advertisement

രാഹുൽ ഗാന്ധിക്ക് കാമുകിയോ?: ഹോളിവുഡ് സിനിമയിലെ രംഗം കോൺഗ്രസ് നേതാവിന്റേതായി ട്വിറ്ററിൽ പ്രചരണം

Last Updated:

ഹോളിവുഡ് നടി ഡകോട്ട ജോൺസണും രാഹുൽ ഗാന്ധിയും ഒന്നിച്ചുള്ള ഒരു ഫോട്ടോ മൈക്രോബ്ലോഗിംഗ്‌ സൈറ്റിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

നിങ്ങൾ ഇന്ന് രാവിലെ ഉണക്കമുണർന്നത് രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന് ഉണ്ടെന്ന് കരുതപ്പെടുന്ന കാമുകിയെയും കുറിച്ചുള്ള വാർത്ത കേട്ടുകൊണ്ടാണോ? എങ്കിൽ വയനാട് എം പി കൂടിയായ രാഹുൽ ഗാന്ധിയുടെ വ്യക്തിജീവിതത്തെ സംബന്ധിച്ച് ട്വിറ്ററിൽ നടന്ന ഒരു ചർച്ചയാണ് അതിന് കാരണമായത്. ഹോളിവുഡ് നടി ഡകോട്ട ജോൺസണും രാഹുൽ ഗാന്ധിയും ഒന്നിച്ചുള്ള ഒരു ഫോട്ടോ മൈക്രോബ്ലോഗിംഗ്‌ സൈറ്റിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ആശയകുഴപ്പത്തിലായോ? എങ്കിൽ സത്യാവസ്ഥ ഇതാണ്.
ഇന്ത്യക്കാരിയായ ഒരു ട്വിറ്റർ ഉപയോക്താവ് തന്റെ അമ്മയ്ക്ക് 'ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ' എന്ന പ്രസിദ്ധമായ ഇറോട്ടിക് സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രം കാണിച്ചു കൊടുത്ത അനുഭവം പങ്കുവെച്ചതോടു കൂടിയാണ് ഈ ട്രെൻഡിന് തുടക്കമായത്. ആ ചിത്രത്തിലെ പെൺകുട്ടിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ പ്രണയത്തിലാണോ എന്നായിരുന്നു അമ്മയുടെ അപ്രതീക്ഷിതമായ ചോദ്യം. പ്രസ്തുത സിനിമയിൽ നായകവേഷത്തിൽ അഭിനയിച്ച ജാമി ഡോർനനും രാഹുൽ ഗാന്ധിയും തമ്മിലുള്ള രൂപസാദൃശ്യമാണ് അവരുടെ അമ്മയെ ഈ ചോദ്യം ചോദിയ്ക്കാൻ പ്രേരിപ്പിച്ചത്.
advertisement
ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡ് ആയി മാറിയ ഈ ചിത്രം ആദ്യം പങ്കുവെച്ചത് 'മീ ആൻഡ് ഹൂ' എന്ന ട്വിറ്റർ പ്രൊഫൈലിൽ നിന്നായിരുന്നു. ഡോർനൻ ഡക്കോട്ടയെ എടുത്തു നിൽക്കുന്ന ആ ചിത്രത്തിൽ അദ്ദേഹത്തിന്റെ മുഖച്ഛായ ആരെയെങ്കിലും രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചാൽ കുറ്റം പറയാൻ കഴിയില്ല എന്നതാണ് വസ്തുത, ഒരു വശത്തേക്ക് തിരിഞ്ഞു നിന്ന് ചിരിക്കുന്ന ഡോർനന്റെ മട്ടും ഭാവവും എന്തിനേറെ നുണക്കുഴി പോലും കോൺഗ്രസ് നേതാവിനെ അനുസ്മരിപ്പിക്കുന്നതാണ്. ഈ സാദൃശ്യം തിരിച്ചറിഞ്ഞതോടെ ഇന്ത്യയിലെ ട്വിറ്റർ ഉപയോക്താക്കൾ അത് കൊണ്ടാടുകയായിരുന്നു. പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി കമന്റുകളും ആളുകൾ ഈ ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതുന്നുണ്ട്. രാഹുൽ ഗാന്ധിയ്ക്ക് ഒടുവിൽ ഒരു കാമുകിയുണ്ടെന്ന് അറിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് ചിലർ കമന്റ് ചെയ്യുന്നത്. മറ്റു ചിലരാകട്ടെ രാഹുൽ ഗാന്ധിയ്ക്ക് വരെ കാമുകി ഉണ്ടായിട്ടും സിംഗിൾ ആയി കഴിയേണ്ടി വരുന്നതിലെ ദുഃഖം പങ്കുവെയ്ക്കുന്നു.
advertisement
നോർത്തേൺ ഐറിഷ് നടനായ ജാമി ഡോർനൻ തന്റെ കരിയർ ഒരു മോഡലായാണ് ആരംഭിച്ചത്. 2006-ൽ പുറത്തിറങ്ങിയ 'മാരി അന്റോയിനറ്റ്' ആണ് അദ്ദേഹം ആദ്യം അഭിനയിച്ച ചിത്രം. 2013 മുതൽ 2016 വരെ സംപ്രേക്ഷണം ചെയ്ത ദി ഫാൾ എന്ന ടി വി സീരീസിലൂടെയാണ് അദ്ദേഹം ജനപ്രീതി നേടുന്നത്. അദ്ദേഹത്തിന് ബാഫ്റ്റ ടി വി അവാർഡ്‌സിനുള്ള നോമിനേഷനും ലഭിച്ചിട്ടുണ്ട്. അദ്ദേഹം നായകവേഷത്തിൽ അഭിനയിച്ച 'ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ' എന്ന സിനിമ ഹിറ്റായിരുന്നു. അതിലെ ഗാനങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
advertisement
Keywords: Rahul Gandhi, Jamie Dornan, Dakota Johnson, Fifty Shades of Grey, രാഹുൽ ഗാന്ധി, ജാമി ഡോർനൻ, ഡകോട്ട ജോൺസൺ, ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രാഹുൽ ഗാന്ധിക്ക് കാമുകിയോ?: ഹോളിവുഡ് സിനിമയിലെ രംഗം കോൺഗ്രസ് നേതാവിന്റേതായി ട്വിറ്ററിൽ പ്രചരണം
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement