സോഷ്യല്‍ മീഡിയ (Social media) വഴി പഞ്ചാബ് പോലീസ് (Punjab Police) ക്രിയാത്മകമായ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നത് പൊതുവെ വൈറലാകാറുണ്ട്. ട്വിറ്ററിലെ (Twitter) ചില പ്രതികരണങ്ങളാണ് (reply) പഞ്ചാബ് പോലീസിനെ സോഷ്യല്‍ മീഡയയില്‍ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം.
അടുത്തിടെ, ട്വിറ്ററിൽ ഒരാൾ തന്റെ ദുരനുഭവവുമായി പോലീസിനെ സമീപിച്ചപ്പോൾ അത്തരത്തിലുള്ള ഒരു പ്രതികരണത്തിനാണ് നെറ്റിസൺസ് സാക്ഷിയായത്.
സുശാന്ത് ദത്ത് എന്ന ട്വിറ്റർ ഉപയോക്താവാണ് അയാള്‍ക്ക് അയല്‍ക്കാരനിൽ നിന്ന് മര്‍ദ്ദനം ഏറ്റെന്നും തന്റെ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നും പോലീസിനെ അറിയിച്ചത്. അതേസമയം, ഈ സംഭവത്തിന് പിന്നില്‍ ഒരു ട്വിസ്റ്റ് ഉണ്ട്.
ദത്ത് തന്റെ അയല്‍വാസിയുടെ ഭാര്യക്ക് 'ഐ ലൈക്ക് യു' എന്ന് സന്ദേശം അയച്ചതിനെ തുടർന്നാണ് യുവതിയുടെ ഭർത്താവ് ഇയാളെ മര്‍ദ്ദിച്ചത്.
എന്നാല്‍ താന്‍ വീണ്ടും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഇയാള്‍ വിശദീകരിച്ചു. 'സര്‍ ഞാന്‍, ഐ ലൈക്ക് യു'' എന്ന സന്ദേശം ഒരു യുവതിക്ക് അയച്ചിരുന്നു, എന്നാല്‍ അവരുടെ ഭര്‍ത്താവ് ഇന്നലെ രാത്രി വന്ന് എന്നെ ക്രൂരമായി മര്‍ദ്ദിച്ചു, ഞാന്‍ ക്ഷമ ചോദിച്ചെങ്കിലും വീണ്ടും മര്‍ദ്ദിച്ചെന്ന് യുവാവ് ഡിലീറ്റ് ചെയ്ത ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.
Also Read-
Viral | കസ്റ്റമറിന് തടി കൂടുതലെന്ന് ഹോട്ടൽ; ബുഫെയ്ക്ക് ഇരട്ടി പണം ആവശ്യപ്പെട്ടുഇപ്പോള് എനിക്ക് എന്റെ സുരക്ഷയില്‍ ആശങ്കയുണ്ട്. ദയവായി ഇതില്‍ വേണ്ട നടപടി സ്വീകരിക്കണം, ദയവായി സഹായിക്കണം, എന്റെ ജീവന്‍ രക്ഷിക്കണം, അവര്‍ എന്നെ വീണ്ടും ആക്രമിച്ചേക്കാം എന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
യുവാവിന്റെ സഹായാഭ്യര്‍ത്ഥന പഞ്ചാബ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ സന്ദേശത്തിന് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ പോലീസിന്റെ പ്രതികരണം ട്വിറ്ററിൽ വൈറലാകുകയായിരുന്നു.
തമാശയായി ദത്തിനെ പരിഹസിച്ച പോലീസ് വേണ്ട നിര്‍ദേശം നല്‍കുകയും ചെയ്തു. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ അയല്‍വാസിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കി.
ഒരു സ്ത്രീക്ക് അനാവശ്യ സന്ദേശം അയച്ചതിലൂടെ നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയില്ല, എന്നാല്‍ അവര്‍ നിങ്ങളെ തല്ലാന്‍ പാടില്ലായിരുന്നു. എന്നാണ് പഞ്ചാബ് പൊലീസിന്റെ മറുപടി.
അവര്‍ നിങ്ങളെക്കുറിച്ച് ഞങ്ങളുടെ പക്കല്‍ പരാതി നല്‍കണമായിരുന്നു. നിയമം അനുസരിച്ച് ഞങ്ങള്‍ വേണ്ട നടപടി സ്വീകരിക്കുമായിരുന്നു എന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പോലീസ് വ്യക്തമാക്കി.
ഈ രണ്ട് കുറ്റങ്ങളും നിയമപ്രകാരം യഥാവിധി കൈകാര്യം ചെയ്യും!
നിങ്ങള്‍ക്ക് അടുത്തുള്ള പോലീസ് സ്‌റ്റേഷൻ സന്ദര്‍ശിച്ച് പരാതി നല്‍കാമെന്നും പോലീസ് വ്യക്തമാക്കി.
Also Read-
iPhone | ബുള്ളറ്റ് ആക്രമണത്തില്‍ നിന്ന് സൈനികന്റെ ജീവന്‍ രക്ഷിച്ചത് ഐ ഫോണ്‍; വീഡിയോ വൈറൽഅതേസമയം, ട്വീറ്ററിലെ പഞ്ചാബ് പോലീസിന്റെ പ്രതികരണം ഉടന്‍ തന്നെ വൈറലായി.
''ഇത്തരം മറുപടികള്‍ മനസിനെ ശാന്താമാക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുമെന്ന്'' ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു. ''ഇത് നല്ല തമാശ. എനിക്ക് ചിരിയാണ് വരുന്നത്. പഞ്ചാബ് പോലീസിന് നന്ദി''എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.