലുകൾ കൂടുതൽ ആസ്വാദ്യകരമാക്കും. ദൈനംദിന ഉൽപ്പന്നങ്ങളുടെ വാങ്ങലുകൾ നടത്താൻ പണവും ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കുന്നവരുടെ ബ്രെയിൻ സ്കാനാണ് പഠനത്തിനായി ഉപയോഗിച്ചത്. പഠനത്തിലൂടെയുള്ള കണ്ടെത്തലുകൾ സയന്റിഫിക് റിപ്പോർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചു.
പകർച്ചവ്യാധി ലോകമെമ്പാടും ബാധിച്ചതിനാൽ, കോൺടാക്റ്റ്ലെസ് പേയ്‌മെന്റുകളിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ വർദ്ധിച്ചിരുന്നു. യുകെയിൽ, കോൺടാക്റ്റ്ലെസ് കാർഡ് പരിധി ഉപയോഗിച്ചുള്ള ഒറ്റത്തവണ പേയ്‌മെന്റ് ഈ വർഷം 100 പൗണ്ടായി ഉയരുമെന്ന് ചാൻസലർ റിഷി സുനക് അഭിപ്രായപ്പെട്ടു.
advertisement
ബാങ്കിംഗ് ട്രേഡ് ബോഡി യുകെ ഫിനാൻസിന്റെ ഏറ്റവും പുതിയ റിപ്പോ‍ർട്ട് അനുസരിച്ച്, ഒക്ടോബറിൽ ഒരു വർഷം മുമ്പുള്ള അതേ മാസത്തെ അപേക്ഷിച്ച് കോൺടാക്റ്റ്ലെസ് പേയ്മെന്റിന്റെ മൊത്തം മൂല്യത്തിൽ 16 ശതമാനം വർധനവുണ്ടായി.
പണമിടപാടുകൾ നടത്താനായി ബാങ്കുകൾ ഉപഭോക്താക്കൾക്കു നൽകുന്ന പ്ലാസ്സ്റ്റിക്ക് നിർമ്മിത കാർഡാണ് ക്രെഡിറ്റ് കാർഡ്. ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നുണ്ട്. പതിനഞ്ചു മുതൽ അൻപതു ദിവസം വരെ കടമായാണ് ബാങ്കുകൾ ക്രെഡിറ്റ് കാ‍ർഡ് വഴി പണം നൽകുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ പണം തിരികെ അടച്ചില്ലെങ്കിൽ ബാങ്കുകൾ പലിശ ഈടാക്കും. ഉപഭോക്താക്കൾക്കു ലോകത്താകമാനമുള്ള ലക്ഷക്കണക്കിനു വ്യാപാര സ്ഥാപനങ്ങളിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്രെഡിറ്റ് കാർഡ് നിങ്ങളെ 'ഹൈ' ആക്കും; ക്രെഡിറ്റ് കാർഡ് കൊക്കേയ്ൻ ഉപയോഗം പോലെയെന്ന് പഠനം
Next Article
advertisement
സുശീല കാർക്കി നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
സുശീല കാർക്കി നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
  • നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കാർക്കി സത്യപ്രതിജ്ഞ ചെയ്യും.

  • സുശീല കാർക്കി നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും മുൻ വനിതാ ചീഫ് ജസ്റ്റിസുമാണ്.

  • സത്യപ്രതിജ്ഞയ്ക്ക് ശേഷം താൽക്കാലിക മന്ത്രിമാരുടെ സമിതി രൂപീകരിക്കുമെന്നാണ് റിപ്പോർട്ട്.

View All
advertisement